Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിസ്ഥിതി സംരക്ഷണം സംസ്‌കാരത്തിന്റെ ഭാഗം; ഡോ. സൈഫ് അൽ ഹാജിരി

പരിസ്ഥിതി സംരക്ഷണം സംസ്‌കാരത്തിന്റെ ഭാഗം; ഡോ. സൈഫ് അൽ ഹാജിരി

ദോഹ. പരിസ്ഥി സംരക്ഷണം നമ്മുടെ സംസ്‌കാരത്തിന്റേയും മൂല്യ വ്യവസ്ഥയുടേയും ഭാഗമാണെന്നും ഓരോരുത്തരും ഈ രംഗത്ത് ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും പ്രമുഖ ഖത്തരീ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. സൈഫ് അൽ ഹാജിരി അഭിപ്രായപ്പെട്ടു. ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രമുഖ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ശോഭീന്ദ്രനെ ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥി ബോധവൽക്കരണവും സംരക്ഷമവും ആധുനിക ലോകത്ത് ഏറെ പ്രസക്തമാണ്. ഗവൺമന്റ് തലത്തിലും സന്നദ്ധമേഖലയിലും നിരവധി സംരംഭങ്ങൾ നടന്നുവരുന്നുവെന്നത് ശുഭോദർക്കമാണ്. വരുന്ന തലമുറക്ക് തനിമയോടെ ഭൂമിയേയും പരിസ്ഥിതിയേയും കൈമാറാൻ കഴിയണമെങ്കിൽ സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹംം പറഞ്ഞു.
പരിസ്ഥിതി രംഗത്തൈ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് പ്രൊഫസർ ശോഭീന്ദ്രനെ പൊന്നാടയണിച്ച ഡോ. സൈഫ് അൽ ഹാജിരി ഖത്തറിലെ പ്രകൃതിയും പരിസ്ഥിതിയും നേരിട്ട് മനസ്സിലാക്കുവാനും മരുഭൂമിയിലെ ആവാസ വ്യവസ്ഥയുടെ സവിശേഷതകൾ നേരിട്ടറിയുവനാനും ഖത്തറിലേക്ക് ക്ഷണിച്ചു.

മൈൻന്റ് ട്യൂൺ ഇക്കോവേവ്സ് മുഖ്യ രക്ഷാധികാരി ഡോ. സി. എ. റസാഖ്, ഗ്ളോബൽ ചെയർമാൻ ഡോ. അമാനുല്ല വടക്കാങ്ങര, സെക്രട്ടറി ജനറൽ വി സി. മശ്ഹൂദ്, വി സി. രാജേഷ് എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP