1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr
Jul / 2019
21
Sunday

പ്രിയങ്ക ഗാന്ധിയെ ജനാധിപത്യ വിരുദ്ധമായ രീതിയിൽ അറസ്റ്റ് ചെയ്തതിൽ ഇൻകാസ് ഖത്തർ പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ
July 20, 2019 | 12:46 pm

ദോഹ: ഉത്തർ പ്രദേശിലെ സോൺഭദ്രയിൽ സ്വന്തം കിടപ്പാടം വിട്ടുകൊടുക്കാത്തതിന്റെ പേരിൽ പാവപ്പെട്ട ആധിവാസികളെ ക്രൂരമായി വെടിവെച്ചു കൊന്നപ്പോൾ അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും, അവർക്ക് പിന്തുണ വാഗ്ദാനം ചെയ്യാനും പോയ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ പൊലീസിന്റെ ഏകപക്ഷീയമായ രീതിയ്‌ക്കെതിരെ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി യോഗം ചേർന്ന് അപലപിച്ചു. മഹത്തരമായ ജനാധിപത്യ രാജ്യമായ ഇന്ത്യയെ കാടൻ രീതികളിലേക്കാണു നിലവിലുള്ള കേന്ദ്ര സർക്കാരുകളും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും, ബിജെ...

യുവകലാസാഹിതി ഖത്തർ വാർഷിക സമ്മേളനം നാളെ

July 18 / 2019

യുവകലാസാഹിതി ഖത്തർ വാർഷിക സമ്മേളനം നാളെ നടക്കും. വെള്ളിയായ്ച്ച 4 മണിക്ക് പി. കെ. വി നഗറിൽ (ഇന്ത്യൻ കൽച്ചറൽ സെന്റർ - ഐസിസി, അബു ഹമൂർ) വച്ച്ാണ് സമ്മേളനം നടക്കുക.ഷാനവാസ് തവയിൽ ഉദ്ഘാടകനാകും....

യുവകലാസാഹിതി ഖത്തറിനു നോർക്ക റൂട്ട്‌സിൽ അംഗീകാരം

July 15 / 2019

ഖത്തറിലെ പ്രമുഖ സാമൂഹിക, സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതി ഖത്തറിനു കേരള സർക്കാറിന്റെ കീഴിലെ പ്രവാസി വിഭാഗമായ നോർക്ക റൂട്‌സിൽ അംഗീകാരം ലഭിച്ചതായി യുവകലാസാഹിതി സെക്രട്ടറി ഇബ്രൂ ഇബ്രാഹിം, പ്രസിഡന്റ് കെ. ഇ. ലാലു എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. പ്രവാസികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് അവരെ ബോധവൽക്കരിക്കാനും അതവർക്ക് നേടികൊടുക്കാനും യുവകലാസാഹിതി ഖത്തറിനു സാധിക്കുമെന്നും, അതിനുള്ള കൂടുതൽ അവസരമാണ് നോർക്ക അംഗീകാരത്തിലൂടെ യുവകലാസാഹിതിക്ക് ലഭിച്ചതെന്നും, നോർക്ക പദ്ധതികളുടെ പ്രചാരണ ത്തിനും അം...

ഖത്തറിൽ ഡ്രൈവിങ് ലൈസൻസിനുള്ള പരിശീലനവും പരീക്ഷകളും ഇലക്ട്രോണിക് വത്കരിക്കുന്നു;ഡി.ടി.എസ് സംവിധാനം പ്രവർത്തിച്ച് തുടങ്ങി

July 11 / 2019

  ഖത്തറിൽ ഡ്രൈവിങ് ലൈസൻസിനുള്ള പരിശീലനവും പരീക്ഷകളും പൂർണമായും ഇലക്ട്രോണിക് വൽക്കരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിനായുള്ള ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനവും നിരീക്ഷണ സെന്ററും ട്രാഫിക് ആസ്ഥാനത്ത് പ്രവർത്തനം തുടങ്ങി. ഡ്രൈവിങ് സ്‌കൂളുകളിലെ റജിസ്‌ട്രേഷൻ മുതൽ ഡ്രൈവിങ് പരിശീലനം റോഡ് ടെസ്റ്റ്, തുടങ്ങി ലൈസൻസ് ലഭിക്കുന്നതിനായുള്ള മുഴുവൻ പ്രക്രിയകളും മനുഷ്യ ഇടപെടലുകളില്ലാതെ ഇലക്ട്രോണിക് സിസ്റ്റം വഴി നിയന്ത്രിക്കുന്നതാണ് പുതിയ ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനമായ ഡി.ടി.എസ്. ഡ്രൈവിങ് സ്‌കൂളു...

സംസ്‌കൃതി-സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരം; രച-നകൾ ക്ഷണിക്കുന്നു

July 08 / 2019

യശ:ശരീരനായ സാഹിത്യകാരൻ സി. വി. ശ്രീരാമന്റെ സ്മരണാർത്ഥം സംസ്‌കൃതി സംഘടിപ്പിച്ചുവരുന്ന സംസ്‌കൃതി -സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരത്തിനു വേണ്ടിയുള്ള ഈ വർഷത്തെ മത്സരത്തിലേക്ക് ചെറുകഥകൾ ക്ഷണിക്കുന്നു. ജി. സി. സി. രാജ്യങ്ങളിൽ താമസക്കാരായ 18 വയസിനു മുകളിൽ പ്രായമുള്ള പ്രവാസിമലയാളികളുടെ മുൻപ് പ്രസിദ്ധീകരിചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക . രചനകൾ തപാൽ മാർഗമോ (Sanskriti-C.V. Sreeraman Literary Award, P. O. Box :23671, Doha - Qatar) ഓൺലൈൻ വഴിയോ ഇ.മെയിൽ - വഴിയോ (gcccvsaward@gmail.co...

കേന്ദ്ര ബജറ്റ് പ്രവാസികളെ സംബന്ധിച്ചിടത്തോളം നിരാശാജനകം : ഇൻകാസ് ഖത്തർ

July 08 / 2019

ദോഹ: വിവിധ രാജ്യങ്ങളിൽ വസിക്കുന്ന ഇന്ത്യൻ ജനത ഏകദേശം 80 ബില്ല്യൻ യു എസ് ഡോളറാണ് 2018 ൽ ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുള്ളത്. ഇന്ത്യയുടെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക്വഹിക്കുന്ന നമ്മൾ പ്രവാസികളായ ഇന്ത്യക്കാരെ പൂർണ്ണമായി തഴയുന്ന ബജറ്റ് ആയിരുന്നു നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്നു ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല അഭിപ്രായപ്പെട്ടു. ലോക രാഷ്ട്രങ്ങളുടെ കണക്കെടുത്താൽ വിദേശങ്ങളിൽ നിന്നും പണമെത്തുന്ന പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. പ്രവാസികളുടെ കാതലായ വിഷയങ്ങളിലൊന്ന...

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഖത്തർ രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു

July 01 / 2019

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഖത്തർ ചാപ്റ്ററിന്റെ രണ്ടാം വാർഷികാഘോഷം വെള്ളിയാഴ്‌ച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ അശോക ഹാളിൽ സംഘടിപ്പിച്ചു. ഖത്തർ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ കബിറിന്റൈ അധ്യക്ഷതയിൽ നടന്ന പരിപാടി ഗ്ലോബൽ കോർ സെക്രട്ടറി ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഖത്തർ ചാപ്റ്റർ സെക്രട്ടറി സീന വഹാബ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് അഡ്വേക്കേറ്റ് ജാഫർഖാന്റെ നേത്വത്തിൽ നടന്ന തൊഴിൽ നിയമപരമായ പഠന ക്ലാസും സംശയ നിവാരണവും പ്രവാസികൾക്ക് ഏറെ സഹായകരമായി. അതേപോലെ പ്രവാസി സമൂഹ്യ പ്രവർത്തകൻ അബ്ദുൽ റ...

Latest News

 

വാർഷികവരുമാനം 65,000 ഡോളറിനു താഴെയുള്ള കുടുംബത്തിലെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് സൗജന്യം

ഡാലസ്: വാർഷിക വരുമാനം 65,000 ഡോളറിനു താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് സൗജന്യം നൽകുമെന്ന് യുറ്റി ഓസ്റ്റിൻ അധിക...