Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാന്ധി സ്മരണയുണർത്താൻ ഇന്ത്യൻ സ്പോർട്സ് സെന്റർ സൈക്കിൾ റാലി സംഘടിപ്പിച്ചു

ഗാന്ധി സ്മരണയുണർത്താൻ ഇന്ത്യൻ സ്പോർട്സ് സെന്റർ സൈക്കിൾ റാലി സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസിക്ക് വേണ്ടി കായികവിഭാഗത്തിന്റെ അപക്സ് ബോഡിയായ ഇന്ത്യൻ സ്പോർട്സ് സെന്റർ സൈക്കിൾ റാലി സംഘടിപ്പിച്ചു. ദോഹ കോർണിഷിൽ ഷെറാട്ടൻ ഹോട്ടൽ പരിസരത്തുള്ള കോസ്റ്റ കഫെ യുടെ അടുത്ത് നിന്നാണ് കോർണിഷിന്റെ നടപ്പാതയിലൂടെ പോകുന്ന റാലി ആരംഭിച്ചത്‌

മുതിർന്ന കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നൂറ്റി അമ്പത് പേരെ അണിനിരത്തിയാണ് റാലി സംഘടിപ്പിച്ചത്‌.കാലത്ത് ഏഴുമണിക്ക് ഇന്ത്യൻ അംബാസഡർ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന റാലിയിൽ സമൂഹത്തിലെ വിവിധ തുറകളിൽ ഉള്ള ഇന്ത്യക്കാരായ പ്രവാസികൾ ആണ് പങ്കെടുക്കുന്നത്. ഏകദേശം രണ്ട് കിലോമീറ്റര് ദൂരം താണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശമുള്ള ഓറി ശില്പത്തിന് സമീപമാണ് റാലി അവസാനിക്കുക. ഇതിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഓൺലൈൻ വഴി ഏർപ്പെടുത്തിയപ്പോൾ ആവേശകരമായ പ്രതികരണമായിരുന്നു ലഭിച്ചത് എന്ന് പരിപാടിയുടെ കോ ഓർഡിനേറ്റർ ആഷിക്ക് അഹ്മദ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP