Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രതിസന്ധികളിൽ കരുത്താർജ്ജിക്കാൻ സീതി സാഹിബിനെ അടുത്തറിയുക : ടി എ അഹ്മദ് കബീർ എംഎൽ എ

പ്രതിസന്ധികളിൽ കരുത്താർജ്ജിക്കാൻ സീതി സാഹിബിനെ അടുത്തറിയുക : ടി എ അഹ്മദ് കബീർ എംഎൽ എ

വെല്ലുവിളികളെ നേരിടാൻ പുതിയ തലമുറ കൂടുതൽ കരുത്താർജ്ജിക്കണമെന്നും അതിനു സീതി സാഹിബിനെ അടുത്തറിയാണെമന്നും ടി എ അഹമ്മദ് കബീർ എം എൽ എ ആഹ്വനം ചെയ്തു . കെഎംസിസി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ പഠന ഗവേഷണ വിഭാഗം സെന്റർ ഫോർ സോഷ്യോ കൾച്ചറൽ സ്റ്റഡീസിന്റെ നേതൃത്വത്തിൽ സി പി സൈതലവി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച സീതി സാഹിബ് വഴിയും വെളിച്ചവും എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള രാഷ്ട്രീയത്തിൽ എന്നെന്നും സ്മരിക്കപ്പെടുന്ന സീതി സാഹിബ് സ്വസമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നതിക്കും രാഷ്ട്രീയ സാംസ്‌കാരിക പുരോഗതിക്കും അതുല്യമായ സംഭാവന നൽകിയ മനുഷ്യസ്നേഹി ആയിരുന്നു എന്ന് അദ്ദേഹം കൂട്ടി ചേർത്തു.

പുസ്തകത്തിന്റെ ആദ്യ പ്രതി ഖത്തർ ചന്ദ്രിക ഗവേണിങ് ബോഡി അംഗം ഡോക്ടർ അബ്ദുസമദ് നു നൽകി ടി എ അഹമ്മദ് കബീർ എം എൽ എ പ്രകാശനം ചെയ്തു . കുറ്റ്യാടി മണ്ഡലം കെഎംസിസി പ്രസിഡന്റ് സിറാജ് മാതോത്ത് അദ്ധ്യക്ഷത വഹിച്ചു. ഖത്തർ കെഎംസിസി സംസ്ഥാന ജനറൽ സിക്രട്ടറി അബ്ദുൽ അസീസ് നരിക്കുനി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗൾഫ് ടൈംസ് റിപ്പോർട്ടർ ഷഫീക്ക് ഹുദവി പുസ്തകം പരിചയപ്പെടുത്തി . ജില്ലാ ജനറൽ സിക്രട്ടറി എം പി ഇല്യാസ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു.

എൻ പി അബ്ദുൽ ഗഫൂർ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രഭാഷണം നടത്തി . ടി എ അഹമ്മദ് കബീർ സാഹിബിനുള്ള ഉപഹാരം വൈസ് പ്രസിഡന്റ് ജൗഹർ വികെ സമർപ്പിച്ചു . മുസ്ലിം ലീഗ് സ്ഥാപക ദിനത്തിൽ മണ്ഡലം കമ്മിറ്റി പഠന വിഭാഗം സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ വിജയിയായ നിസാർ തൗഫീഖിനുള്ള ഉപഹാരം കബീർ സാഹിബ് സമ്മാനിച്ചു. കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ കെ കെ മൊയ്തു മൗലവി സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ അരോമ, സിക്രട്ടറി അഷ്റഫ് കനവത്ത്, ജില്ലാ പ്രസിഡന്റ് ബഷീർ ഖാൻ, സിക്രട്ടറി ശരീഫ് മാമ്പയിൽ, മണ്ഡലം ഭാരവാഹികളായ ഫിർദൗസ് ടി പി, ഫൈസൽ കായക്കണ്ടി, അബ്ദുസമദ് കടമേരി, ജലീൽ പൂളക്കൂൽ, അബ്ദുറഹീം എൻ കെ, അബ്ദു സമദ് എം കെ എന്നിവർ സന്നിഹിതരായിരുന്നു. മണ്ഡലം ജനറൽ സിക്രട്ടറി ഷബീർ മേമുണ്ട സ്വാഗതവും ട്രഷറർ സൽമാൻ എളയടം നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP