Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദോഹ മദ്റസ മിസ്‌ക് ലോഞ്ചിഗും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു

ദോഹ മദ്റസ മിസ്‌ക് ലോഞ്ചിഗും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു

ദോഹ അൽ മദ്റസ അൽ ഇസ്ലാമിയയുടെ 2019- 2020 അധ്യയന വർഷത്തേക്കുള്ള, മുതിർന്നകുട്ടികളുടെ കൂട്ടായ്മയായ മിസ്‌കിന്റെ ഔദ്യോഗിക ലോഞ്ചിംഗും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മിസ്‌ക് വിദ്യാർത്ഥികളുടെ ഇഫ്താറോടുകൂടി മദ്റസാ കാമ്പസിൽ നടന്നു. 80 വിദ്യാർത്ഥികൾ പങ്കെടുത്ത ഇഫ്താർ സംഗമത്തിന്റെ മുന്നോടിയായി പുതിയ വർഷത്തേക്കുള്ള മിസ്‌ക് ഭാരവാഹികളെയും തെരഞ്ഞെടുത്തു.

അഫീഫ ജബിൻ ,അബ്ദുൽ ഹാദി ,ഫാത്തിമ അൽ സഹ്റ, റിസൽ എന്നിവരെ യഥാക്രമം മിസ്‌ക് ക്യാപ്റ്റൻ ,വൈസ് ക്യാപ്റ്റൻ,ജനറൽ സെക്രട്ടറി,അസിസ്റ്റന്റ് സെക്രട്ടറി എന്നിങ്ങനെയായും ഹനീൻ ഷംസീർ,നഹ്്്ല ഉസ്മാൻ,ഫാത്തിമ,ഫാത്തിമ ഉമർ,നഈം,ആനിസ അബൂബക്കർ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. സഹോദരൻ ഷാനവാസ് ഖാലിദ് ഈ വർഷത്തെ മിസ്‌കിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് റമദാൻ സന്ദേശം നൽകി.

പ്രിൻസിപ്പാൾ ഇൻ ചാർജ് എം ടി സിദ്ദീഖ് , മിസ്‌ക് കൺവീനർ മുഹമ്മദലി ശാന്തപുരം , കോ കരിക്കുലർ ആക്ടിവിറ്റീസ് ഹെഡ് അബുല്ലൈസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP