Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫാദർ സേവേറിയോസ് തോമസിന് പാരമൗണ്ട് മ്യൂസിക്ക് അവാർഡ്

ഫാദർ സേവേറിയോസ് തോമസിന് പാരമൗണ്ട് മ്യൂസിക്ക് അവാർഡ്

ദോഹ : മതമൈത്രിയുടെ ഈണവുമായി സംഗീത ലോകത്ത് സജീവമായ ഫാദർ സേവേറിയോസ് തോമസിന് പാരമൗണ്ട് മ്യൂസിക്ക് അവാർഡ് 2019. മാനവ സൗഹൃദത്തിന്റെ പ്രചാരണത്തിനായി സർഗസൃഷ്ടി ഉപയോഗിക്കുന്നതിനുള്ള അംഗീകാരമായാണ് ഖത്തറിലെ മീഡിയപ്ളസ് അദ്ദേഹത്തെ അവാർഡിന് തെരഞ്ഞെടുത്തത്.

ഖത്തറിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ അശോക ഹാളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എൻ ബാബുരാജൻ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു. പി.എം അബ്ദുസലാം പൊന്നാടയണിയിച്ചു.

മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അദ്ധ്യക്ഷത വഹിച്ചു. അസീം ടെക്നോളജീസ് ഫൗണ്ടർ & സിഇഒ ഷഫീഖ് കബീർ, എംപി ട്രേഡേഴ്സ് മാനേജിങ് ഡയറക്ടർ ഡോ. എംപി ഷാഫി ഹാജി, ക്വാളിറ്റി അഡ്‌മിനിസ്ട്രേഷൻ കൺസൾട്ടൻസി മാനേജിങ് ഡയറക്ടർ ഹംസാസ് കെ.എം, വി. സെർവ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജെന്നി ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP