Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെക്ക്നിക്കൽ സ്‌കില്ലിനേക്കാൾ പ്രാധാന്യം ലൈഫ് സ്‌കില്ലിന് - മുബാറക് മുഹമ്മദ്

ടെക്ക്നിക്കൽ സ്‌കില്ലിനേക്കാൾ പ്രാധാന്യം ലൈഫ് സ്‌കില്ലിന് - മുബാറക് മുഹമ്മദ്

സ്വന്തം ലേഖകൻ

ദോഹ : അനുദിനം മാറി കൊണ്ടിരിക്കുന്ന ലോകത്ത് ലൈഫ് സ്‌കില്ലിന്റെ പ്രാധാന്യം വർദ്ദിച്ച് കൊണ്ടിരിക്കുകയാണെന്നും, വികസിത രാജ്യങ്ങളിലെല്ലാം വിദ്യാഭ്യാസ യോഗ്യത മാത്രം മാനദണ്ഡമല്ലാതാവുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും പ്രശസ്ത കരിയർ എക്സ്പേർട്ടും ട്രെയിനറും, കൗൺസിലറുമായ മുബാറക് മുഹമ്മദ് അഭിപ്രായപ്പെട്ടു. ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ്യയിൽ കോ - കരിക്കുലർ ആക്ടിവിറ്റിയുടെ സഹവാസ പരിപാടിയിൽ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തിയ സ്‌കിൽ ഡെവലപ്പ്മെന്റ് എന്ന വിഷയത്തിൽ ഗസ്റ്റ് ടോക്കിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

സ്‌കിൽ ബെയ്സ്ഡ് കരിയറിലേക്ക് സാഹചര്യങ്ങൾ മാറുന്നതായിട്ടാണ് ഇന്നത്തെ പുതിയ ട്രന്റ്. കരിയർ സ്‌കില്ലിനെ പോലെ തന്നെ ലൈഫ് സ്‌കില്ലിനും വലിയ പ്രാധാന്യമുള്ള ലോകത്താണ് നാം ജീവിക്കുന്നത്. ഇന്ത്യൻ വിദ്യാഭ്യാസ സിസ്റ്റത്തിൽ സ്‌കില്ലിന് ഇപ്പോഴും വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു പോരായ്മയായി ഇന്നും നിലനിൽക്കുന്നു. അതിനെ മറികടക്കാൻ നാം സ്വയം ഉൽബുദ്ധരാവുകയും, ആവശ്യമായ സ്‌കില്ലുകൾ സ്വയം വികസിപ്പിച്ചെടുക്കുകയും ചെയ്താലേ ലോകത്തോടൊപ്പം സഞ്ചരിക്കാനുള്ള അർഹത നേടിയെടുക്കാൻ നമുക്ക് സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉണർത്തി.

ചെറുപ്പത്തിലേ ഓരോരുത്തരും തങ്ങളുടെ അഭിരുചികളും സ്‌കില്ലുകളും കണ്ടെത്തി ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകിയാലേ വളരെ കോംപിറ്റേറ്റീവ് ആയ ഈ ലോകത്ത് നമുക്ക് പൊരുതി പിടിച്ച് നിൽക്കാനും പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാനും സാധിക്കുകയുള്ളൂ .

വിദ്യാർത്ഥികൾക്ക് പൊതുവിലും പ്രവാസി വിദ്യാർത്ഥികൾക്ക് വിശേഷിച്ചും പ്രോബ്ലം സോൾ വിങ്, ക്രിറ്റിക്കൽ തിങ്കിങ് പോലുള്ള ഏറ്റവും അനിവാര്യമായ കഴിവുകൾ കുറവാണെന്നും, അവർ വളരുന്ന ജീവിത സാഹചര്യങ്ങളിൽ വേണ്ടത്ര ചലഞ്ചൻസ് ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്നും മുബാറക് അഭിപ്രായപ്പെട്ടു. പ്രോബ്ലം സോൾ വിങ്, ക്രിറ്റിക്കൽ തിങ്കിങ് സ്‌കില്ലുകൾ ഡെവലപ്പ് ചെയ്യാൻ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും അതിനു അനുയോജ്യമായ ആക്ടിവിറ്റികളും നടത്തി കൊണ്ടായിരുന്നു മുബാറക്കിന്റെ പ്രസന്റേഷൻ.

മദ്റസ വൈസ് പ്രിൻസിപ്പാൾ എം ടി സിദ്ദീഖ് ഉസ്താദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ദോഹ മദ്റസാ ഹെഡ് ബോയ് അമാൻ ഹാഷിം സ്വാഗതവും, ഹെഡ് ഗേൾ അഫീഫ ജബിൻ നന്ദിയും പറഞ്ഞു. ഹിഷാമിന്റെ ഖിറാഅത്തോട് കൂടി ആരഭിച്ച പരിപാടിയിൽ മിസ്‌ക് കോഡിനേറ്ററും, വൈസ് പ്രിൻസിപ്പാളുമായ മുഹമ്മദലി ശാന്തപുരവും പരിപാടിയിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP