Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ല കമ്മിറ്റി കോന്നി ഉപതെരെഞ്ഞെടുപ്പ് കൺവൻഷൻ നടത്തി

ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ല കമ്മിറ്റി കോന്നി ഉപതെരെഞ്ഞെടുപ്പ് കൺവൻഷൻ നടത്തി

സ്വന്തം ലേഖകൻ

ദോഹ: ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി കോന്നി ഉപതെരഞ്ഞെടുപ്പു കൺവെൻഷൻ ഐ സി സി ബാംഗ്ലൂർ ഹാളിൽ വച്ചു നടത്തി. ത്രികോണ മൽസരം നടക്കുന്ന കോന്നി നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി പി മോഹൻ രാജിനെ വലിയ മാർജിനിൽ വിജയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണു ഉപതെരെഞ്ഞെടുപ്പ് കൺവൻഷൻ നടന്നത്.

പത്തനം തിട്ട ജില്ല ഇൻകാസ് പ്രസിഡന്റ് ജോർജ് കുരുവിള അധ്യക്ഷനായ ചടങ്ങ് ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല ഉൽഘാടനം ചെയ്തു. ജനകീയനും, ഡിസിസി പ്രസിഡന്റും കറകളഞ്ഞ വ്യക്തിത്വത്തിനുടമയായ പി മോഹൻ രാജ് കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കേണ്ടതിന്റെ ആവശ്യകത ഉൽഘാടന പ്രസംഗത്തിൽ സമീർ ഏറാമല എടുത്ത് പറഞ്ഞു. കൂടാതെ, ഒ ഐ സി സി ഗ്‌ളോബൽ വൈസ് പ്രസിഡന്റ് കെ കെ ഉസ്മാൻ, സെൻട്രൽ കമ്മിറ്റി അഡൈ്വസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ, വൈസ് പ്രസിഡന്റ് അൻവർ സാദത്ത്, ആലപ്പുഴ ജില്ല ഇൻകാസ് പ്രസിഡന്റ് സാം വിളനിലം, കോഴിക്കോട് ജില്ല പ്രസിഡന്റ് അഷറഫ് വടകര, കാസർകോട് ജില്ല പ്രസിഡന്റ് ഹരി, കോട്ടയം ജില്ല ജനറൽ സെക്രട്ടറി മാത്തുക്കുട്ടി, കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ്, എറണാകുളം ജില്ല ജനറൽ സെക്രട്ടറി ജോയ് പോൾ എന്നിവർ സദസ്സിനെ അഭിസംബോധനം ചെയ്ത് സംസാരിച്ചു.

തെരെഞ്ഞെടുപ്പ് കൺവൻഷനോടൊപ്പം നാട്ടിൽ പോയി വോട്ട് ചെയ്യാൻ പ്രാപ്തിയുള്ളവർ ആ നിലയിലുള്ള ഇടപെടൽ നടത്താൻ യോഗം ആവശ്യപ്പെട്ടു. പത്തനം തിട്ട ലോക്‌സഭ മണ്ഡലം എം പി അടൂർ പ്രകാശ് യോഗത്തെ ടെലികോൺഫറസിലൂടെ അഭിസംബോധനം ചെയ്തു. പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി ബ്രോൺസ്‌കി വർഗീസ് സ്വാഗതവും ജിബി നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP