Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെ സി വർഗീസ് അനുസ്മരണം നടത്തി

സ്വന്തം ലേഖകൻ

ഇൻകാസ് സ്ഥാപക നേതാവും ഖത്തറിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായിരുന്ന കെ സി വർഗീസിന്റെ ചരമ ദിനം ഇൻകാസ് സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അദ്ദേത്തിന്റെ 14 ആം ഓർമദിനമായ ഇന്നലെ സൂമിൽ നടന്ന അനുസ്മരണ യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു. കോളേജ് കാലഘട്ടം മുതൽ അദ്ദേഹവുമായി ആത്മ ബന്ധം ഉണ്ടായിരുന്നുവെന്നും സഹജീവികളോട് കരുണയും അനുകമ്പയും കാട്ടിയ ഒരു പൊതു പ്രവർത്തകനായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേർപാട് ഖത്തറിലെ മലയാളികൾക്ക് മാത്രമല്ല കേരളത്തിന്ന് തന്നെ നഷ്ടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെ സി വർഗീസിന്റെ ജേഷ്ഠ സഹോദരനും മുൻ മന്ത്രിയും ഇരിക്കൂർ എംഎ‍ൽഎയുമായ കെ സി ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് സ്ഥാപിക്കാൻ മുൻകൈ എടുക്കുകയും എന്നും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ പൊതു പ്രശ്‌നങ്ങളിൽ ഇടപ്പട്ടിരുന്ന മലയാളികളുടെ അംബാസിഡറായിയിരുന്ന കെ സി വർഗീസ് എന്ന കുറുവച്ചന്റെ വിയോഗം ഇൻകാസിന്ന് മാത്രമല്ല ഖത്തറിലെ പൊതു സമൂഹത്തിന്ന് ഇന്നും നികത്താനാവാത്ത നഷ്ടം തന്നേയായിരുന്നു എന്ന് യോഗം അഭിപ്രായപ്പെട്ടു.

ഇൻകാസ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷത വഹിച്ചു. കെ സി വർഗീസിന്റെ മാതൃക പിൻ പറ്റിയാണ് ഇൻകാസ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം സ്വപ്നം കണ്ടത് പോലെ പ്രവാസികകളുടെ പ്രശ്‌നങ്ങളിലും പാവപ്പെട്ടവരുടെ പ്രയാസങ്ങളിലും എന്നും ഇൻകാസ് ഇടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം രൂപം കൊടുത്ത ഇൻകാസിനെ നയിക്കാൻ സാധിച്ചത് വൻ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെ സി വർഗീസിന്റെ ഭാര്യാ ആനി വർഗീസ്, മകൾ ശ്രീജ ആൻ വർഗീസ്, ഗ്ലോബൽ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ല പ്രസിഡന്റുമാർ തുടങ്ങിയവർ അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു. ചടങ്ങിൽ ഇൻകാസ് ജന സെക്രറട്ടറി മനോജ് കൂടൽ സ്വാഗതവും കരീം നടക്കൽ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP