Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംരംഭകർക്കുള്ള അബ്രഹാം ലിങ്കൺ പുരസ്‌കാരം ഡോ. ഇളവരശി ജയകാന്തിനും ഡോ. ഷഫീഖിനും

സംരംഭകർക്കുള്ള അബ്രഹാം ലിങ്കൺ പുരസ്‌കാരം ഡോ. ഇളവരശി ജയകാന്തിനും ഡോ. ഷഫീഖിനും

സ്വന്തം ലേഖകൻ

ദോഹ :സംരംഭക മേഖലകളിൽ മികവ് തെളിയിക്കുന്നവർക്കായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന യുനൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണലിന്റെ അബ്രഹാം ലിങ്കൺ എക്സലൻസ് അവാർഡ് ഡോ. ഇളവരശി ജയകാന്തിനും ഡോ. കെ.പി ഷഫീഖിനും സമ്മാനിച്ചു.

ചെന്നൈ വെസ്റ്റിൻ പാർക്ക് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ യുനൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. എസ്. ശെൽവിൻകുമാർ അവാർഡ് സമ്മാനിച്ചു.

സംരംഭകയായ ഡോ. ഇളവരശി ജയകാന്ത് അശ്വതി ഹോട്ട് ചിപ്സിന്റെ അമരക്കാരിയാണ്. 2012ൽ ചെറിയ രീതിയിൽ ആരംഭിച്ച അശ്വതി ഹോട്ട് ചിപ്സിനെ കുറഞ്ഞ കാലം കൊണ്ട് ലോകോത്തര നിലവാരമുള്ള വലിയ ഒരു സംരംഭമാക്കി മാറ്റിയത് ഡോ. ഇളവരശിയുടെ അശ്രാന്ത പരിശ്രമമാണ്. കളറുകളും പ്രിസർവേറ്റീവുകളുമില്ലാതെ തികച്ചും ആരോഗ്യപരമായ നാടൻ പലഹാരങ്ങൾ, അച്ചാറുകൾ, ചിപ്സുകൾ തുടങ്ങിയ വിഭവങ്ങൾ വിപണിയിലെത്തിക്കുന്ന അശ്വതി ഹോട്ട് ചിപ്സിന് നാല് ശാഖകളുണ്ട്.

സംരംഭക മേഖലയിലെ സംഭാവനകൾ പരിഗണിച്ച് ഇന്റർനാഷണൽ പീസ് കൗൺസിൽ ഗ്രാന്റ് അച്ചീവേഴ്സ് പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്.ഡോ. കെ.പി ശഫീഖ് റെയിൽവേ കാറ്ററിങ് രംഗത്തും സാമൂഹ്യ, സാംസ്‌കാരിക രംഗത്തും ശ്രദ്ദേയനായ വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ നെറ്റ്‌വർക്കായ ഇന്ത്യൻ റെയിൽവേയിൽ കാറ്ററിങ് ബിസിനസ് മൂന്ന് തലമുറയായി ഡോ. കെ.പി ശഫീഖിന്റെ കുടുംബമാണ് നടത്തുന്നത്. 1935ൽ അദ്ദേഹത്തിന്റെ പിതാമഹൻ ആരംഭിച്ച സ്ഥാപനം ദിനേന ആയിരക്കണക്കിന് യാത്രക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

സാമൂഹ്യ സേവന രംഗത്തും സജീവമായ അദ്ദേഹം ആൾ ഇന്ത്യ റെയിൽവേ മൊബൈൽ കാറ്റേർസ് അസോസിയേഷൻ, റെയിൽ യൂസേഴ്സ് അസോസിയേഷൻ , കേരള റീജിയൺ ഡയറക്ടർ ടാക്സ് അഡൈ്വസറി എന്നീ സംഘടനകളുടെ നേതൃപദവി അലങ്കരിച്ച വ്യക്തിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP