1 usd = 71.35 inr 1 gbp = 89.12 inr 1 eur = 78.95 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.72 inr

Sep / 2019
18
Wednesday

പി ചിദംബരത്തിന്റെ അറസ്റ്റിൽ ഇൻകാസ് ഖത്തർ ശക്തമായി അപലപിച്ചു

August 23, 2019 | 01:53 PM IST | Permalinkപി ചിദംബരത്തിന്റെ അറസ്റ്റിൽ ഇൻകാസ് ഖത്തർ ശക്തമായി അപലപിച്ചു

സ്വന്തം ലേഖകൻ

ദോഹ: ഇ ഡി, ഐ ടി, സി ബി ഐ എന്നീ അന്വേഷണ ഏജൻസികളെ വെച്ച് തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്തവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ തെറ്റായ നയത്തിനെതിരെ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ശക്തമായി അപലപിച്ചു. സ്വന്തം മകളെ കൊന്ന കേസിൽ ഒന്നാം പ്രതിയായ ഇന്ദ്രാണി മുഖർജി എന്ന കൊടും ക്രിമിനലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണു മുൻ കേന്ദ്ര പ്രതിരോധ, ഫിനാൻസ് മന്ത്രിയും ബഹുമാന്യ വ്യക്തിത്വവുമായ പി ചിദംബരത്തെ കൊടും ക്രിമിനിലിനെ പോലെ അറസ്റ്റ് ചെയ്തുകൊണ്ടു പോയത്. സുപ്രീം കോടതിയി മുൻകൂർ ജാമ്യവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വിധി പറയാനിരിക്കെ തിടുക്കത്തിൽ മതിൽ ചാടിക്കടന്നു, വീട്ടിന്റെ പിന്നിലൂടെ ചാടിക്കയറി അറസ്റ്റ് ചെയ്തു കൊണ്ടു പോയ രീതി ജനാധിപത്യ രാജ്യത്തിനു അപമാനകരമാണെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല യോഗാനന്തരം പ്രസ്ഥാവനയിൽ സൂചിപ്പിച്ചു.

ഗവണ്മെന്റിന്റെ പല ജനാധിപത്യ വിരുദ്ധ നയങ്ങളെയും പല്ലും നഖവുമുപയോഗിച്ച് എതിർക്കുന്നതിൽ മുമ്പിൽ നിന്ന പി ചിദംബരം മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനു എന്നു തലവേദനയായിരുന്നു. എതിർക്കുന്നവരെ ഇല്ലാതാക്കുന്ന ഒരു നയം സ്വീകരിച്ചു വരുന്ന ഈ സർക്കാർ പി ചിദംബരത്തിന്റെ ശബ്ദത്തെ ഇല്ലാതാക്കുക എന്നതാണു ഈ അറസ്റ്റിലൂടെ ഉദ്ധേശിച്ചതെന്ന് യോഗം വിലയിരുത്തി. കാശ്മീരിൽ 370, 35 എ ജനാധിപത്യ വിരുദ്ധമായി എടുത്തു കളഞ്ഞപ്പോൾ അത് തുറന്നു കാണിക്കുന്നതിൽ പി ചിദംബരം ഏറ്റവും നിർണ്ണായക പങ്ക് വഹിച്ചിരുന്നു. പലരും, സി ബിഐയെ കാണിച്ച് ഭീഷണിപ്പെടുത്തിയപ്പോൾ മറുകണ്ടം ചാടി ബിജെപിയിൽ ചേർന്നപ്പോൾ ജീവിതത്തേക്കാൾ സ്വാതന്ത്രത്തിനു പ്രാധാന്യം കൊടുക്കുന്നു എന്നു പറഞ്ഞു നട്ടെല്ല് വളയ്ക്കാതെ മുന്നോട്ട് പോകുന്ന ചിദംബരത്തെ തളയ്ക്കുക എന്നതാണു ഈ നടപടിയിലൂടെ സർക്കാർ ശ്രമിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു.

പി ചിദംബരത്തിന്റെ മുൻ കൂർ ജാമ്യം തള്ളുന്നതിൽ സുപ്രീം കോടതി കൂടി ഭാഗബാക്കായിരുന്നു എന്ന് വേണം കരുതാനെന്ന് യോഗം വിലയിരുത്തി. ലിസ്റ്റ് ചെയ്യാത്ത കേസ് എങ്ങനെ പരിഗണിക്കും എന്നാണു പെട്ടെന്നുള്ള വാദം കേൾക്കുന്നതിനു നിർബന്ധിച്ചപ്പോൾ കോടതി മറുപടി കൊടുത്തത്. പക്ഷെ, അപ്രധാനമായി വേറൊരു കേസിൽ ഇന്ന് ലിസ്റ്റ് ചെയ്യാതെ കേസ് പരിഗണിച്ചത് നമ്മുടെ മുമ്പിലെ വസ്ഥുതയാണെന്ന് യോഗം ചൂണ്ടിക്കാണിച്ചു. എന്നിട്ടും, സി ബി ഐ അടക്കമുള്ള അന്വേഷണ ഏജൻസികളുടെയൊക്കെ ചുമതലയുണ്ടായിരുന്ന മുൻ ആഭ്യന്ത മന്ത്രിയുടെ കേസ് പരിഗണിക്കുന്നതിൽ ലിസ്റ്റ് ചെയ്തില്ല എന്ന കാരണം സൂചിപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നതിൽ സംശയമുണ്ടെന്ന് യോഗം വിലയിരുത്തി. കൂടാതെ, കേസ് ആദ്യം സമർപ്പിച്ച ജഡ്ജ് പരിഗണിക്കാതെ ചീഫ് ജസ്റ്റിസിനു പരിഗണനയ്ക്ക് വിടുകയായിരുന്നു ചെയ്തത്. ഇതിൽ നിന്നൊക്കെ ജുഡീഷ്വറി കൂടി ഈ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നു വേണം കരുതാൻ എന്ന് യോഗം അഭിപ്രായപ്പെട്ടു.

കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് നിലപാടെടുത്തതിൽ പ്രധാനികളെയൊക്കെ ഇരുമ്പറയ്ക്കുള്ളിലാക്കുന്നതിൽ ഒരു മറയും ഈ സർക്കാരിനില്ല എന്ന് വേണം കരുതാൻ. ജമ്മു കാശ്മീർ ഭരിച്ച മൂന്ന് മുന്മുഖ്യമന്ത്രിമാർ ജയിലാലായിട്ട് ദിവസങ്ങളായി. കൂടാതെ, വീട്ടിൽ ഉണ്ടായിരുന്ന ചിദംബരത്തെ ഭയപ്പെടുത്തുന്ന രീതിയിൽ ആണു അറസ്റ്റ് ചെയ്തുകൊണ്ടു പോയത്. രാത്രിയിൽ വലിച്ചിറക്കി അറസ്റ്റ് ചെയ്തു കൊണ്ടു പോയി രാത്രി മുഴുവൻ ഉറങാൻ സമ്മതിക്കാതെ ചോദ്യം ചെയ്യുകയായിരുന്നു. 12 വർഷത്തിനു ശേഷമാണു ഈ കേസിൽ നടപടിയുണ്ടാകുന്നത്. ഇത് തീർത്തും വ്യക്തി വിരോധം തീർക്കുന്ന രീതിയിൽ ആണു മുന്നോട്ട് പോയതെന്ന് യോഗം അഭിപ്രായപ്പെട്ടു

എഫ് ഐ ആറിൽ ഒരിടത്തും പി ചിദംബരം കുറ്റം ചെയ്തതായി രേഖപ്പെടുത്തിയിരുന്നില്ല. കൂടാതെ, കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചിരുന്നില്ല. 2008 ഇൽ നടന്നു എന്ന് പറയുന്ന കേസ് 12 വർഷത്തിനു ശേഷം രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള ആയുധമായി അമിത് ഷാ ഉപയോഗിക്കുകയായിരുന്നു എന്ന് വ്യക്തമാണെന്ന് യോഗം വിലയിരുത്തി.

ശാരദാ ചിട്ടി കേസിൽ പ്രതി ചേർക്കപ്പെട്ട ബംഗാളിലെ മുകുൾ റോയി ബിജെപിയിൽ ചേർന്നതോടെ പുണ്യവാളനായതൊക്കെ നമ്മളുടെ മുമ്പിലുള്ള ഉദാഹരണങ്ങൾ ആണു. ബിജെപിയിൽ പോയിരുന്നെങ്കിൽ പി ചിദംബരം അഴികൾക്കു പകരം മന്ത്രി സ്ഥാനം നൽകി ആദരിച്ചേനെ. പക്ഷെ, ആദർശത്തിൽ വെള്ളം ചേർക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അതിന്റെ ദേഷ്യമാണു ഈ പക വീട്ടൽ കൊണ്ടു സർക്കാർ ഉദ്ധേശിച്ചതെന്നു യോഗം വിലയിരുത്തി. 2014 ഇൽ വ്യാജ ഏറ്റുമുട്ടൽ കേസിൽ ജയിലിലായ അമിത് ഷാ അതിനുള്ള വ്യക്തി വിരോധം വീട്ടാനാണു ഈ കേസ് ഉപയോഗിച്ചതെന്ന് വ്യക്തം.

മഹാരാഷ്ട്രയിൽ രാജ് താക്കറെയുടെ ഇന്നത്തെ അറസ്റ്റും വിരൽ ചൂണ്ടുന്നത് എതിർക്കുന്നവരെ ഭരണ സ്വാധീനവും, ഗവണ്മെന്റ് മെഷിനറിയും വെച്ചു കൃത്യമായി തകർക്കുന്ന സർക്കാരിന്റെ ഫാസിസ്റ്റു നയമാണു. രാഷ്ട്രീയ യജമാനന്മാരെ സുഖിപ്പിക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികൾ കൂടി ആകുമ്പോൾ സാധാരണക്കാരുടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസമാണു നഷ്ടപ്പെടുന്നത്. ഒരു ബനാന റിപ്പബ്‌ളിക്കായി ഇന്ത്യ മാറുന്നു എന്നതാണു ഇതിൽ നിന്നൊക്കെ വ്യക്തമാകുന്നതെന്ന് സമീർ ഏറാമല സൂചിപ്പിച്ചു.

വികലമായ സാമ്പത്തിക നയങ്ങളും, വസ്തുതകൾ മറച്ചു വെച്ച് പ്രചരിപ്പിക്കുകയും ചെയ്തതിന്റെ ഭാഗമായി രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകൾ കാണിക്കുന്നു. വാഹന വിപണി മുതൽ ബിസ്‌കറ്റ് വരെയുള്ള വ്യവസായ സ്ഥാപനങൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നു; തൊഴിലില്ലായ്മ 50 വർഷങ്ങളോളം പിന്നിൽ സഞ്ചരിക്കുന്നു; ആൾക്കൂട്ട അക്രമങ്ങൾ ചരിത്രത്തിലില്ലാത്ത വിധം അതിഭീകരമായി വർദ്ധിക്കുന്നു; ബിജെപിയെ പിന്തുണയ്ക്കുന്ന പ്രതികളുട്ടെ തെളിവുകൾ പൂർണ്ണമായി ഇല്ലാതാകുന്നു; അങ്ങനെ സമസ്ഥ മേഖലയിലും പിന്നോട്ടടിക്കുമ്പോൾ വർഗ്ഗീയതയും, തീവൃ ദേശീയതയും പ്രചരിപ്പിച്ച് രാജ്യത്തിന്റെ യതാർത്ഥ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാതെ ജനങ്ങളെ വികാരപരമായി ഇളക്കി വിടാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് യോഗം വിലയിരുത്തി.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
സ്വപ്‌ന സുന്ദരിക്കൊപ്പം പാട്ടു പാടി അഭിനയിക്കുന്നതിന്റെ ടെൻഷൻ മുഖത്ത് നിറച്ചത് വിയർപ്പ്; നീയൊരു വസന്തം... എന്റെ മാനസ സുഗന്ധം എന്ന പാട്ടിന്റെ ചിത്രീകരണത്തിൽ തുടങ്ങിയ സൗഹൃദം എത്തിച്ചത് വിവാഹത്തിൽ; ജയഭാരതിക്ക് എല്ലാം പേടിയായിരുന്നു; ആ വിലക്കുകൾ ഈഗോ തകർക്കാൻ ശ്രമിച്ചപ്പോൾ വിവാഹമോചനം; മരണ സമയത്ത് ഭാരതി ഓടിയെത്തിയത് ആശ്വാസമായി; വിവാദത്തിന് പുതുതലം നൽകി രണ്ടാം ഭാര്യയുടെ ആരോപണവും; സത്താറിന്റെ ജീവിതത്തിലും നിറഞ്ഞത് സിനിമയെ വെല്ലുന്ന ആക്ഷനുകൾ
കംപ്യൂട്ടർ തകർത്ത് മോഷ്ടിച്ചത് രാജ്യത്ത് നിർമ്മിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാർഡ് ഡിസ്‌കുകൾ; നിർമ്മാണ ഘട്ടത്തിലെ കപ്പലിൽ സുരക്ഷാ വിവരങ്ങൾ ഒന്നുമില്ലെന്ന് വിശദീകരണം; മെഷീൻ ഗണ്ണുമായി കണ്ണിൽ എണ്ണയൊഴിച്ച് സൈന്യം കാവൽ നിൽക്കുന്ന കപ്പലിലെ കവർച്ചാ വിവരം കേട്ട് മൂക്കത്ത് വിരൽ വച്ച് കേരളാ പൊലീസ്; ചൈനയെ നിരീക്ഷിക്കാൻ തയ്യാറാകുന്ന ഷിപ്പിലെ മോഷണത്തിന് പിന്നിൽ ചാരവൃത്തിയും സംശയം; ഐഎൻഎസ് വിക്രാന്തിൽ ഉണ്ടായത് വൻ സുരക്ഷാ വീഴ്ച; തലകുനിച്ച് ഇന്ത്യൻ നേവി
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
പാലം തുറന്ന് മൂന്ന് മാസം തികയും മുമ്പ് നിർമ്മാണം പാളിയെന്ന് സർക്കാരിനെ അറിയിച്ചത് നിർമ്മിച്ച കമ്പനി തന്നെ; സർക്കാർ റിപ്പോർട്ടിൽ അടയിരുന്നത് മൂന്ന് വർഷം; പുനർ നിർമ്മാണ ചെലവ് വഹിക്കാൻ കരാറുണ്ടായിട്ടും സമ്മതം അറിയിച്ചിട്ടും മനപ്പൂർവ്വം വച്ചു താമസിപ്പിച്ചു; ലോഡ് ടെസ്റ്റ് നടത്താൻ മടിക്കുന്നതിന് പിന്നിലും ലക്ഷ്യം പാലം പുനർനിർമ്മാണം; ഊരാളുങ്കൽ സൊസൈറ്റിക്ക് കാശുണ്ടാക്കാൻ പാലാരിവട്ടം പാലത്തിന്റെ തകർച്ചയ്ക്കായി സർക്കാർ ഇത്രനാൾ കാത്തിരുന്നുവോ?
ശബരിമല വിധി വന്നപ്പോ ഇതൊന്നും അല്ലായിരുന്നു തള്ളൽ മ്മള് മറന്നിട്ടില്ലെ... നിങ്ങൾക്ക് ഞാനും വോട്ടു ചെയിതിട്ടുണ്ട്; നാണം ഇല്ലേ വാക്ക് മാറ്റി പറയാൻ.. ശബരിമലയും സുപ്രീം കോടതി വിധി തന്നെ ആയിരുന്നല്ലോ അപ്പൊ ഇങ്ങനെയല്ലലോ പറഞ്ഞത്; എന്തുകൊണ്ട് മരട് ഫ്‌ളാറ്റ് വിധി നടപ്പാക്കുന്നില്ലെന്ന് ചോദിച്ച് പിണറായിയുടെ ഫേസ്‌ബുക്ക് പേജിൽ വിമർശന വർഷം; പൊങ്കാല നിലയ്ക്കാത്ത രാത്രി കണ്ടില്ലെന്ന് നടിച്ച് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീം
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
ബിസിഎം കോളേജിലെ അദ്ധ്യാപകനായിരിക്കെ ഫാ.തോമസ് കോട്ടൂർ വിദ്യാർത്ഥിനികളുടെ കാലിൽ തുറിച്ചുനോക്കുമായിരുന്നു; പല വിദ്യാർത്ഥിനികളും ഇക്കാര്യത്തിൽ തന്നോട് പരാതി പറഞ്ഞു; അഭയ മരിച്ച ദിവസം പയസ് ടെൻത് കോൺവെന്റിലെ കിണറിന്റെ അടുത്ത് ബെഡ്ഷീറ്റ് മാറ്റി ഒരുകൂസലുമില്ലാതെ മൃതദേഹം തന്നെ കാണിച്ചത് ഫാ.ജോസ് പുതൃക്കയിൽ; കേസിനെ കുറിച്ച് തങ്ങൾ അദ്ധ്യാപകർ കോളേജിൽ സംസാരിക്കുമ്പോൾ പുതൃക്കയിൽ ഇറങ്ങിപ്പോകുമായിരുന്നു; പ്രതിഭാഗത്തെ ഞെട്ടിച്ച് പ്രൊഫ.ത്രേസ്യാമ്മയുടെ മൊഴി
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ