Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തുടർച്ചയായ എട്ടാം വർഷവും ബുക്ക് ബാങ്കുമായി സ്റ്റുഡൻസ് ഇന്ത്യ

തുടർച്ചയായ എട്ടാം വർഷവും ബുക്ക് ബാങ്കുമായി സ്റ്റുഡൻസ് ഇന്ത്യ

ദോഹ: ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ്സ് ഇന്ത്യയുടെ സ്റ്റുഡന്റ്സ് ബുക്ക് ബാങ്കിന്റെ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവർത്തനം ഉടൻ ആരംഭിക്കും. ഉപയോഗിച്ച സ്‌കൂൾ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് തന്നെ ശേഖരിച്ച് വ്യവസ്ഥാപിതമായി വേർതിരിച്ച ശേഷം ആവശ്യക്കാർക്ക് വിതരണം ചെയ്യുകയാണ് ബുക്ക് ബാങ്കിന്റെ പ്രവർത്തനം. ഖത്തറിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധയാകർഷിച്ച സ്റ്റുഡൻസ് ഇന്ത്യ ബുക്ക് ബാക്ക് തുടർച്ചയായ എട്ടാം വർഷത്തിലേക്കാണ് കടക്കുന്നത്. അനുദിനം വർദ്ധിച്ചുവരുന്ന ജീവിതചെലവിനിടയിൽ കുടുംബങ്ങൾക്ക് മക്കളുടെ പഠനചെലവ് കുറക്കാൻ ഏറെ സഹായകമാണ് ഈ പദ്ധതി.

ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ ശേഖരണം മാർച്ച് 23 മുതൽ 27 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉപയോഗിച്ച് കഴിഞ്ഞ പുസ്തകങ്ങൾ ഇക്കാലയളവിൽ അൽ ഹിലാലിലെ യൂത്ത് ഫോറം ഓഫീസിൽ വൈകിട്ട് അഞ്ച് മുതൽ ഒമ്പത് വരെ സ്വീകരിക്കുമെന്നും ശേഖരിച്ച പുസ്തകങ്ങളുടെ വിതരണം മാർച്ച് 28ന് ആരംഭിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ഏപ്രിൽ രണ്ട് വരെയാണ് സ്റ്റുഡൻസ് ഇന്ത്യാ ബുക്ക് ബാങ്ക് പ്രവർത്തിക്കുക.

യൂത്ത് ഫോറം ഖത്തറിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റുഡൻസ് ഇന്ത്യയുടെ ബുക്ക് ബാങ്ക് ഓരോ വർഷവും ആയിരക്കണക്കിന് കുടുംബങ്ങളാണ് പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 77427954 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP