Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കുനേരെ വ്യാപക അക്രമം; ഭീതികാരണം ബംഗാൾ-ബീഹാർ തൊഴിലാളികൾ നാടുവിടുന്നു; തിരികെ വരണമെന്ന അഭ്യർത്ഥനയുമായി ഗുജറാത്ത് സർക്കാർ; അക്രമം പതിന്നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഇതരസംസ്ഥാന തൊഴിലാളി ബലാത്സംഗം ചെയ്ത സംഭവത്തെ തുടർന്ന്; മോദിയുടെ നാട്ടിൽ വീണ്ടും വംശീയവെറി

ഗുജറാത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കുനേരെ വ്യാപക അക്രമം; ഭീതികാരണം ബംഗാൾ-ബീഹാർ തൊഴിലാളികൾ നാടുവിടുന്നു; തിരികെ വരണമെന്ന അഭ്യർത്ഥനയുമായി ഗുജറാത്ത് സർക്കാർ; അക്രമം പതിന്നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഇതരസംസ്ഥാന തൊഴിലാളി ബലാത്സംഗം ചെയ്ത സംഭവത്തെ തുടർന്ന്; മോദിയുടെ നാട്ടിൽ വീണ്ടും വംശീയവെറി

മറുനാടൻ മലയാളി ബ്യൂറോ

ഗാന്ധിനഗർ: ഗുജാറത്തിൽ വീണ്ടും വംശീയവെറി. ഇതരസംസ്ഥാന തൊഴിലാളികൾക്കുനേരെ വ്യാപകമായുണ്ടായ അക്രമത്തെ തുടർന്ന് ഇവർ പലായനം ചെയ്തിരക്കയാണ്. അതേസമയം അക്രമസംഭങ്ങളെ തുടർന്ന് സംസ്ഥാനത്തുനിന്ന് പലായനം ചെയ്ത ഇതരസംസ്ഥാന തൊഴിലാളികളോട് തിരികെ വരണമെന്ന അഭ്യർത്ഥനയുമായി ഗുജറാത്ത് സർക്കാർ. പതിന്നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഇതരസംസ്ഥാന തൊഴിലാളി ബലാത്സംഗം ചെയ്ത സംഭവത്തെ തുടർന്ന് ഗുജറാത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കു നേരെ വ്യാപകമായ ആക്രമണങ്ങളുണ്ടായിരുന്നു.

മെഹ്സാന, സബർകാന്ത ജില്ലകളിലെ ഉത്തർപ്രദേശ്, ബിഹാർ സ്വദേശികൾക്കു നേരെയാണ് പ്രധാനമായും ആക്രമണങ്ങളുണ്ടായത്. ഇതേ തുടർന്നാണ് ഗുജറാത്തിൽനിന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ തിരിച്ചു പോയത്. സെപ്റ്റംബർ 28നാണ് സബർകാന്ത ജില്ലയിൽ പെൺകുഞ്ഞിനു നേർക്ക് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഗുജറാത്തിൽ ജോലിക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ് സിൻഹ് ജഡേജ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ ഗൗരവപൂർണമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. 35 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതരസംസ്ഥാന തൊഴിലാളികൾക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 450 ഓളം പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും ജഡേജ കൂട്ടിച്ചേർത്തു.

സബർകാന്ത, മെഹ്സാന ജില്ലകളെ കൂടാതെ ഗാന്ധിനഗർ, അഹമ്മദാബാദ്, പഠാൻ എന്നിവിടങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികൾക്കു നേരെ ആക്രമണങ്ങളുണ്ടായിരുന്നു. സംഘർഷസാധ്യതയുള്ള പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പട്രോളിങ്ങും നടത്തുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾക്കു നേരെ ആക്രമണം നടത്തുന്നവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയെ ഫോണിൽ വിളിച്ചിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രുപാണിയെ വിഷയവുമായി ബന്ധപ്പെട്ട് ഫോണിൽ വിളിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP