Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാൽകേർസ്-ആസ്റ്റർ വളണ്ടിയർ രക്തദാന ക്യാമ്പ് നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

ലാൽകേർസ്-ആസ്റ്റർ വളണ്ടിയർ രക്തദാന ക്യാമ്പ് നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

ദോഹ: ജീറോ ദേവസ്സിയുടെ സ്മരണാർത്ഥം ഖത്തറിലെ മോഹൻലാൽ ഫാൻസ് കൂട്ടായ്മയായ ലാൽകേർസ്, ആസ്റ്റർ വളണ്ടിയറുമായി ചേർന്ന് ഹമദ് ബ്ലഡ് ബാങ്കിന് വേണ്ടി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് മാർച്ച് 1 വെള്ളിയാഴ്ച നടക്കും. ആസ്റ്റർ മെഡിക്കൽ സെന്ററിന്റെ സി റിങ് റോഡ് ബ്രാഞ്ചിൽ വെച്ച് രാവിലെ എട്ട് മണി മുതൽ വൈകീട്ട് 4 മണി വരെയാണ് നടക്കുക.

ഖത്തറിലെ ലാൽ കേർസ് അംഗമായിരുന്ന ജീറോ ദേവസ്സി കഴിഞ്ഞ നവംബറിൽ അവധിക്ക് നാട്ടിൽ ആയിരിക്കെയുണ്ടായ വാഹനാപകടത്തിലാണ് മരണമടഞ്ഞത്. ജീറോ ദേവസ്സിയുടെ സ്മരണാർത്ഥം എല്ലാ വർഷവും രക്തദാന ക്യാമ്പ് നടത്താനാണ് ലാൽ കേർസ് ലക്ഷ്യമിടുന്നത്. ഖത്തറിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യപരിപാലന ശൃഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സാമൂഹിക പ്രതിബദ്ധത പദ്ധതിയായ ആസ്റ്റർ വളണ്ടിയേർസിന്റെ ഭാഗമായാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

ഹമദ് ബ്ലഡ് ബാങ്കിന്റെ നിബന്ധനപ്രകാരം ഖത്തറിൽ കഴിഞ്ഞ ആറുമാസമായി എക്‌സിറ്റ് അടിക്കാതെ താമസിക്കുന്ന റെസിഡന്റ്‌റ് പെർമിറ്റുള്ള, അൻപത് കിലോഗ്രാമിലധികം ഭാരമുള്ള, നല്ല ആരോഗ്യസ്ഥിതിയിലുള്ള പതിനെട്ട് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ പ്രായമുള്ള ആളുകൾക്ക് മാത്രമേ രക്തം ദാനം ചെയ്യാനുള്ള അനുമതി ലഭിക്കൂ. കൂടുതൽ വിവരങ്ങൾക്കും രക്തം ദാനം ചെയ്യുന്നതിനുള്ള രജിസ്‌ട്രേഷനുമായി 66872993/ 50507227 എന്ന നമ്പറിൽ ബന്ധപെടുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP