Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻകാസ് സ്പോർട്സ് മീറ്റ് 2019 ജേർസി പ്രകാശനം ചെയ്തു

ഇൻകാസ് സ്പോർട്സ് മീറ്റ് 2019 ജേർസി പ്രകാശനം ചെയ്തു

ത്തർ ദേശീയ കായിക ദിനാഘോഷത്തിൽ ഇൻകാസ് പങ്കാളികളാവുന്ന ഇൻകാസ് സ്പോർട്സ് മീറ്റ് 2019*ഫെബ്രുവരി 12 ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് 1130 ന് അൽ ജസീറ അക്കാദമിയിൽ* നടക്കുന്ന വർണ ശമ്പളമായ മാർച്ച് പാസ്റ്റോടുകൂടി ഔദ്യോഗികമായി ആരംഭിക്കും. തുടർന്ന് ഫുട്ബോൾ, വോളിബോൾ, വടം വലി എന്നീ മത്സരങ്ങൾ പുരുഷ വിഭാഗത്തിലും ത്രോ ബോൾ, നടത്ത മത്സരം, വടം വലി എന്നിവ വനിതാ വിഭാഗത്തിലും കുട്ടികൾക്കായി ഫുട്ബോൾ മത്സരവും മൂന്ന് ഗ്രൗണ്ടുകളിലായി അരങ്ങേറും.

സ്പോർട്സ് വിഷയമായി ചിത്ര രചന-കളറിങ് മത്സരവും മ്യൂസിക്കൽ ബോൾ പാസിങ്, ലെമണ് കലക്റ്റിങ് തുടങ്ങിയ മത്സരങ്ങളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. സ്‌പോർട്‌സിനെ അധികരിച്ച് ഇൻസ്റ്റന്റ് ക്വിസ്സുകളും ആകര്ഷകങ്ങളായ സമ്മാനങ്ങളും കാണികളെയും കാത്തിരിക്കുന്നു.

ഈ കായിക മേളയുടെ അനൗപചാരികമായ തുടക്കം ഫെബ്രുവരി 11 തിങ്കളാഴ്ച വൈകീട്ട് ഏഴു മണിക്ക് അബു ഹമൂറിലെ സഫാരി മാളിന് സമീപമുള്ള സുഡാനീസ് സ്‌കൂളിന്റെ ഇൻഡോർ കോർട്ടിൽ നടക്കുന്ന ബാഡ്മിന്റൻ മത്സരത്തിലൂടെയാണ് കുറിക്കുന്നത്. ഇൻകാസ് സെൻട്രൽ കമ്മറ്റി വിപുലമായ രീതിയിൽ നടത്തുന്ന കായികമേളയുടെ പ്രചരണത്തിനായി വിവിധ ജില്ലാ-നിയോജകമണ്ഡലം കമ്മറ്റികൾ ഓണ്‌ലൈന് ക്വിസ്സ്, ടിക് ടോക്ക് വീഡിയോ നിര്മാണമത്സരം, വിജയികളെ പ്രവചിക്കുന്ന മത്സരം, പ്രവാസ ജീവിതത്തിൽ വ്യായാമത്തിന്റെ പ്രസക്തി എന്ന വിഷയത്തെ അധികരിച്ച് നടത്തുന്ന ഉപന്യാസമത്സരം എന്നീ നൂതന പരിപാടികളുമായി അരങ്ങു തകർക്കുന്നുണ്ട്.

രണ്ടു ജില്ലകളുടെ വീതം സംയുക്ത ടീമുകളായി ഇൻകാസിന്റെ ദോഹയിൽ നിലവിലുള്ള പന്ത്രണ്ട് ജില്ലകൾ ആറു ടീമുകളിലായി മത്സരിച്ച് ഓവർ ഓൾ ചാമ്പ്യന്മാർ ആവുന്ന ടീം നേടുക ധീര രക്ത സാക്ഷി ശുഹൈബ് മെമോറിയൽ ട്രോഫിയാണ്. ഫുട്ബോൾ ജേതാക്കളെ കാത്തിരിക്കുന്നത് ദോഹയിൽ അന്തരിച്ച മുൻ തൃശൂർ ജില്ലാ പ്രസിഡന്റ് റഷീദ് മെമോറിയൽ ട്രോഫിയും. അൽ ജസീറ അക്കാദമിയിൽ രാവിലെ 1130 ന് നടക്കുന്ന ഉൽഘാടന സെഷനിലും ഉച്ച കഴിഞ്ഞ് 330 ന് നടക്കുന്ന സമാപനചടങ്ങിലും ഇന്ത്യൻ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും ഖത്തർ കായികതാരങ്ങളും, സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ, ഗായകൻ സലീം കോടത്തൂർ ഉൾപ്പെടെ പ്രഗത്ഭരും ആണ് പങ്കെടുക്കുന്നത് .

ഞായറാഴ്ച സ്റ്റാർ കാറ്ററിങ് ഹാളിൽ നടന്ന ചടങ്ങിൽ ആറു ടീമുകളുടെയും ജഴ്‌സി പ്രകാശനം ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് നീലാംഷു ഡേ നിർവഹിച്ചു. ഇൻകാസ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സമീർ ഏറാമല, ഉപദേശക സമിതി ചെയർമാൻ സുരേഷ് കരിയാട്, ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി അബു കാട്ടിൽ, മുൻ കെ എസ് യൂ ഉപാധ്യക്ഷൻ നയീം മുള്ളുങ്ങൽ, കായികമേള ഓർഗനൈസിങ് കമ്മറ്റി ചീഫ് പാട്രൻ സാം വിളനിലം, ചെയർമാൻ ആഷിക്ക് അഹ്മദ്, കൺവീനർ മനോജ് കൂടൽ എന്നിവരും മറ്റ് സെൻട്രൽ കമ്മറ്റി ഭാരവാഹികളും വിവിധ ജില്ലാ പ്രസിഡന്റുമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP