Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്റർനാഷണൽ പീസ് കൗൺസിലിന്റെ ഗ്രാന്റ് അച്ചീവേർസ് പുരസ്‌കാരം കൈമാറി

ഇന്റർനാഷണൽ പീസ് കൗൺസിലിന്റെ ഗ്രാന്റ് അച്ചീവേർസ് പുരസ്‌കാരം കൈമാറി

ദോഹ. കൃഷി മനുഷ്യ നാഗരികതയുടേയും സംസ്‌കാരത്തിന്റേയയും ഭാഗമാണെന്നും ജൈവകൃഷി ലോകസമാധാനത്തിന് ആക്കം കൂട്ടുമെന്നും ഗ്രീൻ വേൾഡ് ട്രേഡ് ലിങ്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ഡോ. വിനോദ് കുമാർ അഭിപ്രായപ്പെട്ടു. വാഷിങ്ടണിലെ മാരിയട്ട് മാർക്യൂസ് ഹോട്ടലിൽ നടന്ന വർണാഭമായ ചടങ്ങിൽ ഇന്റർനാഷണൽ പീസ് കൗൺസിലിന്റെ ഗ്രാന്റ് അച്ചീവേർസ് പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷിയോടുള്ള സമീപനത്തിൽ മാറ്റം വരികയും ആരോഗ്യകരമായ കൃഷി സംസ്‌കാരം വളരുകയും ചെയ്യുമ്പോൾ ലോകത്ത് സമാധാനപൂർമമായ അനതരീക്ഷമുണ്ടാകും. മണ്ണും മനുഷ്യനും എന്നും ചങ്ങാതിമാരാണ്. ഒരേ മൂലകങ്ങളാൽ പടുത്തുയർത്തിയ പരിശുദ്ധമായ സൃഷ്ടികൾ. മനസ്സ് ശുദ്ധമായിടത്തെല്ലാം മണ്ണ് സുന്ദരമാണ്. പ്രകൃതി രമണീയമാണ്. മനസ്സ് മലിനപ്പെടുമ്പോൾ മണ്ണിലാണ് ദുർഗന്ധം വമിക്കുന്നത്. ദുരമൂത്ത മനുഷ്യന്റെ കൈകടത്തലുകളാൽ പ്രകൃതിയിൽ വിഷം നിറയുന്നു. പരിസ്ഥിതിയുടെ തകർച്ചയിൽ മഹാമാരികളും ദുരന്തങ്ങളും പെയ്തിറങ്ങുന്നു. നിസാരനായ, നിസഹായനായ മനുഷ്യൻ പരിഭ്രാന്തനാകുന്നു. ഇതിനൊരു മാറ്റം അനിവാര്യമാണ്. ജൈവ കൃഷി പ്രോൽസാഹിപ്പിക്കുന്നതിലൂടെ വിപ്ളവകരമായ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

കൃഷി വിജയിക്കണമെങ്കിൽ ആദ്യം മണ്ണൊരുക്കണമെന്നും ആവശ്യമായ എല്ലാ പ്രകൃതിപരമായ ഘടകങ്ങളും മണ്ണിലുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഗ്രാന്റ് അച്ചീവേർസ് പുരസ്‌കാരം സ്വീകരിച്ച് സംസാരിച്ച ഗ്രീൻ വേൾഡ് ട്രേഡ് ലിങ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. സാദിഖ്മോൻ ജമാലുദ്ധീൻ പറഞ്ഞു. ഇന്ത്യയിൽ നിന്നും അഗ്രോ ഇൻപുട്സും ഓർഗാനിക് ഫാമിങ് പ്രോൽസാഹനവും കണക്കിലെടുത്ത് പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത ഏക സ്ഥാപനമാണ് ഗ്രീൻ വേൾഡ് ട്രേഡ് ലിങ്സ് പ്രൈവറ്റ് ലിമിറ്റഡ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ സംബന്ധിച്ച ചടങ്ങിൽ അമേരിക്കയിലൈ പ്രമുഖ അറ്റോർണി തോമസ് അക്സലി ഇരുവർക്കും അവാർഡ് സമ്മാനിച്ചു. പീസ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ശെൽവിൻ കുമാർ, പ്രസിഡണ്ട് ഡോ. അമാനുല്ല വടക്കാങ്ങര, വൈസ് പ്രസിഡണ്ട് ഡോ. ശാന്തി ഒമഗണ്ടം, ഡയറക്ടർ ക്രസീല ജൈസൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP