Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തണലൊരുക്കാൻ ഖത്തറിന്റെ കാരുണ്യം;സഹപാഠിക്കൊരു വീടിന് സഹായഹസ്തം കൈമാറി

തണലൊരുക്കാൻ ഖത്തറിന്റെ കാരുണ്യം;സഹപാഠിക്കൊരു വീടിന് സഹായഹസ്തം കൈമാറി

ലചായ്ക്കാനൊരു കൂരപോലുമില്ലാത്ത കളിക്കൂട്ടുകാരുടെ കണ്ണീരൊപ്പാൻ സഹപാഠികളും സ്‌കൂൾ അധികൃതരും കൈകോർത്തപ്പോൾ സഹായവുമായി ഖത്തർ ലോകകപ്പ് ഫുട്ബോൾ ജനറേഷൻ അമേസിങ് ടീമും വെറ്റിലപ്പാറയിലെത്തി. വെറ്റിലപ്പാറ ഗവൺമെന്റ് സ്‌കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന 'സഹപാഠിക്കൊരു വീട്' പദ്ധതിയിലേക്കാണ് ഖത്തറിന്റെ കാരുണ്യ ഹസ്തമെത്തിയത്.

2022 ലോകകപ്പിനോടനുബന്ധിച്ച് നടക്കുന്ന ജനറേഷൻ അമേസിങ് കോച്ചിംഗിൽ പങ്കെടുക്കുന്നവരും കോച്ചുമാരും സമാഹരിച്ച സഹായധനം ചാലിൽ അബ്ദു മാസ്റ്റർ മുൻ ഹെഡ്‌മാസ്റ്റർ മോഹൻദാസിന് കൈമാറി. വെറ്റിലപ്പാറ ഗവ. സ്‌കൂളിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെ ജനറേഷൻ അമേസിങ് വർകേഴ്സ് അംബാസിഡർ സി.പി സാദിഖ് റഹ്മാൻ ഖത്തറിൽ നിന്നും വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു.

ട്രഷറർ റോജൻ പി.ജെ സ്വാഗതം പറഞ്ഞു. സാദിഖലി സി, തണൽ ജി.എ കോഡിനേറ്റർ സാലിം ജീറോഡ്, കൺവീനർ മജീദ്, ജോഷി ജോസഫ്, അബ്ദുൽ മുനീർ, അലി അക്‌ബർ എന്നിവർ സംബന്ധിച്ചു.

വെറ്റിലപ്പാറ ഗവൺമെന്റ് സ്‌കൂളിലെ അഞ്ച് നിർധന വിദ്യാർത്ഥികൾക്ക് വീടൊരുക്കാനാണ് സഹപാഠികൾക്കും സ്‌കൂൾ പി.ടി.എക്കും സന്നദ്ധ സംഘടനകൾക്കുമൊപ്പം ഖത്തർ അമേസിങ് ടീമും കൈകോർത്തത്. പ്രകൃതി ദുരന്തബാധിത പ്രദേശത്തെ കുടുംബങ്ങൾക്കായി നിർമ്മിക്കുന്ന മൂന്ന് വീടുകളുടെ പണി ഇതിനകം പൂർത്തിയായി. മറ്റു രണ്ടു വീടുകളുടെ പണി പുരോഗമിക്കുന്നു.

വെറ്റിലപ്പാറ ഉരുൾപൊട്ടൽ ഭീഷണിയുള്ള മലമുകളിൽ വെറും 2 സെന്റ്ിൽ പ്ലാസ്റ്റിക് ഷീറ്റിനടിയിൽ 4 മക്കളുമായി താമസിക്കുന്ന സ്ത്രീയുടെയും കുട്ടികളുടെയും ദയനീയ ചിത്രമാണ് നാട്ടുകാരുടെ കണ്ണുതുറപ്പിച്ചത്. ഉദാരമതി നൽകിയ 3 സെന്റ് സ്ഥലത്താണ് ഒരു വീട് നിർമ്മിക്കുന്നത്.

വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തിൽ സ്‌കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് ജനകീയമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 30 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിജയത്തിനായി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ ഷൗക്കത്തലി ചെയർമാനും, എൻ മോഹൻദാസ് കൺവീനറും, റോജൻ പി.ജെ ട്രഷററുമായി വിപുലമായ സ്വാഗതസംഘം പ്രവർത്തിക്കുന്നുണ്ട്. വീട് നിർമ്മാണത്തിന് ഉദാരമതികളിൽ നിന്നും സംഭാവന സ്വീകരിക്കുന്നതിന് വെറ്റിലപ്പാറ കനറാബാങ്കിൽ അകൗണ്ട് നിലവിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP