Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇൻകാസ് പേരാബ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രയാൺ-2020 വെള്ളിയാഴ്ച

ഇൻകാസ് പേരാബ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രയാൺ-2020 വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

ദോഹ: ഇൻകാസ് - ഒ ഐ സി സി ഖത്തർ പേരാബ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'പ്രയാൺ-2020' എന്ന ശീർഷ നാമത്തിൽ നടക്കുന്ന പഠന ക്യാമ്പും, മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡിജിറ്റൽ ഇന്ത്യയുടെ പിതാവ് രാജീവ് ഗാന്ധിയുടെ 75 ആം ജന്മ വാർഷികാഘോഷവും, പൊതു സമ്മേളനവും ജനുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ അബുഹമൂറിലെ ഐ സി സി മുംബൈ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

വൈകുന്നേരം 5 മണി മുതൽ 7 മണി വരെ നിയോജക മണ്ഡലം പ്രവർത്തകർക്കുള്ള നേതൃ പഠന ക്യാമ്പും, 7 മണി മുതൽ രാജീവ് ഗാന്ധിയുടെ ജന്മവാർഷികാഘോഷവും, തുടർന്ന്, സമാപന സമ്മേളവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട് ഡിസിസി മെംബർ വി ബി രാജേഷ് ചെറുവണ്ണൂർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ ഖത്തറിലെ മുഴുവൻ ജനാധിപത്യ, മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP