Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വൈജ്ഞാനിക മേഖലയിൽ എക്സലൻസി നേടുക; ഡോ. മുഹമ്മദലി കൂട്ടിൽ

വൈജ്ഞാനിക മേഖലയിൽ എക്സലൻസി നേടുക; ഡോ. മുഹമ്മദലി കൂട്ടിൽ

ദോഹ: വൈജ്ഞാനിക മേഖലയിൽ മികവ് നേടണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള വിദ്യാഭ്യാസ വിഭാഗം അധ്യക്ഷൻ ഡോ. കൂട്ടിൽ മുഹമ്മദലി ആഹ്വാനം ചെയ്തു. അൽ മദ്റസ അൽ ഇസ്ലാമിയ സ്ഥാപനങ്ങളിൽ നിന്നും ഈ വർഷം സെക്കന്ററി മതപഠനം പൂർത്തിയാക്കിയ 50 വിദ്യാർത്ഥി - വിദ്യാർത്ഥിനികളുടെ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്‌കൂൾ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ ഖത്തറിലെ വിദേശ യൂണിവേഴ്സിറ്റി കാമ്പസുകളിലും തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലെ ലോകോത്തര യൂനിവേഴ്സിറ്റികളിലും ചേർന്ന് പഠിച്ച് വൈജ്ഞാനിക രംഗത്ത് മുന്നേറണം. അറബി - ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടണം, എഞ്ചിനീയറിങ് - മെഡിസിൻ മേഖലയോടൊപ്പം തന്നെ മാനവിക വിഷയങ്ങളും ഉന്നത പഠനത്തിനു തെരഞ്ഞെടുക്കണമെന്നും ഡോ. മുഹമ്മദലി പറഞ്ഞു.

മജ്ലിസ് എജ്യുക്കേഷൻ ബോർഡ് ഡയറക്ടർ സുശീർ ഹസൻ, ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇൻസ്ട്രക്ടർ ഡോ. ഹാനി സ്വലാഹ് മുഹമ്മദ് അബു ജൽബാൻ, അഹ്മദ് ബിൻ മുഹമ്മദി മിലിറ്ററി കോളേജ് വിസിറ്റിങ് പ്രൊഫസർ ഡോ. അഹ്മദ് യഹ്യാ അലി, മൂസക്കുട്ടി ഒളകര, ഇ.പി അബ്ദുർറഹ്മാൻ എന്നിവർ റാങ്ക് ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥി പ്രതിനിധികളായ അമീൻ സുധീർ, നൂറ മർയം എന്നിവർ സംസാരിച്ചു. കെ അബ്ദുസ്സലാം, നജീബ് സി.എച്ച്, ഹബീബുർറഹ്മാൻ കിഴിശ്ശേരി, ഡോ. എ.എ ഹലീം, നഫീസത്ത് ബീവി എന്നിവർ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് കെ.സി അബ്ദുല്ലത്വീഫ് അധ്യക്ഷത വഹിച്ചു.

അൽ മദ്റസ അൽ ഇസ്ലാമിയ്യ ദോഹ പ്രധാനാധ്യാപകൻ എം.എസ്.എ റസാഖ് സ്വാഗതം പറഞ്ഞു. അൽ മദ്റസ അൽ ഇസ്ലാമിയ്യ ശാന്തിനികേതൻ വക്റ പ്രധാനാധ്യാപകൻ ആദം എം ടി നന്ദി പ്രകടനം നടത്തി. റിദ്വാ ഖാസിം ഖിറാഅത്ത് നടത്തി. ഫർസീൻ ബിൻത് സുബൈർ, ഫാത്വിമ അബ്ദുൽ അസീസ് ആൻഡ് ടീം ഗാനം ആലപിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP