Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിശാബോധം നേടേണ്ടത് ഖുർആനിക വിദ്യാഭ്യാസത്തിലൂടെ: ഉമർ ഫൈസി

ദിശാബോധം നേടേണ്ടത് ഖുർആനിക വിദ്യാഭ്യാസത്തിലൂടെ: ഉമർ ഫൈസി

ദോഹ : മതേതര ജനാധിപത്യവും മാതാതിഷ്ടിത ജനാധിപത്യവും ഏറ്റുമുട്ടുന്നവര്ത്തമാനകാല സാഹചര്യത്തിൽ ദിശാബോധം നഷ്ടപ്പെട്ട യുവതലമുറക്ക് ഖുർആനിക വിദ്യാഭ്യസതിലൂടെ വെളിച്ചം നല്കാൻ ജ: ഉമർ ഫൈസി വിശ്വാസികളോട് ആഹ്വാനം ചയ്തു.

ഇന്ത്യയിലെ ബഹുമത സമൂഹത്തിനു ഏറെ പ്രതീക്ഷ നല്കുന്ന ഇന്ത്യൻ ഭരണഘടനനല്കുന്ന അവകാശങ്ങൾ ഉപയോഗിച്ച് രക്ഷ്ട്രീയ വൈയ്യക്തിക രംഗങ്ങളിലെ തിന്മകളെ ഉന്മൂലനം ചെയ്യാൻ നാം തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

ഫനാറിന്റെയും ഖത്തർ മതകാര്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽസംഘടിപ്പിക്കുന്ന ക്യാംപയിനിന്റെ ഭാഗമായി, ഫരീജ് അബ്ദുൽ അസീസ് പള്ളിയിൽ നടന്ന പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അബ്ദുൽകരീം സ്വാഗതവും മുഹമ്മദ് റിഫാഷ് നന്ദിയും പറഞ്ഞു.

ക്യാംപയിനിന്റെ ഭാഗമായുള്ള ഉമർ ഫൈസിയുടെ പ്രഭാഷണം നവംബർ 6 വെള്ളി വെകുന്നേരം 7 മണിക്ക് ഇൻഡസ്റ്റ്രിയൽ ഏരിയയിലെ അൽഅതിയ്യ പള്ളിയിൽ വച്ച്‌നടക്കും. പരിപാടിയിൽ ' ഖുറാനും മുസ്ലിം സമുദായവും' എന്ന വിഷയത്തിൽഅദ്ദേഹം സംസാരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 66825676/70745728

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP