Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തറിലെ സ്വദേശികളുടേയും വിദേശികളുടേയും സൗന്ദര്യ സംരക്ഷണ രംഗത്ത് നിറ സാന്നിധ്യമായ ഡോ. ഷീല ഫിലിപ്പോസിന് കർമ്മശ്രേഷ്ഠ അവാർഡ്

ഖത്തറിലെ സ്വദേശികളുടേയും വിദേശികളുടേയും സൗന്ദര്യ സംരക്ഷണ രംഗത്ത് നിറ സാന്നിധ്യമായ ഡോ. ഷീല ഫിലിപ്പോസിന് കർമ്മശ്രേഷ്ഠ അവാർഡ്

 ദോഹ : നാട്ടിലും മറുനാട്ടിലുമായി നടത്തുന്ന ജീവകാരുണ്യ സേവനത്തിന് റോട്ടറി ക്ലബ്ബ് റോയൽ കർമ്മ ശ്രേഷ്ഠ അവാർഡിന് ഡോ. ഷീല ഫിലിപ്പോസ് അർഹയായി. തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ നടന്ന ചടങ്ങിൽ ഡോ. ശശി തരൂർ എംപി പുരസ്‌കാരം സമ്മാനിച്ചു.ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നാ.ർ, റോട്ടരി ഡിസ്ട്രിക്റ്റ് ഗവർണർ സുരേഷ് മാത്യു, സെക്രട്ടറി ഡോ. ജെ. മോസ്സസ്, റോട്ടറി മുൻ ഗവർണർ ഡോ. ജി.എ ജോർജ് എന്നിവർ പങ്കെടുത്തു.

ഖത്തറിലെ സ്വദേശികളുടേയും വിദേശികളുടേയും സൗന്ദര്യ സംരക്ഷണ രംഗത്ത് നിറ സാിധ്യമായ ഷീല ഫിലിപ്പോസ് സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവമാണ്. കാൽ നൂറ്റാണ്ടിലേറെ കാലമായി സൗന്ദര്യസംരക്ഷണത്തിന്റെ നൂതന സംവിധാനങ്ങളുമായി നിറഞ്ഞു നിൽക്കുമ്പോഴും ബോധവൽക്കരണ രംഗത്തും സേവന പ്രവർത്തനങ്ങളിലും ശ്രദ്ധിക്കുന്നുവെന്നതാണ് ഈ സംരഭകയുടെ സവിശേഷത.

ഷീല ഫിലിപ്പോസിന്റെ സംരംഭക മേഖലയിലേയും പ്രൊഫഷണൽ ബ്യൂട്ടി തെറാപിസ്റ്റ് എന്ന നിലയിലേയും സംഭാവനകൾ കണക്കിലെടുത്ത് അമേരിക്കയിലെ കിങ്സ് യുണിവേഴ്സിറ്റി ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. നരേന്ദ്രപ്രസാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രവാസി പ്രതിഭാ പുരസ്‌കാരം (2015), തുടർച്ചയായി കൈരളി ടിവിയുടെ ബിസിനസ്സ് എക്സലൻസ് & ചാരിറ്റബിൾ ആക്ടിവിറ്റീസ് പുരസ്‌കാരം എന്നിവ ഷീല ഫിലിപ്പോസ് കരസ്ഥമാക്കിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ ബിസിനസുകാരനായിരു പെരുമാൾ ജേക്കബിന്റേയും മേരിക്കുട്ടിയുടേയും മൂന്ന് മക്കളിൽ ഇളയവളായാണ് ഷീലയുടെ ജനനം. ഖത്തറിൽ ബിസിനസുകാരനായ പി.എ. ഫിലിപ്പോസാണ് ഭർത്താവ്. ടീനതങ്കം ഫിലിപ്പ്, എബ്രഹാം ഫിലിപ്പ് എിവരാണ് മക്കൾ. അശ്വിനി ബാബു മരുമകനാണ്. ഹാബേൽ, ഹെലൻ, ഹെവൻ എന്നിവരാണ് ചെറുമക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP