Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്ലാസ്റ്റിക് ബാഗുകൾക്ക് പൂർണനിരോധനം ഏർപ്പെടുത്താൻ ഖത്തർ; പ്രകൃതി സൗഹൃദബാഗുകൾ വിപണിയിലേക്ക്

പ്ലാസ്റ്റിക് ബാഗുകൾക്ക് പൂർണനിരോധനം ഏർപ്പെടുത്താൻ ഖത്തർ; പ്രകൃതി സൗഹൃദബാഗുകൾ വിപണിയിലേക്ക്

ത്തറിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പൂർണനിരോധനം ഏർപ്പെടുത്താൻ ഖത്തർ. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാൻ പുതിയ പ്രകൃതി സൗഹൃദ ക്യാരി ബാഗുകൾ ഉടൻ വിപണിയിലിറക്കും.ഒമാൻ ആസ്ഥാനമായ സെയിൻ കമ്പനിയാണ് അയാം നോട്ട് പ്ലാസ്റ്റിക് എന്ന പേരിലുള്ള പുതിയ ബാഗുകൾ പുറത്തിറക്കുന്നത്.

നിലവിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് ബാഗുകൾ പൂർണമായും നീക്കം ചെയ്ത് പ്രകൃതി സൗഹൃദ ക്യാരിബാഗുകൾ വിപണിയിലിറക്കും. മരച്ചീനി മാവും മറ്റ് ജൈവ വസ്തുക്കളും ഉപയോഗിച്ചാണ് അയാം നോട്ട് പ്ലാസ്റ്റിക് എന്ന പേരിൽ ക്യാരി ബാഗുകൾ നിർമ്മിക്കുന്നത്. പെട്ടെന്ന് ജീർണിക്കുന്നതും മണ്ണിൽ ലയിച്ചുചേരുന്നതുമാണ് ഇത്തരം ബാഗുകൾ.

കിഴങ്ങു വർഗമായ കസാവയിൽനിന്നാണ് ഈ ബാഗുകൾ ഉൽപാദിപ്പിക്കുന്നത്. ഇന്തൊനീഷ്യ യിലാണു ബാഗിന്റെ നിർമ്മാണം. 100% ജൈവമാണ്. പരിസ്ഥിതിക്ക് ഒരു ദോഷവുമുണ്ടാക്കില്ല. മൃഗങ്ങൾ ഈ ബാഗുകൾ ഭക്ഷിച്ചാലും കുഴപ്പമില്ല. 180 ദിവസത്തിനുള്ളിൽ ബാഗുകൾ ജീർണിച്ച് ഇല്ലാതാവുമെന്നും കമ്പനി അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP