Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിലെ കണ്ണൂർ എൻജിനീയറിങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടന പതിനഞ്ചാം വാർഷികം ആഘോഷിച്ചു

ഖത്തറിലെ കണ്ണൂർ എൻജിനീയറിങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടന പതിനഞ്ചാം വാർഷികം ആഘോഷിച്ചു

സ്വന്തം ലേഖകൻ

ത്തറിലെ കണ്ണൂർ എൻജിനീയറിങ് കോളേജിലെ പൂർവ്വ വിദ്യാര്ഥികളുടെ കൂട്ടായ്മാ ആയ ദോഹ അലുമിനി ഓഫ് കണ്ണൂർ എഞ്ചിനീർസ് DAKES, അവരുടെ സംഘടനാ പിറവിയുടെ പതിനഞ്ചാം വാർഷികം DAKES XVAGANZA എന്ന മെഗാഇവന്റ് നടത്തി പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.

ദോഹയിലെ ഹോളിഡേ ഇൻ ഹോട്ടലിലെ അല്മാസ്സാ ഹാളിൽ നടന്ന ചടങ്ങിൽ, ദോഹയെ സാക്ഷിയാക്കി , പവിഴങ്ങളുടെ നാട്ടിൽനിന്നുള്ള മുഖ്യാതിഥി, എഞ്ചിനീയർ അഹമ്മദ് ജാസ്സിം അൽ ജോളോ, Federation of Arab Engineers Qatar ന്റെ പ്രസിഡന്റ് , വിശിഷ്ട അതിഥികൾ ആയി എത്തിയ President IBPC അസിം അബ്ബാസ് , Chairman- Institute of Engineers in India, Qatar Chapter എഞ്ചിനീയർ അബ്ദുൽസത്താർ, Chairman- Engineers Forum എഞ്ചിനീയർ ഷാജി ഫ്രാൻസിസ്, മറ്റു അതിഥികളും , DAKES XVAGANZA സംഘാടക സമിതി പ്രസിഡന്റ് എഞ്ചിനീയർ ബഷീർ KPയും, മറ്റ്‌സംഘാടക സമിതി അംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തി DAKES XVAGANZA ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

DAKES XVAGANZA സംഘാടക സമിതി അംഗം എഞ്ചിനീയർ നിജി സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ, DAKES പ്രസിഡന്റ് എഞ്ചിനീയർ ബിനു DAKES ന്റെ ഹ്രസ്വ ചരിത്രവും, അതിന്റെ നേട്ടങ്ങളും, ഭാവി പരിപാടികളും വിശദീകരിച്ചു .

ഈ ചടങ്ങിൽ വച്ച് തന്നെ പിറവിയുടെ പതിനഞ്ചാം വാർഷികം ഓർമ്മ താളിൽ ആകുവനായി , റിഫ്‌ളെക്ഷൻസ് എന്ന സുവനീർ പ്രകാശനം DAKES XVAGANZA സുവനീർ കമ്മിറ്റി പ്രസിഡന്റ് എഞ്ചിനീയർ ബഷീറിന്റെ നേതൃത്വത്തിൽ മുഖ്യാതിഥിക്ക് നൽകികൊണ്ട് നടത്തി. ഉള്ളടക്കം കൊണ്ടും അവതരണം കൊണ്ടും റിഫ്‌ളെക്ഷൻ ശ്രദ്ധേയമായി തന്നെ എന്ന് എത്തിയ അതിഥികൾ എല്ലാം തന്നെ അഭിപ്രായപെട്ടു.

DAKES സെക്രട്ടറി എഞ്ചിനീയർ ഷൗക്കത്ത്അലി അതിതികൾക്ക് നന്ദി പറഞ്ഞു ഔദ്യോഗിക ചടങ്ങുകൾക്ക് വിരാമം ഇട്ടു കലാപരിപാടികൾക്ക് ആയി വേദി തുറന്നു കൊടുത്തു .

രണ്ട് തവണ മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന അവാർഡു നേടിയ നമ്മുടെ സ്വന്തം സിതാര കൃഷ്ണകുമാർ , പൂമുത്തോളെ എന്ന ഗാനത്തിലൂടെ ജനലക്ഷങ്ങളുടെ മനം കവർന്ന നിരഞ്ച് സുരേഷ്, സുപ്രസിദ്ധ പിന്നണി ഗായകൻ മിഥുൻ ജയരാജ് എന്നിവർ നയിക്കുന്ന പ്രോജെക്ട് മലബാറിക്കസ് ഓർക്കസ്ട്ര'' ശബ്ദസൗകുമാര്യം കൊണ്ടും, അവതരണ രീതിയിലെ പുതുമ കൊണ്ടും കാണികളുടെ മനം കവർന്നു.

ഈ രസ വിരുന്നിടയിൽ വേദിയിൽ ഇൻസോമ്‌നിയ എന്ന അതിനൂതന വിഭവം ആയി എത്തിയ മെന്റലിസ്‌റ് ആതി, കാണികളുടെ കൂട്ടത്തിൽ നിന്ന് വേദിയിലേക്ക് ക്ഷണിചെത്തിയ ചിലരുടെ മനസ്സിന്റെ താളങ്ങൾ നിയന്ത്രിച്ചു, മനസ്സുകളുടെ കണക്ക്കൂട്ടലുകൾ കൃത്യമായി ഒപ്പിയെടുത്തു, എന്നിട്ട് അവയെല്ലാം കാണികളോട് പങ്കു വച്ചപ്പോൾ കാണികൾ അക്ഷരാർഥത്തിൽ തന്നെ സ്തബ്ദ രായി. സദസ്സ് നിറഞ്ഞ കരഗോഷം ആയി മെന്റലിസ്‌റ് ആതിയെ യാത്രയക്കിപ്പോഴും കാണികളിൽ ഒട്ടുമിക്കവർക്കും അവിശ്വസനീയത വിട്ടു മാറി ഇല്ലായിരുന്നു . അതിനു ശേഷം വിളമ്പിയ സമൃദ്ധ ഭക്ഷണവും, പ്രോജെക്ട് മലബാറിക്കസ് ഓർക്കസ്ട്രയുടെ സംഗീത സദ്യയും അവസാനിച്ചപ്പോൾ കാണികൾക്ക് ഒരസുലഭ മാനസിക കലാരാത്രി ലഭിച്ചതിൻ നിറവിൽ ആയിരുന്നു .

അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച കാണികൾ, മുന്തിയ സൗകര്യവും ഭക്ഷണവും വേദിയും ഒരുക്കിയ ഹോളിഡേ ഇൻ, ഇതിന്റെ പുറകിൽ അഹോരാത്രം പ്രയത്‌നിച്ച സംഘാടക സമിതി അംഗങ്ങൾ, ഓരോ DAKES മെമ്പർമാർ, സാമ്പത്തികം ആയി സഹായിച്ച സ്‌പോൺസർമാർ, അങ്ങിനെ DAKES XVAGANZAയുടെ വിജയത്തിൻ ഭാഗം ആയ ഓരോരുത്തരോടും ഉള്ള നന്ദിയും സ്‌നേഹവും കടപ്പാടും സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP