Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

സ്വന്തം ലേഖകൻ

ദോഹ: ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നിർദ്ധേശ പ്രകാരം കോഴിക്കോട് ജില്ല ഇൻകാസ് കമ്മിറ്റിയുടെ മെംബെർഷിപ്പ് കാമ്പയിനു തുടക്കമായി. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ സമീർ ഏറാമല ഇൻകാസ് ഖത്തർ സ്ഥാപക നേതാവും, ഗ്ലോബൽ കമ്മിറ്റി വൈസ് പ്രെസിഡന്റുമായ കെ കെ ഉസ്മാനു മെമ്പർഷിപ്പ് ഫോം കൈമാറി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാമ്പയിൻ ഉൽഘാടനം ചെയ്തു.

ജില്ല പ്രസിഡന്റ് അഷറഫ് വടകര അദ്ധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി അബ്ബാസ് സിവി സ്വാഗതവും, ട്രഷറർ ഹരീഷ് കുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഇൻകാസ് ഖത്തർ വൈസ് പ്രസിഡന്റ് അൻവർ സാദത്ത്, വിപിൻ മേപ്പയൂർ, ജനറൽ സെക്രട്ടറി സിറാജ് പാലൂർ, ജില്ല വർക്കിങ് പ്രസിഡന്റ് ഗഫൂർ നന്ദി, മുഖ്യരക്ഷാധികാരി കുഞ്ഞമ്മദ് കൂരളി, ആഷിഖ് അഹമ്മദ്, നദീം മനാർ, സിദ്ധീഖ് സി ടി, ഷഫീഖ് കുയിമ്പിൽ, പ്രദീപൻ കൊയിലാണ്ടി, അസീസ് പുറായിൽ എന്നിവർ സന്നിഹിതരായിരുന്നു.

ഖത്തറിലുള്ള കോഴിക്കോട് ജില്ലയിലെ മുഴുവൻ പ്രവർത്തകരും മെംബർഷിപ്പ് എടുത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ, മതേതര കൂട്ടായ്മയുടെ ഭാഗമാകണമെന്ന് യോഗം അഭ്യർത്ഥിച്ചു. മെമ്പർഷിപ്പിനായി താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണു.

അഷ്റഫ് വടകര : +974 5522 0632
അബ്ബാസ് സി വി : +974 7777 5047
ഹരീഷ് കുമാർ : +974 6670 8389
വിനീഷ് അമരാവതി : +974 6664 3800
സിദ്ദിഖ് സി ടി : +974 7710 1814
അൽത്താഫ് ഒ കെ : +974 6625 3898

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP