Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡോ. ഷീലാ ഫിലിപ്പിന് അബ്രഹാം ലിങ്കൺ പുരസ്‌കാരം

ഡോ. ഷീലാ ഫിലിപ്പിന് അബ്രഹാം ലിങ്കൺ പുരസ്‌കാരം

ദോഹ : ഗൾഫിലെ പ്രമുഖ വനിതാ സംരംഭകയും ദോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസിന് അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണലിന്റെ അബ്രഹാം ലിങ്കൺ പുരസ്‌കാരം. വ്യാപാര രംഗത്തും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തുമുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഡോ. ഷീല ഫിലിപ്പോസിനെ അബ്രഹാം ലിങ്കൺ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് യുണെറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. സെൽവിൻ കുമാർ പറഞ്ഞു.

ദോഹ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പി. കുമരൻ ലിങ്കൺ എക്സലൻസ് ബാഡ്ജ് സമ്മാനിച്ചു. ഡോ. എസ്. സെൽവിൻ കുമാർ അവാർഡ് ജേതാവിന് മെമന്റോ സമ്മാനിച്ചു.

ജി.സി.സിയിലെ സ്വാധീനമുള്ള വനിത സംരംഭക എന്ന നിലയിൽ ശ്രദ്ധേയായ ഡോ. ഷീല ഫിലിപ്പോസ് സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ സംരംഭകത്വത്തിന്റെയും മേഖലകളിൽ നടത്തുന്ന മുന്നേറ്റം മാതൃകപരവും പുതിയ തലമുറക്ക് പ്രചോദനം നൽകുന്നതുമാണ്.

റോട്ടറി ക്ലബ്ബ് ഇന്റർനാഷണലിന്റെ കർമ്മ ശ്രേഷ്ട പുരസ്‌കാരം, ഗ്ലോബൽ മീഡിയയുടെ മോസ്റ്റ് ഇൻസ്പയറിങ് വുമൺ പുരസ്‌കാരം, കിങ്സ് യൂണിവേഴ്സിറ്റിയുടെ ഡിലിറ്റ് തുടങ്ങി നിരവധി ബഹുമതികൾ നേടിയ ഡോ. ഷീല ഫിലിപ്പ്് കഠിനാദ്ധ്വാനത്തിലൂടെ വിജയം കൈവരിക്കാനാകുമെന്ന് തെളിയിച്ച സംരംഭകയാണെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.

കരുവാറ്റ മുഞ്ഞിനാറ്റ്് ഷീലാലയത്തിൽ ഡോ. ഷീല ഫിലിപ്പോസ് പനച്ചമൂട്ടിൽ എബ്രഹാം ഫിലിപ്പോസിന്റെ ഭാര്യയാണ്. കല്ലിശ്ശേരി ഡോ. കെ.എം ചെറിയാൻ മൾട്ടി സ്‌പെഷ്യലിറ്റി ബയോ ഹോസ്പിറ്റൽ ഡയറക്ടർ ബോർഡ് അംഗമായ അവർ സാമൂഹ്യ, സാംസ്്കാരിക രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരു നല്ല കുടുംബിനിയായികൊണ്ട് തന്നെ നല്ല സംരംഭകയായും വിജയിക്കാമെന്നാണ് ഡോ. ഷീല ഫിലിപ്പോസ് തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നത്.

ടീനതങ്കം ഫിലിപ്പ്്, എബ്രഹാം ഫിലിപ്പ് എന്നിവരാണ് മക്കൾ. പ്രശസ്ത സാഹിത്യകാരൻ ബാബു കുഴിമറ്റത്തിന്റെ മകൻ അശ്വിനി ബാബു മരുമകനാണ്. ഹാബേൽ, ഹെലൻ, ഹെവൻ എന്നിവരാണ് ചെറുമക്കൾ.കഴിഞ്ഞ വർഷം ഖത്തറിലെ മലയാളി സംരംഭകരുടെ വിജയഗാഥ സമാഹരിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച വിജയമുദ്രയിലെ ഏക വനിതാ സാന്നിദ്ധ്യമായിരുന്നു ഡോ. ഷീല ഫിലിപ്പോസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP