Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പത്മശ്രീ സി കെ മേനോന്റെ നിര്യാണം; ഖത്തറിലെ പ്രമുഖ സംഘടനകളുടെ അനുശോചനം

പത്മശ്രീ സി കെ മേനോന്റെ നിര്യാണം; ഖത്തറിലെ പ്രമുഖ സംഘടനകളുടെ അനുശോചനം

സ്വന്തം ലേഖകൻ

പ്രമുഖ പ്രവാസി വ്യവസായിയും, കേരള സർക്കാരിന്റെ നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ പത്മശ്രീ അഡ്വ.സി.കെ മേനോന്റെ നിര്യാണത്തിൽ യുവകലാസാഹിതി ഖത്തർ അനുശോചനം രേഖപ്പെടുത്തി

തികഞ്ഞ സാമുഹ്യ പ്രതിബദ്ധതയുള്ള വ്യവസായി ആയിരുന്ന അദ്ദേഹത്തിന്റെ മരണത്തിൽ അഗാധമായ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തലും പങ്ക് ചേരുന്നതായി യുവകലാസാഹിതി ഖത്തർ സെക്രട്ടറി ഇബ്രൂ ഇബ്രാഹിം, പ്രസിഡന്റ് കെ. ഇ. ലാലു എന്നിവർ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

സി കെ മേനോന്റെ നിര്യാണത്തിൽ ഖത്തർ സംസ്‌കൃതി അനുശോചിച്ചു

പ്രമുഖ പ്രവാസി വ്യവസായിയും സംസ്ഥാന സർക്കാരിന്റെ നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പത്മശ്രീ സി കെ മേനോന്റെ നിര്യാണത്തിൽ ഖത്തർ സംസ്‌കൃതി അനുശോചനം രേഖപ്പെടുത്തി.

മനുഷ്യ സ്‌നേഹിയായ വ്യവസായ പ്രമുഖനായിരുന്നു ശ്രീ സികെ മേനോൻ എന്നും ഖത്തറിലെ മലയാളി സമൂഹത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഉണ്ടായത് എന്നും സംസ്‌കൃതി ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഖത്തർ ഇൻകാസ് അനുശോചിച്ചു

ഒ.ഐ. സി.സി. ഗ്ലോബൽ പ്രസിസന്റും ഇൻകാസ് ഖത്തറിന്റെ ചീഫ് പാർട്ണറും ആയിരുന്ന പത്മശ്രീ. അഡ്വ. സി.കെ.മേനോന്റെ നിര്യാണത്തിൽ ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുന്നു.

തീർച്ചയായും അദ്ദേഹത്തിന്റെ വിയോഗം ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് ഖത്തർ ഇൻകാസിനും താങ്ങാനാവാത്ത നഷ്ടം തന്നെയാണ് .മതേതരത്വത്തിന്റെയും സഹാനുഭൂതിയുടെയും മുഖമായിരുന്ന ഒരു നേതാവിനെയാണ്ഖത്തറിലെ പൊതു സമൂഹത്തിന്ന് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം അദ്ദേഹത്തിനന്റെ ആത്മാവിന് നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഖത്തർ ഇൻകാസിന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP