Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖുർആൻ കഥകൾ പ്രകാശനം ചെയ്തു

ഖുർആൻ കഥകൾ പ്രകാശനം ചെയ്തു

ദോഹ: സമീക്ഷ പിക്‌ചേർസിന്റെ ബാനറിൽ നന്മ വിഷ്യൽ മീഡിയക്ക് വേണ്ടി ബന്ന ചേന്ദമംഗല്ലൂർ അണിയിച്ചൊരുക്കിയ ഖുർആൻ കഥകൾ എന്ന ആനിമേഷൻ സിനിമയുടെ ഖത്തറിലെ പ്രകാശനം സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്നു. ബ്രാഡ്മ ഗ്രൂപ്പ് ചെയർമാൻ കെ.എൽ. ഹാഷിം ഹാജിക്ക് ആദ്യ സി. ഡി. നൽകി. ലോജിക് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.വി. എച്ച്. യൂസുഫാണ് പ്രകാശന കർമം നിർവഹിച്ചത്. തുടർന്ന് സിനിമയുടെ പ്രിവ്യൂവും നടന്നു. പ്രശസ്ത അറബ് മാദ്ധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ അഹ്മദ് ബഹ്ജത്തിന്റെ ഗ്രന്ഥത്തെ അധികരിച്ച് റഹ്മാൻ മുന്നുരാണ് ആനിമേഷൻ ചിത്രത്തിന് സംഭാഷണമൊരുക്കിയിരിക്കുന്നത്.

അക്കോൺ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ, ഇൻകാസ് ഉപദേശക സമിതി ചെയർമാൻ കെ. കെ. ഉസ്മാൻ, ഫ്രന്റ്‌സ് കൾചറൽ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി, ലോജിക് ഗ്രൂപ്പ് ജനറൽ മാനേജർ പി. ശംസുദ്ധീൻ, അഡ്‌മിനിസ്‌ട്രേഷൻ മാനേജർ തമീം ഹംസ, സ്റ്റാർ കാർ വാഷ് മാനേജിങ് ഡയറക്ടർ പി.കെ. മുസ്തഫ, ദ ട്രൂത്ത് ഖത്തർ ഡറക്ടർ മുനീർ മങ്കട, ഇഖ്ബാൽ ചേറ്റുവ, തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. മീഡിയ പൽസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

അബ്ദുൽ ഫത്താഹ് നിലമ്പൂർ, ശിഹാബുദ്ധീൻ മങ്കട, യൂനുസ് സലീം, സഞ്ജയ് ചപോൽക്കർ, ശറഫുദ്ധീൻ തങ്കയത്തിൽ, അഫ്‌സൽ കിളയിൽ, സൈദ് അലവി അണ്ടേക്കാട്ട്, സിയാഹുറഹ്മാൻ, ഖാജാ ഹുസൈൻ, ശബീർ അലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.




കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP