Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണ്ണാടക പി സി സി ജനറൽ സെക്രട്ടറി എ കെ അഷറഫിനും പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മൂസഹാജിക്കും സ്വീകരണം നൽകി

കർണ്ണാടക പി സി സി ജനറൽ സെക്രട്ടറി എ കെ അഷറഫിനും പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മൂസഹാജിക്കും സ്വീകരണം നൽകി

സ്വന്തം ലേഖകൻ

ദോഹ: ഇൻകാസ് ഖത്തർ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയ കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അരയാക്കണ്ടി അഷറഫിനും, പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മൂസ ഹാജിക്കും ഹൃദ്യമായ സ്വീകരണം നൽകി.

ദോഹയിലെ ഷാലിമാർ റസ്റ്റോറന്റിൽ നൽകിയ സ്വീകരണത്തിൽ ഇൻകാസ് ഖത്തറിന്റെ പ്രഗൽഭരായ നേതാക്കൾ പ്രസംഗിച്ചു. മലയാളിയായ അരയാക്കണ്ടി അഷറഫ് കർണ്ണാടകയിൽ കോൺഗ്രസിന്റെ പ്രധാന സ്ഥാനത്ത് അവരോധിതനായ പ്രമുഖനായ കോൺഗ്രസ് നേതാവാണു.ഇൻകാസ് ഖത്തർ രൂപീകരണത്തിൽ അതിപ്രധാന പങ്ക് വഹിച്ച വ്യക്തിയാണു പ്രവാസി കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായ മൂസ ഹാജി.

അൻസാർ കൊല്ലാടൻ സ്വാഗതം ആശംസിച്ച സ്വീകരണ യോഗത്തിൽ നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹിദ് വി പി അദ്ധ്യക്ഷം വഹിച്ചു. കോഴിക്കോട് ജില്ല പ്രസിഡന്റ് അഷറഫ് വടകര ഉൽഘാടനവും, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിപിൻ മേപ്പയ്യൂർ മുഖ്യ പ്രഭാഷണവും നടത്തി. സെൻട്രൽ കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പർമാരായ ആരിഫ് പയന്തോങിൽ, ബഷീർ നന്മണ്ട, കോഴിക്കോട് ജില്ല സീനിയർ വൈസ് പ്രസിഡന്റ് ചന്ദ്രൻ കരിന്ത്രയിൽ, സെക്രട്ടറിമാരായ സിദ്ധീഖ് സി ടി, ഷഫീഖ് കുയിമ്പിൽ, ഹരീഷ് കുമാർ തോടന്നൂർ, നദീം മനാർ, ജില്ല എക്‌സിക്യൂട്ടീവ് മെമ്പർമാരായ ഹാഫിൾ, മുസ്ഥഫ എം. വിനീഷ് അമരാവതി, അൽത്താഫ്, നിയോജക മണ്ഡലം ഭാരവാഹികളായ കുമാരൻ കുയ്യങ്കാട്ട് ഹാരിസ് മൈലാടി, അലി ദേവർകോവിൽ, സ്റ്റെനീഷ്, അമീർ പേരാമ്പ്ര, നൗഷാദ് കല്ലുള്ളതിൽ, മുരളി കുനിയിൽ, ഹക്കീം ബാലുശ്ശേരി, ഫൈസൽ, എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു. നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിനീഷ് കൊട്ടേമ്പ്രം നന്ദി പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP