Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്റർ സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റ് : നോബ്ൾ ഇന്റർ നാഷണൽ സ്‌കൂൾ ജേതാക്കളായി

ഇന്റർ സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റ് : നോബ്ൾ ഇന്റർ നാഷണൽ സ്‌കൂൾ ജേതാക്കളായി

സ്വന്തം ലേഖകൻ

ദോഹ : ദോഹ സ്റ്റുഡന്റസ് കോണ്ഫറന്‌സിന്റെ ഭാഗമായി സംഘടിപ്പിച്ച 'സ്റ്റുഡന്റ്‌സ് ഇന്ത്യ കപ്പ്' ഏകദിന ഇന്റർ സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു. ബർവ സിറ്റിയിലെ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ടൂർണമെന്റിൽ ദോഹയിലെ പ്രമുഖ എട്ട് ഇന്ത്യൻ സ്‌കൂൾടീമുകൾ പങ്കെടുത്തു.

മത്സരത്തിൽ നോബിൾ ഇന്റർ നാഷണൽ സ്‌കൂൾ ജേതാക്കളായി. ബിർള പബ്ലിക് സ്‌കൂൾ രണ്ടാം സ്ഥാനം നേടിയപ്പോൾ എം. ഇ. എസ് ഇന്ത്യൻ സ്‌കൂളും ഡൽഹി പബ്ലിക് സ്‌കൂളും മൂന്നാം സ്ഥാനം പങ്കിട്ടു.

ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറം, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ എന്നിവയുടെ സഹകരണത്തോടെ സ്റ്റുഡൻസ് ഇന്ത്യയും ഗേൾസ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ദോഹ സ്റ്റുഡന്റ്‌സ് കോൺഫറൻസിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം (ഡി. ഐ. സി. ഐ. ഡി), ഫ്രണ്ട്‌സ് ഓഫ് എൻവയോണ്മെന്റ് സെന്റർ, സേവ് ദി ഡ്രീം എന്നിവരാണ് സമ്മേളനത്തട്ടിന്റെ സ്ട്രാറ്റജിക് പാർടണേഴ്‌സ്. നവംബർ 22 വെള്ളി ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ നാല് മുതൽ ഒമ്പത് മണി വരെയാണ് കോൺഫറൻസ് നടക്കുക്കുന്നത്.

ഖത്തറിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഗ്രാൻഡ് മാസ്റ്റർ ഡോ. ജി. എസ്. പ്രദീപ്, ക്വിൽ ഫൗണ്ടേഷൻ ചെയർമാൻ കെ.കെ സുഹൈൽ അറബ് സംഗീതത്തിലെ ഇന്ത്യൻ അമ്പാസിഡറായി അറിയപ്പെടുന്ന നാദിർ അബ്ദുൽ സലാം, സെവ് ദ ഡ്രീം ഫൗണേഷന്റെ എക്‌സികൂട്ടീവ് ഡയറക്ടറും ഐക്യ രാഷ്ട്രസഭ മുൻ ഉദ്യോഗസ്ഥനുമായ മെസിമിലാനോ മൊണ്ടനാരി, ഡി. ഐ. സി. ഐ. ഡി., ഫ്രണ്ട്‌സ് ഓഫ് എൻവയോൺമെന്റ് സെന്റർ പ്രതിനിധികൾ എന്നിവർ മുഖ്യാതിഥികളായിരിക്കും. ഇവർക്കു പുറമെ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ വിശിഷ്ടവ്യക്തിത്വങ്ങൾ, സംഘടനാ പ്രതിനിധികൾ, വ്യാപാര പ്രമുഖർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

കായിക പ്രവർത്തനങ്ങളിലൂടെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സേവ് ദ ഡ്രീം ഫൗണ്ടേഷന്റെ എക്‌സികൂട്ടീവ് ഡയറക്ടറും ഐക്യ രാഷ്ട്രസഭ മുൻ ഉദ്യോഗസ്ഥനുമായ മെസിമിലാനോ മൊണ്ടനാരിയാണ് ടൂർണമെന്റിന്റെ കിക്ക് ഓഫ് നിർവഹിച്ചത്. സ്റ്റുഡന്റ്‌സ് കോൺഫറൻസിന്റെ ലോഗോ പ്രകാശനവും വേദിയിൽ നടന്നു. ഇന്റെർസ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റ് വിജയികൾക്കുള്ള ട്രോഫി വിതരണം സ്റ്റുഡന്റ്‌സ് കോൺഫറൻസ് വേദിയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP