Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇൻകാസ് കത്തർ കോഴിക്കോട് ജില്ല കമ്മിറ്റി സ്പോർട്സ് മീറ്റ് എനർജൈസർ 2020; ജഴ്സിയുടെ പ്രകാശനം നിർവ്വഹിച്ചു

ഇൻകാസ് കത്തർ കോഴിക്കോട് ജില്ല കമ്മിറ്റി സ്പോർട്സ് മീറ്റ് എനർജൈസർ 2020; ജഴ്സിയുടെ പ്രകാശനം നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

ദോഹ: ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി, ഖത്തർ ദേശീയ ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിക്കുന്ന നിയോജക മണ്ഡലം കമ്മിറ്റികൾ തമ്മിലുള്ള സ്പോർട്സ് മീറ്റ് 'ENERGIZER - 2020' യുടെ വിവിധ ടീമുകൾക്കുള്ള ജഴ്സിയുടെയും, ഒഫീഷ്യൽസിനുള്ള , ട്രാക്ക് സ്യൂട്ടിന്റെയും പ്രകാശനം അൽ അറബി സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നിർവ്വഹിച്ചു.

ഒഫീഷ്യൽസിനു വേണ്ടി ONE TOUCH TRADING & SERVICES സ്‌പോൺസർ ചെയ്യുന്ന ട്രാക്ക് സ്യൂട്ട് ഒ ഐ സി സി ഖത്തർ ഗ്ലോബൽ വൈസ് പ്രസിഡന്റ് ഉസ്മാൻ കെ കെ യ്ക്ക് കൈമാറി കമ്പനി എം ഡി ഷൗക്കത്തലി പ്രകാശനം ചെയ്തു.

ടീം അംഗങ്ങൾക്ക് ALDAR FOR EXCHANGE സ്‌പോൺസർ ചെയ്യുന്ന ജഴ്സി കോഴിക്കോട് ജില്ല ഇൻകാസ് പ്രസിഡന്റ് അഷറഫ് വടകരയും ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ആഷിഖ് അഹമ്മദും ചേർന്ന് കമ്പനി പ്രതിനിധി ശ്രീ. സുരേഷ് ബാബുവിൽ നിന്ന് ഏറ്റുവാങി.

ചടങ്ങിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് വിപിൻ മേപ്പയ്യൂർ, സെക്രട്ടറി കരീം നടക്കൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ നദീം മനാർ, ജില്ല സെക്രട്ടറി അബ്ബാസ് സിവി, ജില്ല സെക്രട്ടറി അസീസ് പുറായിൽ, നജീബ് തൗഫീഖ്, അമീർ പേരാമ്പ്ര, സയ്യിദ് മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP