Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പികെ ഫിറോസും നജീബും പാണക്കാട് വരുന്നത് സ്വന്തം കാര്യത്തിന്; നേതാക്കൾക്ക് അസ്ലം വധത്തിൽ പ്രതിഷേധിക്കാൻ പോലും സാധിച്ചില്ല'; യൂത്ത് ലീഗിനെതിരെ വിമർശിച്ച് തങ്ങളുടെ മകന്റെ വോയ്‌സ് ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള വടംവലി മുറുകുന്നു

'പികെ ഫിറോസും നജീബും പാണക്കാട് വരുന്നത് സ്വന്തം കാര്യത്തിന്; നേതാക്കൾക്ക് അസ്ലം വധത്തിൽ പ്രതിഷേധിക്കാൻ പോലും സാധിച്ചില്ല'; യൂത്ത് ലീഗിനെതിരെ വിമർശിച്ച് തങ്ങളുടെ മകന്റെ വോയ്‌സ് ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള വടംവലി മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുനഃസംഘടന അടുത്തിരിക്കെ യൂത്ത് ലീഗ് നേതാക്കൾക്കെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള പാണക്കാട് മുഈനലി ശിഹാബ് തങ്ങളുടെ ശബ്ദ സന്ദേശം വൈറലാകുന്നു. മുസ്ലിം യൂത്ത് ലീഗിന്റെ നിർജീവാവസ്ഥക്കെതിരെ സംസ്ഥാന നേതാക്കളെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടുള്ള പാണക്കാട് മുഈനലി ശിഹാബ് തങ്ങളുടെ സംസാരമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും സമസ്ത വിദ്യാർത്ഥി വിഭാഗം എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും യൂത്ത് ലീഗ് ജില്ലാ നേതാവുമാണ് മുഈനലി തങ്ങൾ.

യൂത്ത് ലീഗ് നേതാക്കളുടെ കൂടെ കൂടി സമയം കളയേണ്ട. ഇപ്പോഴുള്ള യൂത്ത് ലീഗ് നേതാക്കൾ വ്യക്തി താൽപര്യങ്ങൾക്കു വേണ്ടി മാത്രമണ് പ്രയത്‌നിക്കുന്നത്. ഇവർ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നില്ലെന്നും ജനങ്ങൾ യൂത്ത് ലീഗിനെ മറന്നിട്ടുണ്ടെന്നും മുഈനലിതങ്ങൾ പറയുന്നു. രണ്ടു ക്ലിപ്പുകളിലായി പ്രചരിക്കുന്ന ശബ്ദ സന്ദേശം ഒമ്പത് മിനുട്ടോളം ദൈർഘ്യമുണ്ട്. പി.കെ ഫിറോസിന്റെയും നജീബ് കാന്തപുരത്തിന്റെയും പേരെടുത്തു കൊണ്ടുള്ള വിമർശനം ലീഗ് തട്ടകങ്ങളിൽ വലിയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്.

യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹികളും നേതാക്കളുമടങ്ങിയ വാട്‌സ്ആപ് ഗ്രൂപ്പിലാണ് യൂത്ത് ലീഗ് നേതൃത്വത്തെ കടന്നാക്രമിക്കുന്ന മുഈനലി തങ്ങളുടെ സംസാരം വോയ്‌സ് കഌപ്പിങ്ങായുള്ളത്. ഗ്രൂപ്പിലെ നേതാവിനോടാണ് നേതാക്കളുടെ നിഷ്‌ക്രിയത്വത്തെക്കുറിച്ച് രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്നത്. നാദാപുരത്ത് യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലം കൊല്ലപ്പെട്ടിട്ടും താനൂരിൽ സി പി എം അക്രമം അഴിച്ചു വിടുമ്പോഴും യൂത്ത് ലീഗിന് ഒരു പ്രതിഷേധവും നടത്താൻ സാധിക്കുന്നില്ല. കഴിഞ്ഞ അഞ്ചര വർഷമായി യൂത്ത് ലീഗ് ഒന്നും ചെയ്തിട്ടില്ല.

ലീഗ് കേന്ദ്രമായ നാദാപുരത്ത് യൂത്ത് ലീഗിന്റെ കർമഭടൻ അസ്ലം കൊല്ലപ്പെട്ടിട്ട് ജില്ലാ കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ കാര്യമായ ഒരു പ്രതിഷേധംപോലും നടത്തിയിട്ടില്ല. മുഖ്യപ്രതിയെ ഇനിയും പിടികൂടാത്ത സാഹചര്യത്തിൽ കലക്ടറേറ്റ് മാർച്ച് നടത്താൻപോലും യൂത്ത് ലീഗ് നേതാക്കൾക്കായില്ല. അസ്ലമിന്റെ കൊലപാതകം യൂത്ത് ലീഗിന്റെ ജില്ലാസംസ്ഥാന കമ്മിറ്റികൾ നിസ്സാരമായാണ് കണ്ടത്.

ഇപ്പോൾ ആരെ സംസ്ഥാന പ്രസിഡന്റ് ആക്കണമെന്നതിനെ ചൊല്ലിയുള്ള ഗ്രൂപ് യുദ്ധമാണ് യൂത്ത് ലീഗിൽ നടക്കുന്നത്. പി.കെ. ഫിറോസിനുവേണ്ടി ഒരുവിഭാഗവും നജീബ് കാന്തപുരത്തിനുവേണ്ടി മറ്റൊരു വിഭാഗവും. ഇവർ പാർട്ടിക്കും സമുദായത്തിനും വേണ്ടി എന്ത് കാര്യമാണ് ചെയ്തത്. നേതൃപദവിയിലത്തൊൻ ഇവർക്ക് എന്തർഹതയാണുള്ളത്? ഇവർ പാണക്കാട്ട് വരുന്നത് സ്വന്തം കാര്യം പറയാൻ മാത്രമാണ്. നാട്ടിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാനോ സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഭരണസ്തംഭനമുണ്ടാക്കാനോ ശ്രമം നടത്താതെ മാദ്ധ്യമങ്ങളിലും മൈക്കിന് മുന്നിലും മാത്രം സംസാരിച്ചതുകൊണ്ട് ജനാഭിപ്രായമുണ്ടാകില്ലെന്നും മുഈനലി ഓർമിപ്പിക്കുന്നു.

യൂത്ത് ലീഗ് കമ്മിറ്റി പുനഃസംഘടന അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ നേതൃത്വത്തെ കടന്നാക്രമിച്ച് പാണക്കാട് കുടുംബത്തിൽനിന്നുതന്നെ പ്രതിഷേധമുയർന്നത് വലിയ ചർച്ചയായിട്ടുണ്ട്. പാർട്ടി ഭരണഘടനയനുസരിച്ച് കമ്മിറ്റികളുടെ കാലാവധി മൂന്നുവർഷമാണ്. എന്നാൽ, നിലവിലെ കമ്മിറ്റി അഞ്ചര വർഷമായി തുടരുകയാണ്. കമ്മിറ്റിയിൽ ഭൂരിഭാഗവും പ്രായപരിധി കഴിഞ്ഞവരും മറ്റു മേഖലയിലേക്ക് കടന്നവരുമാണ്. രണ്ടര വർഷം മുമ്പ് നടക്കേണ്ട പുനഃസംഘടന അനിശ്ചിതമായി നീളുന്നത് മൊത്തം പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്.

യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനം പലതവണ മാറ്റിവച്ചശേഷം ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ കോഴിക്കോട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പരിപാടിക്ക് പോസ്റ്ററുകളടിച്ച് പ്രചരണം വരെ തുടങ്ങിയിരുന്നു.എന്നാൽ, ജില്ലാ കമ്മിറ്റികൾ പൂർണമായി നിലവിൽ വരാത്തതിനാലും സംസ്ഥാന നേതൃനിരയിലേക്ക് ആരെ കൊണ്ടുവരണമെന്ന തർക്കം നിലനിൽക്കുന്നതിനാലും മുസ്ലിം ലീഗ് നേതാക്കൾ ഇടപെട്ട് സമ്മേളനം നവംബർ 10, 11, 12 തീയതികളിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ. യൂത്ത് ലീഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഫിറോസിനും നജീബിനുമായി ചരടുവലി നേരത്തേ തുടങ്ങിയിരുന്നു. ഫിറോസും അഷ്‌റഫലിയും വരാതിരിക്കാൻ സമസ്തയിലെ ഒരു വിഭാഗം നേരിട്ട് ഇടപെട്ടിരുന്നു. യൂത്ത് നേതൃത്വത്തിലേക്ക് ആരൊക്കെ വണമെന്നുള്ള ചർച്ച സജീവമായ സാഹചര്യത്തിലാണ് യൂത്ത് ലീഗ് നേതാക്കളെ കടന്നാക്രമിക്കുന്ന മുഈനലി തങ്ങളുടെ ശബ്ദം സോഷ്യൽ മീഡിയയിലും പുറത്തും ചർച്ചയായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP