Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മീഡിയ വൺ, ഏഷ്യനെറ്റ് എന്നിവയ്‌ക്കെതിരെയുള്ള നടപടി ജനാധിപത്യ ധ്വംസനം, ഇൻകാസ് ഖത്തർ

മീഡിയ വൺ, ഏഷ്യനെറ്റ് എന്നിവയ്‌ക്കെതിരെയുള്ള നടപടി ജനാധിപത്യ ധ്വംസനം, ഇൻകാസ് ഖത്തർ

സ്വന്തം ലേഖകൻ

ദോഹ: ജനാധിപത്യത്തിന്റെ മൂന്നാം കണ്ണായ ദൃശ്യ മാധ്യമങ്ങൾക്കെതിരെയുള്ള വിലക്ക് രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വംസനമാണെന്ന് ഖത്തർ ഇൻകാസ്. ജനാധിപത്യ സംവിധാനത്തിന് അത്യന്താപേക്ഷിതമായ മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള നടപടി അലപനീയമാണു. സർക്കാരിനെതിരെയുള്ള സത്യം പ്രചരിപ്പിക്കുന്നവരുടെ വായ മൂടിക്കെട്ടാനുള്ള ശ്രമങ്ങൾക്ക് ജനാധിപത്യ ഇന്ത്യയുടെ ശക്തമായ പ്രതികരണം ഉണ്ടാകണമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ശ്രീ സമീർ ഏറാമല പ്രസ്ഥാവനയിൽ പ്രതിപാദിച്ചു.

'ഗുജറാത്ത് മോഡൽ' വംശീയ ഹത്യയാണു ഡൽഹിയിൽ അരങ്ങേറിയത് . ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് പോലും കലാപകാരികൾക്കൊപ്പം ചേർന്ന് ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള സ്റ്റേറ്റ് സ്‌പോൺസേർഡ് നരഹത്യയാണു ഡൽഹിയിൽ അരങ്ങേറിയത്. രാജ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ, സാമൂഹ്യ സംതുലനാവസ്ഥയ്ക്ക് സംഭവിച്ചിരിക്കുന്ന അരക്ഷിതാവസ്ഥ ഇന്ത്യയെ ലോക രാജ്യങ്ങളിൽ ഒറ്റപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നു.

ഇറാനും, തുർക്കിയും, ഒ ഐ സിയും, യു എൻ കൗൺസിലും, ബ്രിട്ടീഷ് പാർലമെന്റും, മലേഷ്യയുമൊക്കെ പരസ്യമായി തന്നെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് തുടർച്ചയായി പ്രതികരണങ്ങളുമായി മുന്നോട്ട് വരുന്നത് രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പൈതൃകത്തിനേറ്റ തിരിച്ചടിയാണു. രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാത്ത, ഗുജറാത്ത് മോഡൽ വംശഹത്യയ്ക്ക് രാജ്യ സംസ്ഥാനത്തിനു അവസരമൊരുക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യ തലസ്ഥാനത്തുണ്ടായ നിർഭാഗ്യകരമായ സംഭവ വികാസങ്ങളെ കുറിച്ച് പാർലിമെന്റിൽ അടിയന്തിര പ്രാധാന്യത്തോടെ ചർച്ച ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ മുഖവിലയ്‌ക്കെടുക്കാതെ കലാപത്തെ നിസ്സാരവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടി കലാപകാരികളോടുള്ള സർക്കാരിന്റെ സമീപനമാണു സൂചിപ്പിക്കുന്നത്.

കലാപത്തിനു കാരണമായ വിദ്വേശ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടപ്പോൾ, വിധിക്ക് കാരണക്കാരനായ ജഡ്ജിയെ സ്ഥലം മാറ്റുകയും, വിദ്വേശ പ്രചാരകർക്കെതിരെ നടപടി എടുത്താൽ വീണ്ടും കലാപത്തിലേക്കുള്ള സാഹചര്യം സൃഷ്ടിക്കുമെന്നുമുള്ള ആഭ്യന്തര വകുപ്പിന്റെ സമീപനം കലാപകാരികൾക്കൊപ്പമാണു സർക്കാരെന്നുള്ള പരസ്യമായ പ്രഖ്യാപനമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. അടിയന്തിര പ്രമേയത്തിനുള്ള ചർച്ചയിൽ സർക്കാരിനെതിരെ ശക്തമായി പ്രതികരിച്ച കോൺഗ്രസിന്റെ 7 എം പി മാരെ സസ്‌പെൻഡ് ചെയ്യുന്ന സാഹചര്യമാണു പാർലിമെന്റിൽ പോലും അരങ്ങേറിയത്. പാർലിമെന്റിൽ പോലും എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിൽ തന്നെ ഈ സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനം പ്രകടമാണു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP