Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖിയ ചാമ്പ്യൻസ് ലീഗ്: സിറ്റി എക്‌സ്‌ചേഞ്ച് റിയ ട്രോഫിക്കായുള്ള ഏഴാമത് ഖിയ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റ് ഈമാസം 21 മുതൽ ദോഹ സ്റ്റേഡിയത്തിൽ; 12 ടീമുകൾ മൂന്ന് ഗ്രൂപ്പുകളായി മത്സരിക്കും

ഖിയ ചാമ്പ്യൻസ് ലീഗ്: സിറ്റി എക്‌സ്‌ചേഞ്ച് റിയ ട്രോഫിക്കായുള്ള ഏഴാമത് ഖിയ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റ് ഈമാസം 21 മുതൽ ദോഹ സ്റ്റേഡിയത്തിൽ; 12 ടീമുകൾ മൂന്ന് ഗ്രൂപ്പുകളായി മത്സരിക്കും

സഫീർ

ദോഹ: സിറ്റി എക്‌സ്‌ചേഞ്ച് റിയ ട്രോഫിക്കായുള്ള ഏഴാമത് ഖിയ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റ് വ്യാഴം മുതൽ ദോഹ സ്റ്റേഡിയത്തിൽ വച്ച് നടക്കും. കേരളം, തമിഴ് നാട്, കർണ്ണാടക, ഗോവ, മുബൈ, ബംഗാൾ എന്നീ സ്റ്റേറ്റ്കളിൽ നിന്നുള്ള കളിക്കാർ വിവിധ ടീമുകൾക്കായി ബൂട്ടണിയുന്നു. മുൻ വർഷത്തെപോലെ 12 ടീമുകൾ മൂന്ന് ഗ്രൂപ്പുകളായാണ് മത്സരിക്കുന്നത്. ദോഹ മാരിയറ്റ് ഹോട്ടലിൽ വച്ച് നടന്ന പ്രീ ടൂർണമെന്റ് ടെക്‌നിക്കൽ മീറ്റിങ് ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് നിലാങ്ഷു ഡേ ഉദ്ഘാടനം ചെയ്തു. ഖിയ പ്രസിഡന്റ് ഇപി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്പോർട്സ് സെന്റർ ഹെഡ് ഓഫ് ഫുട്ബാൾ സഫീർ, ഐ എസ് സി ജനറൽ സെക്രട്ടറി ഹബീബ് നബി, ഖാലിദ് ഫഖ്റൂ എന്നിവർ ആശംസകൾ നേർന്നു.

ഗ്രൂപ്പ് എ യിൽ കെയർ ആൻഡ് ക്യൂയർ വൺ എഫ് എം, ക്രെസെന്റ് ഒമേഗ എഫ്സി, ബർവാ സ്ട്രൈക്കേഴ്സ്, ശബാബ് എഫ്സി, എന്നിവരും ഗ്രൂപ്പ് ബിയിൽ അലി ഇന്റർനാഷണൽ, തമിഴ്‌നാട് എഫ്സി, സൗത്ത് ഇന്ത്യൻ എഫ്സി, മേറ്റ്‌സ് ഖത്തർ എന്നിവരും ഗ്രൂപ്പ് സിയിൽ സിറ്റി എക്‌സ്‌ചേഞ്ച് എഫ്സി, യൂത്ത് ഫോറം ഖത്തർ, അൻസാർ ടീ എഫ്സി, ഈഗ്ൾസ് എഫ്സി എന്നിവരുമാണ് അണിനിരക്കുന്നത്. ഓരോ ഗ്രൂപ്പിൽ നിന്നും കൂടുതൽ പോയിന്റ് ലഭിക്കുന്ന രണ്ട് ടീമുകളും മൂന്ന് ഗ്രൂപികളിൽ നിന്നുമായി കൂടുതൽ പോയിന്റ് ലഭിക്കുന്ന രണ്ട് ടീമുകളുമാണ് ക്വാർട്ടറിൽ എത്തുക.

മെയ് മൂന്നിന് ആണ് ഫൈനൽ മത്സരം. ഖത്തർ ഇന്ത്യ കൾച്ചറൽ ഇയർന്റെ ഭാഗമായി നിരവധി പ്രോഗ്രാമുകൾ ഈ വർഷത്തെ പ്രത്യേകതയായിരിക്കുമെന്ന് ക്രീയേറ്റീവ് ഹെഡ് രഞ്ജിത്ത് അറിയിച്ചു. നിഹാദ് ഷഹീൻ എന്നിവർ പരുപാടികൾ നിയന്ത്രിച്ചു. ടീം ഗ്രൂപ്പിങ് ബെന്നറ്റ്, ഹംസ, റിയാസ് എന്നിവർ നിർവഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP