Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിറ്റി എക്‌സ്‌ചേഞ്ച് റിയ ഐ എം ഇ ഖിയ അഖിലേന്ത്യാ ഫുട്‌ബോളിന് പ്രൗഢോജ്വല തുടക്കം; ആദ്യ മത്സരത്തിൽ യാസ് ഖത്തറിനു ജയം

സിറ്റി എക്‌സ്‌ചേഞ്ച് റിയ ഐ എം ഇ ഖിയ അഖിലേന്ത്യാ ഫുട്‌ബോളിന് പ്രൗഢോജ്വല തുടക്കം; ആദ്യ മത്സരത്തിൽ യാസ് ഖത്തറിനു ജയം

ദോഹ: കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻ ജനതയുടെ ഐക്യധാർഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, മിനിസ്ട്രി ഓഫ് സ്പോർട്സ്, ഖത്തർ ഫുട്ബാൾ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ നടന്നു വരുന്ന, സിറ്റി എക്‌സ്‌ചേഞ്ച് റിയ ഐ എം ഇ ട്രോഫിക്കായുള്ള ഖിയ ചാമ്പ്യൻസ് ലീഗിന്റെ ഔപചാരിക ഉദ്ഘാടനം ദോഹ സ്റ്റേഡിയത്തിൽ വച്ച് നടന്നു. ഇന്ത്യയിൽ നിന്നും ഖത്തറിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം സിറ്റി എക്‌സ്‌ചേഞ്ച് സി.ഇ. ഒ ഷറഫ് പി ഹമീദ് നിർവഹിച്ചു.

ദോഹ സ്റ്റേഡിയത്തിൽ വച്ചു നടന്ന വർണശബളമായ ചടങ്ങിൽ അബുറഹ്മാൻ അബ്ദുൽ ജബ്ബാർ (ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ),.ഷറഫ് പി ഹമീദ് (സിറ്റി എക്‌സ്‌ചേഞ്ച് സി.ഇ. ഒ), ഫഹദ് (ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ) , മുഹമ്മദ് ഹാഷിം (ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ), ഉഥ്മാൻ ബ്ലേക്ക് (ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ), എം എസ് ബുഖാരി (ചീഫ് പാട്രോൺ - ഖിയ), ശ്രീ നിലാങ്ഷു ഡേ (പ്രസിഡണ്ട് ഐ.എസ്.സി), കെ എം വർഗീസ് (പ്രസിഡണ്ട് ഐബിപിഎൻ), ജിതേന്ദ്ര പാണ്ഡെ (കൺട്രി മാനേജർ റിയ ഐ. എം. ഇ), ഹരി സുബ്രമണ്യ (ജൈദ - ഇസുസു) ജയ പ്രസാദ് (ജെ പി ഓട്ടോമോട്ടീവ്‌സ്), നവീദ് (ഗൾഫ് സ്റ്റാർ ഗ്രൂപ്പ്), റഊഫ് (ടോക്കിയോ ഫ്രൈറ്റ്‌സ്), സഞ്ജീബ് രൺബേത്(നേപ്പാൾ), ടൂർണമെന്റ് സ്‌പോൺസർമാരായ വിവിധ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കളിക്കാരും ഖിയ ഭാരവാഹികളും സ്‌പോണ്‌സർമാരും ചേർന്ന് 22 വെള്ളപ്രാവുകളും വർണ ബലൂണുകളും പറത്തിയായിരുന്നു ചടങ്ങിന് തുടക്കം കുറിച്ചത്.

തുടർന്ന് ഇന്ത്യ, ഖത്തർ, നേപ്പാൾ ദേശീയ ഗാനങ്ങൾ ആലപിച്ചു. ഉദ്ഘാടന പരിപാടിക്ക് ഖിയ പ്രസിഡന്റ് ഇ. പി അബ്ദുറഹ്മാൻ തുടക്കം കുറിച്ചു. ടൂർണമെന്റ് ഉത്ഘാടനം, ടൈറ്റിൽ സ്‌പോൺസർ സിറ്റി എക്‌സ്‌ചേഞ്ച് സി.ഇ. ഒ ഷറഫ് പി ഹമീദ് നിർവഹിച്ചു. എം.എസ് ബുഖാരി (ഖിയ ചീഫ് പാട്രോൺ), കെ എം വർഗീസ് (പ്രസിഡണ്ട് ഐബിപിഎൻ), ശ്രീ നിലാങ്ഷു ഡേ (പ്രസിഡണ്ട് ഐ.എസ്.സി), ഹരി സുബ്രമണ്യ (ജൈദ - ഇസുസു) ജയ പ്രസാദ് (ജെ പി ഓട്ടോമോട്ടീവ്‌സ്),നവീദ് (ഗൾഫ് സ്റ്റാർ ഗ്രൂപ്പ്) എന്നിവർ സംസാരിച്ചു.

ഖിയ ചാമ്പ്യൻസ് ലീഗ് ട്രോഫി,ടൈറ്റിൽ സ്‌പോൺസർ സിറ്റി എക്‌സ്‌ചേഞ്ച് സി.ഇ. ഒ ഷറഫ് പി ഹമീദ് ഖിയ ചീഫ് കോ ഓർഡിനേറ്റർ സഫീറിനു കൈമാറി ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച്, അണ്ടർ 17 ലോക കപ്പിൽ ഇന്ത്യക്കായി പന്ത് തട്ടിയ രാഹുൽ നയിച്ച ഇന്ത്യൻ ടീമും നേപ്പാൾ ദേശീയ താരം സുജാൽ ശ്രേസ്ഥ നയിച്ച നേപ്പാൾ ടീമും തമ്മിൽ നടന്ന പ്രദർശനമത്സരം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. സൗഹൃതമൽസരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ വിജയിച്ചു. മുഫീർ അലിയാണ് ഇന്ത്യക്കായി ഗോൾ നേടിയത്. കളിയുടെ ആദ്യാവസാനം മികച്ച പ്രകടനമാണ് നേപ്പാൾ പുറത്തെടുതത്. നേപ്പാൾ ദേശീയ താരങ്ങളായ കിഷോർ ഗിരി, നീരജ് ബസന്ത് എന്നിവർ നേപ്പാൾ ടീമിനായി ബൂട്ടണിയാൻ ദോഹയിൽ എത്തിയിരുന്നു. നേപ്പാളി പിന്നണി ഗായകൻ കമാൽ കാത്രി, ഇന്ത്യൻ സിനിമാ പിന്നണി ഗായകൻ ഹാരിബ് ഹുസ്സൈൻ എന്നിവരുടെ ഗാനമേള ചടങ്ങിന് മാറ്റുകൂട്ടി

ഖിയ ലീഗ് മത്സരങ്ങൾ എല്ലാ വ്യാഴം വെള്ളി ദിവസങ്ങളിൽ ദോഹ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

ഖിയ ചാമ്പ്യൻസ് ലീഗ്: യാസ് ഖത്തറിനു ജയം

ദോഹ: സിറ്റി എക്‌സ്‌ചേഞ്ച് റിയ ഐ എം ഇ ട്രോഫിക്കായുള്ള ഖിയ ചാമ്പ്യൻസ് ആൾ ഇന്ത്യ ഫുട്ബാൾ ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ യാസ് ഖത്തർ, ഒന്നിനെതിരെ മൂന്ന് ഗോളുകൾക് എം. ബി. എമ്മിനെ പരാജയപ്പെടുത്തി. കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇരു ടീമുകളും കാണികൾക്ക് നല്ലൊരു ഫുട്ബാൾ വിരുന്നൊരുക്കി. കളിയുടനീളം കളം നിറഞ്ഞു കളിച്ച അനൂപ് ചന്ദ്രൻ രണ്ട് ഗോളുകൾ നേടിയപ്പോൾ പ്രസൂൺ ഒരു ഗോൾ കൂടി നേടി യാസിന്റെ പട്ടിക തികച്ചു. മനോജ് വിഷ്ണു ആണ് എം. ബി. എമ്മിന്റെ ആശ്വാസ ഗോൾ നേടിയത്. ഇരു ടീമുകളും സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി താരങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു.

വെള്ളിയാഴ്‌ച്ച നടന്ന ആദ്യ മത്സരത്തിൽ എഫ് എസ് സി നസീം റബീഹ് സൗത്ത് ഇന്ത്യൻ ബോയ്‌സിനെ സമനിലയിൽ തളച്ചു. അവസാന മിനുട്ട് വരെ ഒരു ഗോളിന് മുന്നിൽ നിന്നിരുന്ന സൗത്ത് ഇന്ത്യൻ ബോയ്‌സിനു ഗോളിയുടെ പിഴവിന് വൻ വില നൽകേണ്ടി വന്നു. ഹൈദ്രബാദ് എഫ്‌സി താരം സച്ചിൻ സൗത്ത് ഇന്ത്യൻ ബോയ്‌സിനു വേണ്ടി ഗോൾ നേടിയപ്പോൾ അറുപതാം മിനുട്ടിൽ ജിബിൻ ആണ് എഫ് എസ് സി നസീം റബീഹിനായി വല കുലുക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP