Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഔദ്യോഗിക യാത്രയിൽ കൂടെ കുടുംബമെന്തിന് ?; നേരിട്ട് ജപ്പാനിലേക്ക് പോകാൻ സാധിക്കുമായിരുന്നിട്ടും പോയത് ദുബായ് വഴി ; ഒരു ദിവസം അവിടെ താമസിച്ച ശേഷം ജപ്പാനിലേക്ക് പോയത് ദൂർത്തിന് തെളിവ് ; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

ഔദ്യോഗിക യാത്രയിൽ കൂടെ കുടുംബമെന്തിന് ?; നേരിട്ട് ജപ്പാനിലേക്ക് പോകാൻ സാധിക്കുമായിരുന്നിട്ടും പോയത് ദുബായ് വഴി ; ഒരു ദിവസം അവിടെ താമസിച്ച ശേഷം ജപ്പാനിലേക്ക് പോയത് ദൂർത്തിന് തെളിവ് ; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വിദേശയാത്ര ധൂർത്തെത്ത് ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയത്ത് മുഖ്യമന്ത്രി നടത്തുന്ന വിദേശയാത്രകൾ ധൂർത്താണെന്ന് ആരോപിച്ചാണ് രമേശ് ചെന്നിത്തല രം​ഗത്തെത്തിയിരിക്കുന്നത്. ഔദ്യോഗിക യാത്രകളിൽ കുടുംബാംഗങ്ങളെ കൊണ്ടു പോകുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. നേരിട്ട് ജപ്പാനിലേക്ക് പോകാൻ സാധിക്കുമായിരുന്നിട്ടും മുഖ്യമന്ത്രിയും സംഘവും ദുബായ് വഴിയാണ് പോയത്. ദുബായിൽ ഒരു ദിവസം തങ്ങുകയും ചെയ്തു. ഇതും ധൂർത്തിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

വിദേശസന്ദർശനത്തിനെതിര പ്രതിപക്ഷം വിമർശനവുമായി നേരത്തെയും രംഗത്ത് എത്തിയിരുന്നു. റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണവായിച്ചു രസിച്ച നീറോ ചക്രവർത്തിയെപ്പോലെയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ വിമർശിച്ചിരുന്നു. മന്ത്രിമാർക്കൊപ്പം ഐ എഎസുകാരുടെ സംഘം, ആരോഗ്യമിഷന്റെയും ശുചിത്വമിഷന്റെയും ഉദ്യോഗസ്ഥർ, പോഴ്സണൽ സ്റ്റാഫ്, വീട്ടുജോലിക്കാർ തുടങ്ങിയവർ ഉൾപ്പെടുന്ന വൻസംഘമാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളതെന്നും ഇത് ധൂർത്താണെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.

കഴിഞ്ഞ 23 നാണ് 12 ദിവസത്തെ ജപ്പാൻ, കൊറിയ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പുറപ്പെട്ടത്. നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് യാത്ര. മന്ത്രിമാരായ ഇ പി ജയരാജൻ, എ കെ ശശീന്ദ്രൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പമുണ്ട്. റീബിൽഡ് കേരള പദ്ധതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മെയ്‌ മാസത്തിൽ 10 ദിവസം യൂറോപ്പ് സന്ദർശിച്ചിരുന്നു, എന്നാൽ ഇതുവഴി സംസ്ഥാനത്തിന് പ്രത്യേക നേട്ടങ്ങളുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചരുന്നു. ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന വേളയിലെ വിദേശ സന്ദർശനത്തിനെതിരെയും വിമർശനം ശക്തമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP