Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൽഫുർഖാൻ വിജ്ഞാന പരീക്ഷ; എക്‌സാം മൊഡ്യൂൾ പ്രകാശനം

അൽഫുർഖാൻ വിജ്ഞാന പരീക്ഷ; എക്‌സാം മൊഡ്യൂൾ പ്രകാശനം

സ്വന്തം ലേഖകൻ

ദോഹ: ചുരുങ്ങിയ കാലത്തിനുള്ളിൽ ഖത്തറിലെ മലയാളികൾക്കിടയിൽ ഖുർആൻ പഠന രംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പായി മാറിയ അൽഫുർഖാൻ ഖുർആൻ വിജ്ഞാന പരീക്ഷയുടെ നാലാമത് എഡിഷൻ 2020 ഏപ്രിൽ 3 വെള്ളിയാഴ്ച നടക്കും. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് ഖുർആനിക സന്ദേശങ്ങൾ പകർന്നു നൽകുക എന്ന ആശയത്തിൽ പ്രവർത്തിക്കുന്ന ഒരു സംരംഭമാണിത്. കഴിഞ്ഞ വർഷം മുതൽ മുതിർന്നവർക്കു പുറമെ 15 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക സിലബസിൽ പരീക്ഷ സംഘടിപ്പിച്ചു വരുന്നു.

ഈ വർഷം സീനിയർ വിഭാഗത്തിൽ ഹദീദ്, വാഖിഅ, റഹ്മാൻ എന്നീ സൂറത്തുകളും ജൂനിയർ വിഭാഗത്തിൽ മാഊൻ, ഖുറൈശ്, ഫീൽ, ഹുമസ, അസ്വർ എന്നീ സൂറത്തുകളുമാണ് സിലബസ്. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വിവരണം അടിസ്ഥാനമാക്കി ഒബ്ജക്ടീവ് ടൈപ്പ് മാതൃകയിലാണ് ചോദ്യങ്ങൾ ഉണ്ടായിരിക്കുക. പരീക്ഷയുടെ എക്‌സാം മൊഡ്യൂളിന്റെ മഅമൂറ ഏരിയാ തല പ്രകാശനം അൽറവാബി സീനിയർ മാനേജർ നൗഷാദ് കെ.ടി.കെ, മുഹമ്മദ് നസീബിന് എക്‌സാം മൊഡ്യൂളിന്റെ കോപ്പിനൽകി നിർവഹിച്ചു.

മഅമൂറാ ഏരിയാ പ്രവർത്തകരും പഠിതാക്കളും പങ്കെടുത്ത പരിപാടിയിൽ ഖത്തർ കേരള ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ. ടി ഫൈസൽ സലഫി , ജനറൽ സെക്രെട്ടറി സ്വലാഹുദ്ധീൻ സ്വലാഹി ട്രഷറർ മുഹമ്മദ് അലി മൂടാടി, ഷബീർ അലി അത്തോളി , ഷാനവാസ് സ്വലാഹി, അനീസുദ്ധീൻ ടി.വി എന്നിവർ സംസാരിച്ചു .

അൽഖോർ, അൽവക്ര, സലത്ത ജദീദ്, മദീന ഖലീഫ എന്നീ നാല് കേന്ദ്രങ്ങളിലായി നടക്കുന്ന അൽഫുർഖാൻ വിജ്ഞാന പരീക്ഷക്ക് https://forms.gle/vcyBfGstfm16Q9YN9 എന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. അൽഖോർ, അൽവക്ര, സലത്ത ജദീദ്, മദീന ഖലീഫ എന്നീ നാല് കേന്ദ്രങ്ങളിയാണ് പരീക്ഷ നടക്കുന്നത്. വിശദവിവരങ്ങൾക്കായി 33448821 / 31406673 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP