Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടികൾക്ക് മുട്ട കൊടുക്കരുത്; അവർ വളരുമ്പോൾ നരഭോജികളായി മാറും; മാംസാഹാരം സനാതന ധർമത്തിന് വിരുദ്ധമെന്നും ബിജെപി നേതാവ് ഗോപാൽ ഭാർഗവ; മുട്ട മാംസാഹാരമല്ല, സസ്യാഹാരമെന്ന് കോൺഗ്രസ് മന്ത്രി; സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിൽ മുട്ട വിളമ്പാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം

കുട്ടികൾക്ക് മുട്ട കൊടുക്കരുത്; അവർ വളരുമ്പോൾ നരഭോജികളായി മാറും; മാംസാഹാരം സനാതന ധർമത്തിന് വിരുദ്ധമെന്നും ബിജെപി നേതാവ് ഗോപാൽ ഭാർഗവ; മുട്ട മാംസാഹാരമല്ല, സസ്യാഹാരമെന്ന് കോൺഗ്രസ് മന്ത്രി; സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിൽ മുട്ട വിളമ്പാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: കുട്ടിക്കാലം മുതലേ മാംസാഹാരം കഴിച്ചാൽ നമ്മൾ നരഭോജികളായി മാറാമെന്ന് ബിജെപി നേതാവ് ഗോപാൽ ഭാർഗവ. സകൂളുകളിൽ ഉച്ചഭക്ഷണത്തിൽ മുട്ട വിളമ്പാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനത്തെ വിമർശിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സനാതന സംസ്‌കാരം മാംസാഹാരം അനുവദിക്കുന്നില്ല. കുട്ടിക്കാലം മുതൽ മാംസഭക്ഷണം കഴിച്ചാൽ, നമ്മൾ മനുഷ്യരെ ഭക്ഷിക്കുന്നവരായി മാറും, ഭാർഗവ പറഞ്ഞു.

'പോഷകാഹാരക്കുറവുള്ള സർക്കാരിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ? മുട്ട വേണ്ടാത്തവർക്ക് കൂടി അവർ അത് വിളമ്പുകയാണ്. ഭക്ഷണകാര്യത്തിൽ ആരെയും നമ്മൾക്ക് നിർബന്ധിക്കാനാവില്ല', ഭാർഗവ പറഞ്ഞു. അടുത്തമാസം മുതലാണ് അംഗനവാടികളിൽ ഉച്ചഭക്ഷണത്തിനൊപ്പം മുട്ട വിളമ്പാൻ മധ്യപ്രദേശ് വനിത-ശിശുവികസന വകുപ്പ് തീരുമാനിച്ചത്. കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനാണ് തീരുമാനമെന്ന് മന്ത്രി ഇമാർതി ദേവി വ്യക്തമാക്കി. മുട്ട മാംസഭക്ഷണമല്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പോഷകാഹാരക്കുറവുള്ള കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടർമാർ ആരോഗ്യത്തിന് മുട്ട നന്നെന്ന് പറഞ്ഞാൽ അത് നടപ്പാക്കുകയാണ് നല്ലത്. മുട്ട മാംസാഹാരമല്ല, സസ്യാഹാരമാണ്, മന്ത്രി വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP