Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിറപ്പൊലിമയോടെ ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ ഒന്നാം വാർഷികം

നിറപ്പൊലിമയോടെ ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ ഒന്നാം വാർഷികം

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലുള്ള കൊട്ടാരക്കര പ്രവസികളുടെ സംഗമ വേദിയായ കെഫാക്കിന്റെ പ്രഥമ വാർഷികം കിരണം 2020 എന്ന പേരിൽ വിപുലമായി പരിപാടികളോടെ നടത്തി. ദോഹ സാൽവാ റോഡിലെ സൈത്തൂൺ മൾട്ടിപർപ്പസ് ഹാളിൽ നടന്ന സമ്മേളനം കേരള മുന്മന്ത്രിയും എംഎൽഎയുമായ കെ ബി ഗണേശ് കുമാർ ഉദ്ഘാടനം ചെയ്തു. ജന്മനാടിന്റെ മഹത്വം വിളിച്ചോതുന്ന പ്രവാസ സമൂഹമായി ജീവിക്കാനും നിസ്വാർത്ഥമായ സേവനം മുഖമുദ്രയാക്കി സാമൂഹിക പ്രവർത്തനം നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.

കെഫാക് പ്രസിഡന്റ് ബിജു കെ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഖത്തർ ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ, ജൂട്ടാസ് പോൾ, എബ്രഹാം കെ ജോസഫ്, ബൈജു അമ്പലക്കര എന്നിവർ പ്രസംഗിച്ചു. പ്രമുഖ റേഡിയോ അവതാരക ആർ ജെ നീനു യോഗത്തിന്റെ അവതരണം നിയന്ത്രിച്ചു. കെഫാക് സെക്രട്ടറി ബിനേഷ് ബാബു, ബിജു പി ജോൺ, സിബി മാത്യു, ജോബിൻ പണിക്കർ, അനീഷ് തോമസ്, ആൻസി രാജിവ്, മിനി ബെന്നി, ദീപു സത്യരാജൻ, ആശിഷ് മാത്യു, ജോജിൻ ജേക്കബ്, സജി ബേബി, റെജി ലൂക്കോസ് എന്നിവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കി.

കെഫാക്കിന്റെ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ദോഹയിലെ പ്രശസ്ത സംഗീത ഗ്രൂപ്പായ കോഡ് ഫ്രികഷൻ മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിലുള്ള സംഗീത സന്ധ്യയും യോഗത്തിന് മാറ്റ് കൂട്ടി. പങ്കെടുത്ത എല്ലാവർക്കും സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.. ഐസിബിഎഫ് നേതൃത്വത്തിലുശ്ശ പ്രവാസി ഇൻഷ്വറൻസ് പദ്ധതിയുടെ വിവര ശേഖരണവും നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP