Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇൻകാസ് കായികമേള 2019 കോഴിക്കോട് എറണാകുളം സംയുക്ത ടീമിന് ഓവർ ഓൾ കിരീടം

ഇൻകാസ് കായികമേള 2019 കോഴിക്കോട് എറണാകുളം സംയുക്ത ടീമിന് ഓവർ ഓൾ കിരീടം

ത്തർ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഇൻകാസ് സെൻട്രൽ കമ്മറ്റി രണ്ടു ദിവസങ്ങളിലായി നടത്തിയ കായികമേളയിൽ കോഴിക്കോട് ജില്ല ഓവർ ഓൾ കിരീടം ചൂടി. വോളിബോൾ, ബാഡ്മിന്റൻ, മാർച്ച് പാസ്റ്റ് എന്നിവയിൽ ഒന്നാം സ്ഥാനവും ഫുട്ബോളിൽ രണ്ടാം സ്ഥാനവും നേടി നാല്പത്തിയഞ്ചു പോയിന്റുകൾ കരസ്ഥമാക്കിയാണ് കോഴിക്കോട് - എറണാകുളം ടീം ഫെബ്രുവരി പന്ത്രണ്ടിന് രക്തസാക്ഷിത്വം വരിച്ച ശുഹൈബ് മെമോറിയൽ ട്രോഫി കരസ്ഥമാക്കിയത്.

വടം വലി, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിവിധ മത്സരങ്ങൾ എന്നിവയും മൂന്ന് വേദികളിലായി നടന്നു. ഫുട്ബോൾ ജേതാക്കൾക്കുള്ള റഷീദ് മെമോറിയൽ ട്രോഫി നേടിയത് തൃശൂർ-പാലക്കാട് സംയുക്ത ടീമാണ്. കാസർഗോഡ്-കോട്ടയം സംയുക്ത ടീം വടംവലിയിൽ ജേതാക്കളായി.

വൈകീട്ട് നാലര മണിക്ക് അൽ ജസീറ അക്കാദമി ഹാളിൽ നടന്ന മത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ കപിൽ കൗശിക് ജേതാക്കൾക്കുള്ള ട്രോഫി വിതരണം ചെയ്തു. പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ, ഗായകൻ സലീം കോടത്തൂർ, ഇന്ത്യൻ സ്പോർട്സ് സെന്ററിൽ സെക്രട്ടറിയായി നിയമിതനായ ആഷിക്ക് അഹ്മദ് എന്നിവരെ ക്യാപ്റ്റൻ കപിൽ മെമന്റോ നൽകി ആദരിച്ചു.

ഉച്ചയ്ക്ക് നടന്ന ഉൽഘാടന സെഷനിൽ ഇൻകാസ് പ്രസിഡന്റ് സമീർ ഏറാമല, ഇൻകാസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ കെ ഉസ്മാൻ, ഗ്ലോബൽ കമ്മറ്റിയിലെ മറ്റു ഭാരവാഹികളായ അബു കാട്ടിൽ, നാസർ വടക്കേക്കാട്, സെൻട്രൽ കമ്മറ്റി ഉപദേശകസമിതി ചെയർമാൻ സുരേഷ് കരിയാട് എന്നിവരും സംഘാടക സമിതി ചീഫ് പാട്രൻ സാം കുരുവിള, ചെയർമാൻ ആഷിക്ക് അഹ്മദ്, കൺ വീനർ മനോജ് കൂടൽ എന്നിവരും സംബന്ധിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP