Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കലാ-സംഗീത ചരിത്രത്തിൽ മായാത്ത ഓർമ്മകൾ സമ്മാനിച്ച കലാവിരുന്നായി അന്റക്യ ഹൃദയപൂർവം ദോഹ ബർസാനിൽ അരങ്ങേറി

കലാ-സംഗീത ചരിത്രത്തിൽ മായാത്ത ഓർമ്മകൾ സമ്മാനിച്ച കലാവിരുന്നായി അന്റക്യ ഹൃദയപൂർവം ദോഹ ബർസാനിൽ അരങ്ങേറി

സ്വന്തം ലേഖകൻ

ദോഹ: ഒ ഐ സി സി - ഇൻകാസ് ഖത്തർ ക്യൂബ് ഇവന്റ്‌സുമായി ചേർന്ന് സംഘടിപ്പിച്ച അന്റാക്യ ഹൃദയപൂർവം ദോഹ വിജയകരമായി പര്യവസാനിച്ചു.ഖത്തറിന്റെ കലാ-സംഗീത ചരിത്രത്തിൽ മായാത്ത ഓർമ്മകൾ സമ്മാനിച്ച കലാവിരുന്ന് ഹാളിൽ നിറഞ്ഞുകവിഞ്ഞ ആസ്വാദകർക്ക് മറക്കാനാവാത്ത വിരുന്നായിരുന്നു. കേരളത്തിലെയും, ഖത്തരിലെ മലയാളികളുടെയും ഇടയിൽ പ്രശസ്ഥരായ കലാകാരന്മാർ അണിനിരന്ന പ്രസ്തുത പരിപാടി സംഘാടക മികവ് കൊണ്ടും, ആസ്വാദന നിലവാരം കൊണ്ട് മികച്ചു നിന്നു.

പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട ഹതഭാഗ്യരായ കവളപ്പാറയിലെ പാവപ്പെട്ട ചിലർക്ക് വീട് നിര്മിച്ചുകൊടുക്കുക എന്ന ഉദ്ധേശിച്ച് നടത്തിയ ഹൃദയപൂർവം ദോഹ ഉദ്ധേശിച്ച ലക്ഷ്യങ്ങൾ നേടുന്ന വിധത്തിലായിരുന്നു പരിപാടിയുടെ ഔദ്യോഗിക ചടങ്ങിൽ നടന്ന ചില പ്രഖ്യാപനങ്ങൾ.

പ്രശസ്ഥ തെന്നിന്ത്യൻ നടി നഗ്മയും, മലയാളത്തിലെ യുവനിരയിലെ പ്രശസ്ഥനായ കൈലാഷും, സ്വഭാവ നടൻ പത്മരാജ് രതീഷും പ്രളയാനന്തര കേരളത്തിൽ നന്മയുടെ പ്രതീകമായ നൗഷാദ് ബോഡ് വെയും അതിഥികളായി പങ്കെടുത്തു. പ്രൗഢഗംഭീരമായ സദസ്സിനു മുമ്പിൽ നടന്ന ഒഫീഷ്യൽ പരിപാടിയിൽ വെച്ച് മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നൗഷാദ് ബ്രോഡ് വെ നഗ്മയിൽ നിന്ന് ഏറ്റുവാങി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല നേതൃത്വം നൽകിയ ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ആഷിഖ് അഹമ്മദ് സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ ഖത്തറിലെ സാമൂഹ്യ, സാംസ്‌കാരിക, വ്യാപാര മേഖലയിലെ പ്രശസ്ഥരായ ആന്റക്യ തുർകിഷ് റസ്റ്റോറന്റ് സി ഇ ഒ രാജേഷ് ഗോപിനാഥ്, ഡൊറെമിഫ സെന്റർ ഫോർ മ്യൂസിക്കിക്ക് സി ഇ ഒ ടിനിൽ, സൗദി ഹൈപർ മാർക്കറ്റ് സി ഇ ഒ മുസ്ഥഫ സാഹിബ്, എം എസ് ബുഖാരി, ഡിസേർട്ട് ലൈൻ എം ഡി അരുൺ, ചരിഷ്മ ഗ്രൂപ്പ് മേധാവി ഇബ്രാഹിം കുട്ടി മുനീർ, ടി ടി ഇസ്മയിൽ, സോളി വർഗീസ്, മാപ്പിള പാട്ടിന്റെ അതുല്യ പ്രതിഭ ഹമീദ്ഡാവിട എന്നിവരെ ചടങ്ങിൽആദരിച്ചു.

ചടങ്ങിൽ നടത്തിയ പ്രസ്താവനനയ്ക്കിടെ , ഇൻകാസ് കവളപ്പാറയിൽ നടത്തുന്ന പുനരാധിവസപ്രവർത്തനത്തിൽ താനും പങ്കാളിയാവുമെന്നും ഒരു വീട് നിർമ്മിക്കാനുള്ള തുക തന്റെ വക നൽകുമെന്നും എം എസ് ബുഖാരിയും പ്രസ്താവിച്ചു.സയനോര ഫിലിപ്പ്, ഫ്രാങ്കോ, നിത്യ മാമ്മൻ, വിത് രാഗ്, സജില സലീം, റിയാസ് കരിയാട്, സിദ്ധാർഥ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീതവിരുന്നു ആസ്വാദകരമായിരുന്നു.

കോമഡി സ്‌കിറ്റുകളിൽ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ശൂരനാട് നെൽസൻ, കൊല്ലം സുധി, രശ്മി അനിൽ, പോൾസൻ, ഭാസി എന്നിവർ ഒരുക്കുന്ന ഹാസ്യ പ്രകടനങ്ങൾ മെഗാ ഷോയുടെ ആകർഷകമായി.പ്രളയക്കെടുതി പ്രമേയമാക്കി പ്രവാസി ചിത്രകാരിൽ ശ്രദ്ധേയനായ ഷിഹാർ ഹംസ വരച്ച ചിത്രങ്ങളുടെ പ്രദർശനവും വിൽപനയും വേദിയുടെ സ്വീകരണമുറിയിൽ നടന്നു. വില്പനയിലൂടെ ലഭിച്ച പണം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈമാറാൻ ഷിഹാർ ഹംസ തയ്യാറായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP