Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേഡ് ഫ്‌ളൈറ്റിനായി ഇൻകാസ് ഖത്തർ

സ്വന്തം ലേഖകൻ

ദോഹ: കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാറിന്റെ വന്ദേ ഭാരത് മിഷനിൽ ഖത്തറിൽ നിന്നു 50000 ത്തോളം പ്രവാസികൾ എംബസിയിൽ രജിസ്റ്റർ ചെയ്ത് ഊഴം കാത്തിരിക്കയാണു. നിലവിലുള്ള രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ, മാസങ്ങൾ തുടർന്നാലും രജിസ്റ്റർ ചെയ്തിരിക്കുന്ന ചെറിയ ശതമാനം പ്രവാസികളെ പോലും നാട്ടിലെത്തിക്കാൻ സാധിക്കില്ല. ഗർഭിണികളും, രോഗ ബാധിതരും, വിസിറ്റിങ് വിസയിൽ ഖത്തറിലെത്തി കുടുങ്ങിയവരും, ജോലി നഷ്ടപ്പെട്ട് കഷ്ടപ്പെടുന്നവരുമായ നിരവധി പ്രവാസികൾ നാട്ടിലെത്താതെ ദുരിതത്തിലാണു. കൂടാതെ, അനർഹരായ നിരവധിയാളുകൾ മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ടതായി പരാതികളും ഉയരുന്നു.

ഇതിനു പരിഹാരമായി ഇൻകാസ് ഖത്തർ മുൻ കയ്യെടുത്ത് ചാർട്ടേഡ് ഫ്‌ളൈറ്റിനു എംബസ്സിയിൽ അപേക്ഷ കൊടുത്തെങ്കിലും കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ ലക്ഷ്യം നേടാൻ കഴിഞ്ഞില്ല. ആയതിലേക്ക് കേരളത്തിലെ യു ഡി എഫിന്റെ മുഴുവൻ എം പിമാരെയും, എംഎൽഎ മാരെയും ഉൾപ്പെടുത്തി കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി ചാർട്ടേഡ് ഫ്‌ളൈറ്റെന്ന ലക്ഷ്യം നേടാൻ കെ പി സി സി മുൻകയ്യെടുത്ത് ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റ് പ്രസിഡണ്ട് സമീർ ഏറാമല, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനു നിവേദനം നൽകി.

കൂടാതെ, വന്ദേമാതരം മിഷനിൽ കൂടുതൽ വിമാന സർവ്വീസുകൾ ഉൾപ്പെടുത്താനും, കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതൽ വിമാന സർവ്വീസ് നടത്താൻ സന്നദ്ധമാണെന്നുള്ള അനുമതി പത്രം കേന്ദ്ര സർക്കാരിൽ സമർപ്പിക്കാനും, ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ഒരുക്കിയ സൗകര്യങ്ങൾ കൂട്ടാനും ഇടപെടണമെന്ന് കൂടി നിവേദനത്തിൽ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും, മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൂടി നിവേദനത്തിന്റെ കോപ്പി സമർപ്പിച്ചു. ഈ വിഷയത്തിൽ വേണ്ട രീതിയിൽ ഇടാപെട്ട് അനുകൂലമായ നടപടി ഉണ്ടാകാൻ ശ്രമിക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP