Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യ ചിന്തകൾ പ്രകാശനം ചെയ്തു

ആരോഗ്യ ചിന്തകൾ പ്രകാശനം ചെയ്തു

ദോഹ. ഖത്തറിലെ മാദ്ധ്യമ പ്രവർത്തകനായ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ ആരോഗ്യ ചിന്തകൾ എന്ന കൃതിയുടെ പ്രകാശനം നസീം അൽ റബീഹ് മെഡിക്കൽ സെന്റർ സി ഇ ഒ ബാബു ഷാനവാസ് നിർവഹിച്ചു. മെഡിക്കൽ ഡയറക്ടറും ഡർമറ്റോളജിസ്റ്റുമായ ഡോ. മുഹമ്മദ് ഹാരിദ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
ആധുനിക ലോകം അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ ക്രിയാത്മകമായി പ്രതിരോധിക്കുന്നതിന് ആരോഗ്യ ബോധവൽക്കരണം പ്രധാനമെന്നും സമൂഹത്തിന്റെ സമഗ്രമായ ആരോഗ്യ ബോധവൽക്കരണത്തിന്റെ പ്രസക്തി അനുദിനം വർദ്ധിക്കുകയാണെന്നും പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

മനുഷ്യരുടെ അശാസ്ത്രീയമായ ജീവിത ശൈലിയും സ്വഭാവവും നിരവധി രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നുണ്ടെന്നും സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ബോധവൽക്കരണ പരിപാടികളിലൂടെ വലിയ മാറ്റം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ജനങ്ങളെ ബോധവൽക്കരിക്കാനുപകരിക്കുന്ന ലേഖനസമാഹാരങ്ങളുള്ള ആരോഗ്യ ചിന്തകൾ ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും വഴികാട്ടിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. ദീപക് ചന്ദ്രമോഹൻ, ഡോ. നജ്മുദ്ധീൻ മണപ്പാട്ട് , ഡോ. ലീനസ് പോൾ എന്നിവർ സംസാരിച്ചു. രോഗപ്രതിരോധത്തിന്റെ കൈപുസ്തകമാണ് ആരോഗ്യ ചിന്തകളെന്നും കഴിയുന്നത്ര ജനങ്ങൾക്ക് പുസ്തകത്തിന്റെ കോപ്പികളെത്തിക്കുന്നത് ഉപകാരപ്രദമാകുമെന്നും അവർ പറഞ്ഞു.

നസീം അൽ റബീഹ് മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ മുഹമ്മദ് ആരിഫ്, പബൽക് റിലേഷൻസ് മാനേജർ അഹ്മദ് ഹാശിം, അസിസ്റ്റന്റ് അഡ്‌മിനിസ്‌ട്രേഷൻ മാനേജർ റിഷാദ് പി.കെ. അമാനുല്ല വടക്കാങ്ങര, സജ്ഞയ് ചപോൽക്കർ, അഫ്‌സൽ കിളയിൽ, ഷറഫുദ്ധീൻ തങ്കയത്തിൽ, സൈദലവി അണ്ടേക്കാട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP