Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിക്ക് കേരളത്തിന്റെ ബംബർ ലോട്ടറി; സംഘടനാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശിയ കമ്മറ്റിക്ക് കേരളത്തിൽ നിന്നും ലഭിക്കുക പത്ത് കോടിയിലേറെ രൂപ

യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിക്ക് കേരളത്തിന്റെ ബംബർ ലോട്ടറി; സംഘടനാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശിയ കമ്മറ്റിക്ക് കേരളത്തിൽ നിന്നും ലഭിക്കുക പത്ത് കോടിയിലേറെ രൂപ

സ്വന്തം ലേഖകൻ

കണ്ണൂർ: യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിക്ക് കേരളത്തിന്റെ ബംബർ ലോട്ടറി. കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പു കഴിയുന്നതോടെയാണ് യൂത്ത് കോൺഗ്രസ് ദേശിയ കമ്മറ്റിക്ക് കേരളത്തിൽ നിന്നും മെഗാ ലോട്ടറിയായി പത്ത് കോടിയിലേറെ രൂപ ലഭിക്കുക. അംഗത്വ ക്യാംപെയിൻ അടക്കം പല വഴികളിലൂടെയാണ് പത്ത് കോടിയിലേറെ രൂപ ദേശിയ നേതൃത്വത്തിലേക്ക് ചെന്ന് ചേരുന്നത്.

രണ്ടു ഗ്രൂപ്പുകൾ മാത്രം സ്ഥാനാർത്ഥികളെ നിർത്തിയാൽ പോലും സ്ഥാനാർത്ഥിത്വ ഫീസിനത്തിൽ ലഭിക്കുന്ന തുക ഇങ്ങനെ: 942 പഞ്ചായത്ത് മണ്ഡലം കമ്മിറ്റികൾ 1.22 കോടി രൂപ, 140 നിയോജകമണ്ഡലം കമ്മിറ്റികൾ 54 ലക്ഷം രൂപ, 14 ജില്ലാ കമ്മിറ്റികൾ 10,08,000 രൂപ, സംസ്ഥാന കമ്മിറ്റി 1.84 ലക്ഷം രൂപ. ഇതിനു പുറമേയാണ് അംഗത്വ ക്യാംെപയ്ൻ വഴി ലഭിക്കുന്ന കോടികൾ.

കഴിഞ്ഞ തവണ 100 രൂപയായിരുന്നു അംഗത്വ ഫീസെങ്കിൽ ഇത്തവണ 140 രൂപയാണ്. കഴിഞ്ഞ വർഷത്തെപ്പോലെ 6 ലക്ഷം അംഗങ്ങളെ ചേർക്കാനായാൽ 8.4 കോടി രൂപ ആ വകയിലും ലഭിക്കും. അംഗത്വ ക്യാംപെയ്ൻ ഇന്ന് അവസാനിക്കുമ്പോൾ ആകെത്തുക അറിയാം. കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പുണ്ടാകുമെന്നു പറഞ്ഞ് അംഗങ്ങളെ ചേർത്തപ്പോൾ 6 കോടി രൂപയാണു ദേശീയ കമ്മിറ്റിക്കു കേരളത്തിൽ നിന്നു ലഭിച്ചത്.

സംസ്ഥാന കമ്മിറ്റിയിലേക്കു ചാടിക്കയറി മത്സരിക്കാനാകില്ല. സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നവർക്കായി നാളെയും മറ്റന്നാളും കൊച്ചിയിൽ സ്‌ക്രീനിങ് ടെസ്റ്റുണ്ട്. ദേശീയ ജനറൽ സെക്രട്ടറി ആർ.രവീന്ദ്രദാസ്, സെക്രട്ടറി ബണ്ടി ഷെൽക്കേ, സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സി.ആർ.മഹേഷ് എന്നിവരുൾപ്പെടുന്നതാണു സ്‌ക്രീനിങ് കമ്മിറ്റി. 16 മുതൽ 21 വരെ നാമനിർദേശ പത്രിക നൽകാം. ഡിസംബർ 4 മുതൽ 7 വരെ പോളിങ്. 8 നു ഫലപ്രഖ്യാപനം.

750 മുതൽ 7500 വരെ
പ്രസിഡന്റ്, 4 വൈസ് പ്രസിഡന്റ്, 11 ജനറൽ സെക്രട്ടറിമാർ എന്നിവരുൾപ്പെടുന്നതാണു ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും. ഇതിൽ 2 വൈസ് പ്രസിഡന്റും 6 ജനറൽ സെക്രട്ടറിമാരും സംവരണ സീറ്റാണ്. ജില്ലാ കമ്മിറ്റിയിൽ ജനറൽ സീറ്റിലേക്കു 3000 രൂപയും സംവരണ സീറ്റിലേക്ക് 1500 രൂപയുമാണു സ്ഥാനാർത്ഥിത്വ ഫീസ്. സംസ്ഥാന കമ്മിറ്റിയിൽ ജനറൽ സീറ്റിലേക്ക് 7500 രൂപ, സംവരണ സീറ്റിലേക്കു 4000 രൂപ. 15 സീറ്റുള്ള നിയോജക മണ്ഡലം കമ്മിറ്റിയിലേക്ക് ജനറൽ സീറ്റിന് 1500 രൂപ, സംവരണ സീറ്റിന് 1000 രൂപ. 10 സീറ്റുള്ള പഞ്ചായത്ത് മണ്ഡലം കമ്മിറ്റിയിൽ യഥാക്രമം 750, 500 രൂപ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP