Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഖത്തർ രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഖത്തർ രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഖത്തർ ചാപ്റ്ററിന്റെ രണ്ടാം വാർഷികാഘോഷം വെള്ളിയാഴ്‌ച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ അശോക ഹാളിൽ സംഘടിപ്പിച്ചു. ഖത്തർ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ കബിറിന്റൈ അധ്യക്ഷതയിൽ നടന്ന പരിപാടി ഗ്ലോബൽ കോർ സെക്രട്ടറി ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഖത്തർ ചാപ്റ്റർ സെക്രട്ടറി സീന വഹാബ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

തുടർന്ന് അഡ്വേക്കേറ്റ് ജാഫർഖാന്റെ നേത്വത്തിൽ നടന്ന തൊഴിൽ നിയമപരമായ പഠന ക്ലാസും സംശയ നിവാരണവും പ്രവാസികൾക്ക് ഏറെ സഹായകരമായി. അതേപോലെ പ്രവാസി സമൂഹ്യ പ്രവർത്തകൻ അബ്ദുൽ റൗഫ് കൊണ്ടോട്ടിയുടെ നേർക്ക, ക്ഷേമനിധി തുടങ്ങിയ വിഷയത്തെപ്പറ്റിയുള്ള ക്ലാസ് സദസിന്റെ പ്രശംസ പിടിച്ച് പറ്റി. കൂടാതെ ആസ്റ്റർ മെഡിക്കൽ സെന്റർ കാർഡിയോളജി വിഭാഗം തലവൻ ഡോക്ടർ രവീന്ദ്രൻ ആരോഗ്യ പഠന ക്ലാസ് സദസ്സിന് ഉപകാരപ്രദമായി.

ഐസിബിഎഫ് പ്രസിഡന്റ് ബാബുരാജ്. മൈൻഡ് ട്യൂൺ എക്കോ വേവ്‌സ് ഗ്ലോബൽ സെക്രട്ടറി വി സി മഷ്്ഹൂദ്, വിശ്വകലാവേദി സെക്രട്ടറി വിഷ്ണു എന്നിവർ ആശംസാ പ്രസംഗം നടത്തി. ഒപ്പം അരങ്ങേറിയ ഏഷ്യൻ മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ്, കുട്ടികളുടെയും മുതിർന്നവരുടെയും കലാ സാംസ്‌കാരിക പരിപാടികൾ, ജയൻ ഓർമയുടെ മാന്ത്രിക വിരുന്ന് എന്നിവ ശ്രദ്ധേയമായി.

ഭക്ഷണ വിതരണത്തിന് ശേഷം ട്രഷറർ നുറുദ്ധീന്റെ നന്ദി പ്രകടന്ത്‌തോടെ പരിപാടി സമാപിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP