Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുല്ലപ്പള്ളിയും സുധീരനും ബെന്നി ബെഹന്നാനും ഒരുമിച്ചിട്ടും കാര്യമില്ല; മൂന്നാം ഗ്രൂപ്പിനെ തകർക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒറ്റക്കെട്ട്; കെപിസിസിക്ക് പിന്നാലെ യൂത്ത് കോൺഗ്രസിലും എയും ഐയും ഒരുമിക്കും; യൂത്ത് കോൺഗ്രസിനെ നയിക്കാനെത്തുകയ ഷാഫി പറമ്പിൽ എന്ന് ഉറപ്പായി; ശബരീനാഥ് മത്സരത്തിൽ നിന്ന് പിന്മാറും; യുവജന സംഘടനയ്ക്ക് ഏഴ് വൈസ് പ്രസിഡന്റുമാർ വന്നേക്കും

മുല്ലപ്പള്ളിയും സുധീരനും ബെന്നി ബെഹന്നാനും ഒരുമിച്ചിട്ടും കാര്യമില്ല; മൂന്നാം ഗ്രൂപ്പിനെ തകർക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒറ്റക്കെട്ട്; കെപിസിസിക്ക് പിന്നാലെ യൂത്ത് കോൺഗ്രസിലും എയും ഐയും ഒരുമിക്കും; യൂത്ത് കോൺഗ്രസിനെ നയിക്കാനെത്തുകയ ഷാഫി പറമ്പിൽ എന്ന് ഉറപ്പായി; ശബരീനാഥ് മത്സരത്തിൽ നിന്ന് പിന്മാറും; യുവജന സംഘടനയ്ക്ക് ഏഴ് വൈസ് പ്രസിഡന്റുമാർ വന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിലും എ-ഐ ഗ്രൂപ്പുകൾക്കിടയിൽ ധാരണ. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി ദേശീയ നേതൃത്വം മുമ്പോട്ട് പോയാലും അഭിപ്രായ ഐക്യത്തിലൂടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും അടക്കമുള്ളവർ ബദൽ ഗ്രൂപ്പ് ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത്.

ഉമ്മൻ ചാണ്ടിക്ക് പഴയതു പോലെ എ ഗ്രൂപ്പിന്റെ കാര്യങ്ങൾ ഇടപെടാൻ കഴിയുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതിന് കാരണം. ഇതോടെ ബെന്നി ബെഹന്നാൻ അടക്കമുള്ളവർ മുല്ലപ്പള്ളി ഗ്രൂപ്പിലേക്ക് മാറി. ഈ സാഹചര്യം മുതലെടുത്ത് പിടിമുറുക്കാനാണ് മുല്ലപ്പള്ളിയുടെ നീക്കം. കെപിസിസി ഭാരവാഹി പട്ടിക ജംബോ ആയത് മുല്ലപ്പള്ളിക്ക് ക്ഷീണമാണ്. അതുകൊണ്ട് തന്നെ യുത്ത് കോൺഗ്രസിൽ എല്ലാം അനുകൂലമാക്കാൻ മുല്ലപ്പള്ളി നീക്കം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എയും ഐയും ഒത്തുതീർപ്പിലെത്തുന്നത്.

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച് 8 പേർ രംഗത്ത് വന്നിട്ടുണ്ട്. ഇതിൽ ഷാഫി പറമ്പിൽ എംഎൽഎയെ പ്രസിഡന്റാക്കി ബാക്കി 7 പേരെ വൈസ് പ്രസിഡന്റുമാരാക്കുന്നതു പരിഗണനയിലാണ്. എ ഐ ഗ്രൂപ്പുകൾക്കിടയിൽ ഇതു സംബന്ധിച്ച ധാരണയായി കഴിഞ്ഞു. ഷാഫിക്കു പുറമേ പത്രിക സമർപ്പിച്ചിരിക്കുന്ന കെ.എസ്. ശബരീനാഥൻ, റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, എൻ.എസ്. നുസൂർ, എസ്.ജെ. പ്രേംരാജ്, എസ്.എം. ബാലു, വിദ്യ ബാലകൃഷ്ണൻ എന്നിവർ സമ്മതിച്ചാൽ തിരഞ്ഞെടുപ്പില്ലാതെ ഷാഫിയെ പ്രസിഡന്റാക്കുന്നതിൽ എതിർപ്പില്ലെന്നു യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കി.

ഈ മാസം 16 ന് അകം ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് വേണ്ടിവന്നാൽ ചിഹ്നവും അനുവദിച്ചു. ഷാഫിക്കു ഷട്ടിൽ കോക്കും ശബരിക്ക് മലയുമാണു ചിഹ്നം. ജനറൽ സെക്രട്ടറി, സെക്രട്ടറി പദവികളിലേക്കു 113 പത്രികകൾ ലഭിച്ചു. ആകെ 62 അംഗ സമിതിയാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഇവിടേക്കെല്ലാം എയും ഐയും ഒത്തുതീർപ്പിലൂടെ ഭാരവാഹികളെ കണ്ടെത്തും. ജില്ലാ പ്രസിഡന്റ് പദവികൾ എ, ഐ ഗ്രൂപ്പുകൾ വീതംവച്ചേക്കും. എ ഗ്രൂപ്പിന് എട്ടും ഐ ഗ്രൂപ്പിന് ആറും ജില്ലകളുടെ നേതൃത്വം ലഭിക്കുമെന്നാണു സൂചന. ഓരോരുത്തർ മാത്രം പത്രിക സമർപ്പിച്ചിരിക്കുന്ന 6 ജില്ലകളിൽ ഇക്കാര്യത്തിൽ തീരുമാനമായി.

മറ്റിടങ്ങളിലേക്ക് ഒന്നിലധികം പേർ പത്രിക നൽകിയിട്ടുണ്ടെങ്കിലും ധാരണയ്ക്ക് ഏതാനും ദിവസങ്ങൾ കൂടി അനുവദിച്ചിട്ടുണ്ട്. ഭാരവാഹികളെ നിശ്ചയിക്കുന്നതു സംബന്ധിച്ച് മുൻ പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എംപിയുമായി ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം ചർച്ച നടത്തി. ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളിൽ ഐ ഗ്രൂപ്പിന് നൽകിയ കണ്ണൂരിൽ സുദീപ് ജെയിംസും എ ഗ്രൂപ്പിന് നൽകിയ ഇടുക്കിയിൽ മുകേഷ് മോഹനും പ്രസിഡന്റാകും. ചിന്റു കുര്യൻ ജോയി (കോട്ടയം), ആർ.ഷഹിൻ (കോഴിക്കോട്), പി.ഷാജി (മലപ്പുറം), ഷംഷാദ് മരക്കാർ (വയനാട്) എന്നിവരാണ് മറ്റു ജില്ലകളിൽ പത്രിക നൽകിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് സമയം അവസാനിക്കുമ്പോൾ ഇവരെ പ്രസിഡന്റുമാരായി പ്രഖ്യാപിക്കും.

ആറു ജില്ലകളിൽ (കാസർകോട്, കണ്ണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം) ഐ ഗ്രൂപ്പിനും മറ്റു ജില്ലകളിൽ എ ഗ്രൂപ്പിനും എന്നാണു ധാരണ. മിക്കയിടത്തും ഗ്രൂപ്പിനുള്ളിൽ മത്സരമുണ്ട്. തിരുവനന്തപുരം ജില്ലയിൽ എ ഗ്രൂപ്പിന്റെ 6 പേരാണു മത്സരിക്കുന്നത്. 3 സ്ഥാനാർത്ഥികൾ വീതമുള്ള പാലക്കാട്, പത്തനംതിട്ട ജില്ലകളിലും മത്സരമുണ്ട്. എറണാകുളം (3), ആലപ്പുഴ (2), കാസർകോട് (2), കൊല്ലം (2) തൃശൂർ (2) എന്നിങ്ങനെയാണ് ഐ ഗ്രൂപ്പിനുള്ളിൽ നിന്നു പത്രിക നൽകിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP