Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'മലർന്നു കിടന്ന് മുഖത്തേക്ക് തുപ്പരുത്'; സി ദിവാകരന് വിഎസിന്റെ മറുപടി; ഘടകകക്ഷികളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനാവില്ല; ഭരണ പരിഷ്‌കരണ കമ്മീഷൻ പരാജയമാണെന്നും, ഒരു മുൻ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോൾ, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങൾ അന്വേഷിക്കുമെന്നും വിഎസിന്റെ തിരിച്ചടി

'മലർന്നു കിടന്ന് മുഖത്തേക്ക് തുപ്പരുത്'; സി ദിവാകരന് വിഎസിന്റെ മറുപടി; ഘടകകക്ഷികളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനാവില്ല; ഭരണ പരിഷ്‌കരണ കമ്മീഷൻ പരാജയമാണെന്നും, ഒരു മുൻ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോൾ, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങൾ അന്വേഷിക്കുമെന്നും വിഎസിന്റെ തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തോമസ് ഐസക്കിനെയും തന്നെയും വിമർശിച്ച മുൻ മന്ത്രി സി ദിവാകരന് മറുപടിയുമായി വി എസ് അച്യുതാനന്ദൻ. വി എസ് സർക്കാറിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് അനാവശ്യമായി ഫയലുകൾ പിടിച്ചുവെക്കാറുണ്ടായിരുന്നുവെന്നയിരുന്നു ദിവാകരന്റെ വെളിപ്പെടുത്തൽ.വി എസ് അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷൻ എന്താണ് ചെയ്യുന്നതെന്നും ദിവാകരൻ പരിഹസിച്ചു. ഭരണ പരിഷ്‌കരണ കമ്മീഷൻ പരാജയമാണെന്നും ഒരു മുൻ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോൾ ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തു കൊണ്ടിരുന്നതെന്ന് ജനങ്ങൾ അന്വേഷിക്കുമെന്നാണ് വിഎസിന്റെ മറുപടി.അന്നത്തെ മാധ്യമ വാർത്തകൾ അവർ അയവിറക്കും. മലർന്നു കിടന്ന് തുപ്പുന്നവർക്കറിയില്ല, ആരുടെ മുഖത്തേക്കാണവർ തുപ്പുന്നതെന്ന് വി എസ് തുറന്നടിച്ചു. ഭരണ പരിഷ്‌കരണ കമ്മീഷൻ ഇതിനകം മൂന്ന് റിപ്പോർട്ടുകൾ പൂർത്തിയാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും വി എസ് ചൂണ്ടികാട്ടി.

അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോൾ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങൾ മുൻഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനാവില്ലെന്നും വി എസ് ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

'ഈ കമ്മിഷൻ എന്തിനാണെന്നാണ് മാധ്യമങ്ങൾ ചോദിക്കുന്നത്. എന്ത് ഗുണമാണ് ജനങ്ങൾക്ക് ഇതുവരെ കിട്ടിയത്' ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമർശനമുന്നയിച്ച ചടങ്ങിൽ തന്നെയായിരുന്നു ദിവാകരന്റെ ഈ ചോദ്യവും.

മന്ത്രിയാണെന്നു പറഞ്ഞിട്ട് കാര്യമില്ല, ദുരിതം അനുഭവിക്കുന്ന ഒരാൾക്ക് 10 പൈസ കൊടുക്കാൻ ധനവകുപ്പിന്റെ അംഗീകാരമില്ലാതെ മാർഗമില്ല. മന്ത്രിയാണെങ്കിലും പലപ്പോഴും ഒരു ചുക്കും ചെയ്യാൻ കഴിയില്ല, ഒരു പഞ്ചായത്ത് അംഗമായിരുന്നെങ്കിൽ ലൈഫ് പദ്ധതിയിൽ 2 വീടിനെങ്കിലും ശുപാർശ നൽകാമായിരുന്നു ദിവാകരൻ പറഞ്ഞു.റവന്യുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി സാജു അനുസ്മരണയോഗത്തിലായിരുന്നു സി ദിവാകരന്റെ വിവാദ പരാമർശങ്ങൾ. വി എസ് സർക്കാറിന്റെ കാലത്ത് ധനമന്ത്രിയിൽ നിന്നും സിപിഐ മന്ത്രിമാർക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നാണ് വിമർശനം.

വിഎസിന്റെ പോസ്റ്റിന്റെ പൂർണരൂപം

പാർലമെണ്ടറി രാഷ്ട്രീയത്തിൽ പരാജയങ്ങളുണ്ടെന്ന് ഒരു എംഎൽഎ പ്രഖ്യാപിക്കുമ്പോൾ, അതൊരു വാർത്തയാവുകയാണ്. ഭരണ പരിഷ്‌കരണ കമ്മീഷൻ പരാജയമാണെന്നും, ഒരു മുൻ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോൾ, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങൾ അന്വേഷിക്കും. അന്നത്തെ മാധ്യമ വാർത്തകൾ അവർ അയവിറക്കും. മലർന്നു കിടന്ന് തുപ്പുന്നവർക്കറിയില്ല, ആരുടെ മുഖത്തേക്കാണവർ തുപ്പുന്നതെന്ന്.

ഭരണ പരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോർട്ടുകൾ പൂർത്തിയാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോൾ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങൾ മുൻഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനാവില്ല. എന്നാൽ, ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകളോട് പരിഗണനാ വിഷയങ്ങൾ നീതി പുലർത്തുന്നില്ലെങ്കിൽ അത് പറയുന്നതിൽ തെറ്റുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP