Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈദ് ദിനത്തിൽ വേറിട്ടൊരു സന്ദേശവുമായി വടക്കേകാട് കൾച്ചറൽ കമ്മിറ്റി

ഈദ് ദിനത്തിൽ വേറിട്ടൊരു സന്ദേശവുമായി വടക്കേകാട് കൾച്ചറൽ കമ്മിറ്റി

ദ് ദിനത്തോടനുബന്ധിച്ച് വടക്കേകാട് കൾച്ചറൽ കമ്മിറ്റി പ്രവർത്തകർ ദോഹയിലെ ആസ്പയർ പാർക്കിൽ പ്രസിഡന്റ് .നാസർ വടക്കേക്കാടിന്റെ നേതൃത്വത്തിൽ ഒരുമിച്ചു കൂടി. കേരളത്തിൽ നിപാ വയറസ് സ്ഥിതീകരിച്ച സാഹചര്യത്തിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് നാട്ടിലുള്ളവർക്ക് ബോധവത്കരണ ക്ലാസ് നടത്തുവാൻ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടുവാനും, വേണ്ട സഹായങ്ങൾ എത്തിക്കുവാനും യോഗം തീരുമാനിച്ചു.

കോൺഗ്രസ് സീനിയർ നേതാവും, ദീർഘകാലം മണ്ടലം പ്രസിഡന്റ്, ഡിസിസി മെമ്പർ എന്നീ പദവികൾ അലങ്കരിച്ച സി സി ഹംസ മത്രംകോട് എന്നിവരുടെ പെട്ടന്നുള്ള വിയോഗം യോഗം അനുസ്മരിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ള വടക്കേകാട് നിവാസികൾ പങ്കെടുത്ത യോഗത്തിൽ മുഹമ്മദാലി തോണ്ടലിൽ, മുഹമ്മദുണ്ണി വൈലത്തൂർ, ഷാജി ഞമനേങ്ങാട്, ഷഹീൻ വിരുപ്പിൽ, ആദിൽ ഹമീദ്, ഫാസിൽ വടക്കേകാട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രദീപ് ഞമനേങ്ങാട് സ്വാഗതവും ദാസൻ വടക്കേകാട് നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP