Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവഗണനയും മാനസിക പീഡനവും; ഡിവൈഎഫ്ഐയിൽ നിന്ന് യുവതികളുടെ കൂട്ടരാജി; ജില്ലാ കമ്മിറ്റിയിൽ നിന്ന് രാജിവച്ചത് മൂന്ന് വനിതാ അംഗങ്ങൾ; നേതൃത്വങ്ങൾക്ക് പരാതി നൽകിയെങ്കിലും നടപടിയില്ലെന്നും ആക്ഷേപം

അവഗണനയും മാനസിക പീഡനവും; ഡിവൈഎഫ്ഐയിൽ നിന്ന് യുവതികളുടെ കൂട്ടരാജി; ജില്ലാ കമ്മിറ്റിയിൽ നിന്ന് രാജിവച്ചത് മൂന്ന് വനിതാ അംഗങ്ങൾ; നേതൃത്വങ്ങൾക്ക് പരാതി നൽകിയെങ്കിലും നടപടിയില്ലെന്നും ആക്ഷേപം

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: പത്തനംതിട്ടയിൽ ഡിവൈഎഫ്ഐയിൽ നിന്ന് യുവതികളുടെ കൂട്ടരാജി. മൂന്ന് വനിതാ അംഗങ്ങളാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് രാജിവച്ചത്.ഷൊർണൂർ എംഎ‍ൽഎ പി.കെ ശശിക്കെതിരെ പരാതി നൽകിയ വനിത നേതാവ് രാജിക്കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയുടെ ജില്ലാ കമ്മിറ്റിയിൽ നിന്ന വനിതാ അംഗങ്ങൾ രാജിവയ്ക്കുന്നത്.

ആരോപണ വിധേയനെ പാർട്ടി സംരക്ഷിക്കുന്നതിലും തനിക്കൊപ്പം നിലപാടെടുത്തവരെ തരംതാഴ്‌ത്തിയതിലും പ്രതിഷേധിച്ചായിരുന്നു രാജി. എന്നാൽ രാജി തത്ക്കാലം സ്വീകരിക്കേണ്ടന്ന നിലപാടിലാണ് പാലാക്കാട് ജില്ലാ നേതൃത്വമുള്ളത്.

കൊടുമൺ, പെരുനാട്, കോഴഞ്ചേരി ഏരിയ കമ്മിറ്റികളിലുള്ളവരാണ് ഇപ്പോൾ രാജിവച്ചത്. സംഘടനയിൽ നേരിടുന്ന അവഗണനയും മാനസിക പീഡനവും ചൂണ്ടിക്കാട്ടിയാണ് യുവതികൾ രാജിക്കത്ത് നൽകിയതെന്നാണ് വിവരം.രാത്രി വൈകിയും ദൂര സ്ഥലങ്ങളിൽ പ്രവർത്തനത്തിന് നിയോഗിക്കുമ്പോൾ പോകാതിരുന്നാൽ കമ്മിറ്റിയിൽ അവഹേളിക്കുന്നുവെന്നും രാജി കത്തിൽ പറയുന്നുണ്ട്.

ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിനും സിപിഐ.എം ജില്ലാ കമ്മറ്റിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് രാജിയെന്ന് യുവതികൾ ആരോപിച്ചു. ഡിവൈഎഫ്ഐയിലെ ചില പ്രവർത്തകർ അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായും പരാതിയിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP