Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൾച്ചറൽ ഫോറം സൗജന്യ ടിക്കറ്റ് പദ്ധതി: ആദ്യ വ്യക്തിക്ക് ടിക്കറ്റു കൈമാറി

കൾച്ചറൽ ഫോറം സൗജന്യ ടിക്കറ്റ് പദ്ധതി: ആദ്യ വ്യക്തിക്ക് ടിക്കറ്റു കൈമാറി

സ്വന്തം ലേഖകൻ

ദോഹ: കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്കായി കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ സൗജന്യ ടിക്കറ്റ് പദ്ധതിയിലൂടെ ആദ്യ വ്യക്തിക്കുള്ള ടിക്കറ്റു കൈമാറി. അടുത്ത ദിവസം നാട്ടിലേക്ക് പുറപ്പെടാനിരിക്കുന്ന സന്ദർശക വിസയിൽ ഖത്തറിലെത്തിയ രോഗിയായ കൊല്ലം ജില്ലയിലെ മൂന്നാംകുറ്റി സ്വദേശിനിക്കാണ് ആദ്യ ടിക്കറ്റ് നൽകിയത്. സൗജന്യ ടിക്കറ്റ് പദ്ധതിയിലെ ആദ്യ ടിക്കറ്റ് വിതരണോൽഘാടനം അസീം ടെക്‌നോളജീസ് ഫൗണ്ടർ & സിഇഒ ഷെഫീഖ് കൾച്ചറൽ ഫോറം കൊല്ലം ജില്ല പ്രസിഡന്റ് എം. റഷീദിന് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ ജില്ല വൈസ് പ്രസിഡന്റ് ഷിബു ഹംസ പങ്കെടുത്തു. പദ്ധതിയുടെ സഹകാരികളായ അസീം ടെക്നോളജീസ് ആണ് 11 ടിക്കറ്റുകൾ സ്‌പോൺസർ ചെയ്യുന്നത്.

കോവിഡ് പശ്ചാതലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വെൽഫെയർ പാർട്ടി പ്രഖ്യാപിച്ച സൗജന്യ ടിക്കറ്റ് പദ്ധതിയുടെ ഭാഗമായാണ്. കൾച്ചറൽ ഫോറം ആദ്യഘട്ടമായി ഖത്തറിലുള്ള പ്രയാസം അനുഭവിക്കുന്ന 50 പേർക്ക് ടിക്കറ്റകൾ സൗജന്യമായി നൽകുന്നത്.

എംബസി യാത്രാനുമതി നൽകി യാത്ര തിയ്യതി ലഭിച്ച വരെ മാത്രമാണ് സൗജന്യ ടിക്കറ്റിനായി പരിഗണിക്കുക. എംബസിയിൽ രജിസ്ട്രർ ചെയ്തു എന്നത് ടിക്കറ്റ് ലഭിക്കാനുള്ള മാനദൺഡമല്ല. കോവിഡ് രോഗവിമുക്തി നേടിയ താഴ്ന്ന വരുമാനക്കാർ, ഗാർഹിക ജോലിക്കാരാ അർഹരായ വനിതകൾ, വിസ ഓൺ അറൈവൽ, ബിസ്‌നസ് വിസ എന്നിവയിൽ ഖത്തറിൽ വന്ന് തിരിച്ച് പോകാൻ പ്രയാസപ്പെടുന്ന സ്ത്രീകൾ , ജോലി നഷ്ടപ്പെട്ട രോഗികളായ താഴ്ന്ന വരുമാനക്കാർ എന്നിവർക്കാണ് ആദ്യ പരിഗണന നൽകുക.

ഇത്തരം അർഹരായ ആളുകൾക്ക് കൾച്ചറൽ ഫോറം ജില്ല, മൺഡലം ഭാരവാഹികളുമായി ബന്ധപ്പെട്ട് ടിക്കറ്റിന് അപേക്ഷിക്കാവുന്നതാണ്. ഇത്തരം അപേക്ഷകരിൽ നിന്നും കൾച്ചറൽ ഫോറം ഭാരവാഹികളുൾക്കൊള്ളുന്ന പ്രത്യേക സമിതിയാണ് ടിക്കറ്റിന് അർഹരായവരെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവരെ കൾച്ചറൽ ഫോറം മൺഡലം ഭാരവാഹികൾ ബന്ധപ്പെടുന്നതായിരിക്കാം. ഭാരവാഹികൾ നേരിട്ടെത്തി ടിക്കറ്റ് കൗണ്ടറിൽ പണമടച്ച് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ടിക്കറ്റ് കൈമാറുമെന്നും ഭാരവാഹികൾ അറിയിച്ചു. ഖത്തറിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെയാണ് കൾച്ചറൽ ഫോറം സൗജന്യ ടിക്കറ്റ് പദ്ധതി നടപ്പിലാക്കുന്നത് . ഈ സംരംഭവുമായി സഹകരിക്കാൻ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ട് വരണമെന്ന് കൾച്ചറൽ ഫോറം സംസ്ഥാന സമിതി അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP