Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വനിതാ എൽസി അംഗത്തിന് ലോക്കൽ സെക്രട്ടറി അയച്ച നഗ്‌നചിത്രം ഗ്രൂപ്പുകൾ വഴി പാറിപ്പറക്കുന്നു..! സഹികെട്ട് നടപടിക്ക് സിപിഐ(എം); സാജു വി പോളിനോട് വിശദീകരണം തേടി പി രാജീവ്; തരംതാഴ്‌ത്തൽ ഉറപ്പ്

വനിതാ എൽസി അംഗത്തിന് ലോക്കൽ സെക്രട്ടറി അയച്ച നഗ്‌നചിത്രം ഗ്രൂപ്പുകൾ വഴി പാറിപ്പറക്കുന്നു..! സഹികെട്ട് നടപടിക്ക് സിപിഐ(എം); സാജു വി പോളിനോട് വിശദീകരണം തേടി പി രാജീവ്; തരംതാഴ്‌ത്തൽ ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വാട്‌സാപ്പ് വഴി നഗ്‌ന സെൽഫി പ്രചരിപ്പിച്ച സംഭവത്തിൽ സിപിഐ(എം) മുടക്കുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിയോട് ജില്ലാ നേതൃത്വം ഔദ്യോഗികമായി വിശദീകരണം തേടി. നവംബർ മൂന്നിനകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. ജില്ലാ സെക്രട്ടറി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര കമ്മിറ്റിയിലാണ് തീരുമാനം. വിശദീകരണത്തിനു ശേഷം സെക്രട്ടറിക്കെതിരെ നടപടി പാർട്ടി ആലോചിക്കും. ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇയാളെ തരം താഴ്‌ത്തും.

മുടക്കുഴ ലോക്കൽ സെക്രട്ടറി സാജു വി.പോളിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സ്വന്തം നഗ്‌നത മൊബൈലിൽ പകർത്തി ലോക്കൽ കമ്മിറ്റിയിലെ ഒരു വനിതാ അംഗത്തിന് അയച്ചുകൊടുത്തത് വാട്‌സാപ്പ് മാറിയതിനെ തുടർന്ന് സിപിഐ(എം) നേതൃത്വം നൽകുന്ന ത്രിവേണി എന്ന കൂട്ടായ്മയിലേക്ക് എത്തുകയായിരുന്നു. 250 ഓളം അംഗങ്ങളുള്ള കൂട്ടായ്മയാണ് ത്രിവേണി. സംഭവം നാട്ടിൽ പാട്ടായതോടെ സിപിഐ(എം) ത്രിവേണി വാട്‌സാപ്പ് കൂട്ടായ്മ തന്നെ പിൻവലിച്ചു. അതിനകം ചിത്രം ഏറെ പ്രചാരം നേടിക്കഴിഞ്ഞിരുന്നു.

സെക്രട്ടറിക്കെതിരെ പരാതി ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഏരിയ കമ്മിറ്റിയിൽ ഉന്നയിച്ചുവെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ജില്ലാ നേതൃത്വത്തിന് കൈമാറിയത്. തനിക്ക് അബദ്ധം സംഭവിച്ചതാണെന്നും അഡ്രസ് മാറിയതാണെന്നും മറ്റുമാണ് ഇതുസംബന്ധിച്ച് ലോക്കൽ കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ സെക്രട്ടറി വിശദീകരണം നൽകിയത്.

ലോക്കൽ കമ്മിറ്റി വിഷയം ചർച്ച ചെയ്തിട്ടും പരിഹരിക്കാനാവാതെയാണ് തിങ്കളാഴ്ച ഏരിയാ കമ്മിറ്റി ചേർന്ന വനിത എൽ.സി. അംഗത്തിന്റെ പേര് വാട്‌സാപ്പ് ഗ്രൂപ്പിന്റെ പേരായ ത്രിവേണി എന്നുകൂടി ചേർത്താണ് ഫോണിൽ സേവ് ചെയ്തിരുന്നത്. രാത്രി അയച്ചപ്പോൾ ത്രിവേണി ഗ്രൂപ്പിലേക്കായിപ്പോയി എന്നും മറ്റുമാണ് എൽ.സി. സെക്രട്ടറിയുടെ കുറ്റസമ്മതം. സിപിഐ(എം). നേതൃത്വം ഇടപെട്ട് പിന്നീട് ഈ ഗ്രൂപ്പ് തന്നെ ഡിലീറ്റ് ചെയ്യിച്ചു. എന്നിട്ടും വിവാദം തീർന്നില്ല. ലോക്കൽ സെക്രട്ടറിയുടെ നഗ്‌നചിത്രം ഇതിനോടകം തന്നെ പലയിടത്തുമായി പാറിപ്പറക്കുകയാണ്.

എങ്കിലും പാർട്ടിക്കാരുടെ പക്കൽ ഇപ്പോഴും ചിത്രം വൈറലാണ്. തനിക്ക് അബദ്ധം പിണഞ്ഞതാണെന്നും ജാഗ്രതക്കുറവു മൂലം, ചിത്രം അയച്ചത് മാറിയതാണെന്നും ലോക്കൽ സെക്രട്ടറി നേതൃത്വത്തിന് വിശദീകരണം നൽകിയിട്ടുണ്ട്. സംഭവത്തിനു ശേഷം ചേർന്ന ലോക്കൽ കമ്മിറ്റിയിൽ 12 പേർ പങ്കെടുത്തിരുന്നു. അഞ്ചു പേർ സെക്രട്ടറിയെ തൽസ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടു. ഇത് ഉണ്ടാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP